നായകന്‍ മാത്രമല്ല, കോലി അതുക്കും മേലെ, മൈതാനത്തിന്റെ കൈയടി നേടിയ മൂന്ന് സംഭവങ്ങളിതാ
മുംബൈ: ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്ന ഏക താരമാണ് അദ്ദേഹം. ഇന്ത്യയുടെ നായകനായ ശേഷം ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയതടക്കം അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ അദ്ദേഹം ടീമിന് നേടിക്കൊടുത്തിട്ടുണ്ട്. കളത്തില്‍ ആക്രമണോത്സുകതയുള്ള നായകനാണെങ്കിലും എപ്പോഴും ആരാധകരോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന താരമാണ് അദ്ദേഹം. ഇത്തരത്തില്‍ മൈതാനത്ത് കോലി ആരാധകരുടെ കൈയടി നേടിയ മൂന്ന് സംഭവങ്ങളിതാ.

ചെന്നൈയിലെ വിസിലടിച്ചുള്ള ആഘോഷം
ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായി ചെന്നൈയില്‍ നടന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ കോലി ആരാധകരെ കൈയിലെടുത്തിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനമാണ് സംഭവം. ഇന്ത്യക്കായി ആര്‍പ്പുവിളിക്കാന്‍ ആരാധകരോട് ആവിശ്യപ്പെട്ട കോലി ഇതിനായി മൈതാനത്ത് നിന്ന് വിസിലടിച്ചു. സിഎസ്‌കെയുടെ വിസില്‍ പോഡിനെ കോലി അനുകരിച്ചതോടെ ചെന്നെയിലെ ആരാധകരില്‍ നിന്ന് വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിന്റെ വീഡിയോ ബിസിസി ഐ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

റൊമാന്റിക് നായകന്‍
2014ലെ ശ്രീലങ്കന്‍ പര്യടനം. സെഞ്ച്വറിക്ക് പിന്നാലെ ഗാലറിയിലിരുന്ന തന്റെ കാമുകിയായ അനുഷ്‌ക ശര്‍മയ്ക്ക് മൈതാനത്ത് നിന്ന് ചുംബനം അയച്ചു. അന്ന് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. കോലിയുടെ ഈ ചുംബനം മാധ്യമങ്ങളെല്ലാം വലിയ ആഘോഷമാക്കിയിരുന്നു. ആ മത്സരത്തിലൂടെ വേഗത്തില്‍ 6000 ഏകദിന റണ്‍സ് നേടുന്ന താരമായും കോലി മാറിയിരുന്നു. പിന്നീട് 2017ല്‍ ഇരുവരും വിവാഹിതരായിരുന്നു.

സ്മിത്തിന് നല്‍കിയ പിന്തുണ
2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിനെ ഗാലറിയില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ കൂവി കളിയാക്കി. അപ്പോഴാണ് കോലിയെന്ന നായകന്റെ ഇടപെടല്‍. കൂവരുതെന്നും കൈയടിക്കാനും ആരാധകരോട് കോലി ആവിശ്യപ്പെട്ടത് വലിയ കൈയടി നേടിയിരുന്നു. ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിനിടെ ധോണിയുടെയും കോലിയുടെയും പേര് ആരാധകര്‍ വിളിച്ചപ്പോള്‍ ഇന്ത്യക്കായി ആര്‍പ്പുവിളിക്കാനും കോലി ആവിശ്യപ്പെട്ടിരുന്നു. കളത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എപ്പോഴും കാത്ത് സൂക്ഷിക്കുന്ന നായകനാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications