വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ പഴയ ഐപിഎല്‍ അല്ല!! ക്രിക്കറ്റ് ലോകം പറയുന്നു, വാട്ട് എ ചെയ്ഞ്ച്...

ചില പരിഷ്‌കാരങ്ങള്‍ പുതിയ സീസണിലെ ഐപിഎല്ലിലുണ്ട്

മുംബൈ: ഐപിഎല്‍ മാറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ പത്തു സീസണുകള്‍ വരെ കണ്ട ഐപിഎല്‍ അല്ല ഏപ്രിലില്‍ ഇനി വരാനിരിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷന്‍ ക്രിക്കറ്റ് പ്രേമികളുടെ മുന്നിലെത്തുക. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയൊരു അനുഭവം തന്നെയായിരിക്കും വരാനിരിക്കുന്ന ഐപിഎല്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വന്റി20 ലീഗ് ടൂര്‍ണമെന്റായി മാറിയി ഐപിഎല്‍ കൂടുതല്‍ ആരാധകരിലേക്ക് കൂടി എത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചില മാറ്റങ്ങള്‍ വരുത്തിയത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ പുതുതായി കൊണ്ടു വരുന്ന നാലു പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്)

ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്)

അംപയര്‍മാരുടെ തീരുമാനത്തെ കളിക്കളത്തില്‍ ചോദ്യം ചെയ്യാന്‍ ക്യാപ്റ്റന് ലഭിക്കുന്ന അവകാശമായ ഡിആര്‍എസ് ഇത്തവണ മുതല്‍ ഐപിഎല്ലില്‍ ആദ്യമായി പരീക്ഷിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ വിജയകരമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഡിആര്‍എസിനെ ഐപിഎല്ലിലേക്കേും കൊണ്ടുവരാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. 2008ലാണ് ഡിആര്‍എസ് സംവിധാനം നിലവില്‍ വരുന്നത്. തുടക്കകാലത്ത് ഡിആര്‍എസിന് എതിരായിരുന്ന ബിസിസിഐ പിന്നീട് പച്ചക്കൊടി കാട്ടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഡിആര്‍എസ് ഐപിഎല്ലിലും കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്. ഒരു മല്‍സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലായി ഓരോ തവണ ടീമിന് ഡിആര്‍എസ് ഉപയോഗിക്കാനാവും.

വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നോളജി

വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നോളജി

കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നോളജിയും (വിആര്‍ടി) ഇതാദ്യമായി ഐപിഎല്ലില്‍ പരീക്ഷിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം നേടിയ സ്റ്റാര്‍ ഇന്ത്യയാണ് വിആര്‍ടി സാങ്കേതിക വിദ്യയില്‍ മല്‍സരങ്ങള്‍ കാണികള്‍ക്കു മുന്നിലെത്തിക്കുക.
ഹോട്ട്‌സ്റ്റാറിലായിരിക്കും വിആര്‍ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കുക. പ്രത്യേകം തയ്യാറാക്കിയ വിആര്‍ടി കണ്ണടകള്‍ ഇതിനായി ഉപയോഗിക്കേണ്ടിവരും. മല്‍സരം ഗ്രൗണ്ടിലെത്തി കാണുന്നതിന്റെ അനുഭവമാണ് വിര്‍ച്ച്വല്‍ റിയാലിറ്റി ടെക്‌നോളജി പ്രേക്ഷകന് സമ്മാനിക്കുക. ഏതു സമയത്തും മല്‍സരം പോസ് ചെയ്ത് ഗ്രൗണ്ടിന്റെ ചുറ്റുപാടും കണ്ണോടിക്കാനും പ്രേക്ഷകന് സാധിക്കും.

ഇടക്കാല ട്രാന്‍സ്ഫര്‍

ഇടക്കാല ട്രാന്‍സ്ഫര്‍

ഐപിഎല്ലിന്റെ പാതിയില്‍ വച്ച് ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ വാങ്ങുവാനും വില്‍ക്കുവാനും ഈ സീസണില്‍ അവകാശം ലഭിക്കും. കഴിഞ്ഞ 10 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തിനിടെ ഇതാദ്യമായാണ് ഇടക്കാല ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പിലാക്കുന്നത്. 2017 നവംബറില്‍ നടന്ന ഐപിഎല്‍ വര്‍ക്‌ഷോപ്പ് യോഗത്തിലാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്.
ഈ വര്‍ഷം ജനുവരിയില്‍ ഇത് ബിസിസിഐ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ടൂര്‍ണമെന്റില്‍ 28ാമത്തെയും 42ാമത്തെയും മല്‍സരങ്ങള്‍ നടക്കുന്നതിനിടെയായിരിക്കും ഇടക്കാല ട്രാന്‍സ്ഫര്‍ വിപണി സജീവമായിരിക്കുക.
മറ്റൊരു ഫ്രാഞ്ചൈസിയിലുള്ള താരത്തിനു വേണ്ടി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി രംഗത്തു വന്നാല്‍ മാത്രമേ ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ. അതായത് നിലവില്‍ ഒരു ഫ്രാഞ്ചൈസിയിലുമില്ലാത്ത താരത്തെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതിയുണ്ടാവില്ലെന്നു ചുരുക്കം.

ദീപികയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് കോലി!! ബാംഗ്ലൂരിന് നഷ്ടം 11 കോടി... തെറ്റ് ബാംഗ്ലൂരിന്റേത് തന്നെദീപികയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് കോലി!! ബാംഗ്ലൂരിന് നഷ്ടം 11 കോടി... തെറ്റ് ബാംഗ്ലൂരിന്റേത് തന്നെ

ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന... ബ്രസീലും മിന്നി, ജര്‍മനി- സ്‌പെയിന്‍ ഒപ്പത്തിനൊപ്പംഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന... ബ്രസീലും മിന്നി, ജര്‍മനി- സ്‌പെയിന്‍ ഒപ്പത്തിനൊപ്പം

Story first published: Saturday, March 24, 2018, 13:07 [IST]
Other articles published on Mar 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X