വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തി, ഇവരാണ് ആ മൂന്ന് പേര്‍

മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ്ബ് മുംബൈ ഇന്ത്യന്‍സാണ്. നാല് തവണ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ മുംബൈക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈയില്‍ പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. പലപ്പോഴും താരലേലത്തില്‍ ഫലപ്രദമായിത്തന്നെ പണം ചിലവഴിക്കുന്ന മുംബൈക്ക് പ്രതീക്ഷ തെറ്റിപ്പോയ ചില താര കരാറുണ്ട്. ടി20യിലെ ലോകോത്തര താരങ്ങളാണെങ്കിലും മുംബൈയ്‌ക്കൊപ്പം നിരാശപ്പെടുത്തി ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.


ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയക്കാരാനായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ടി20 ലീഗുകളില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ്. വെടിക്കെട്ട് ബൗളിങ്ങിനൊപ്പം സ്പിന്‍ ബൗളിങ്ങിലും തിളങ്ങാന്‍ കഴിയുന്ന മാക്‌സ്‌വെല്‍ ഒട്ടുമിക്ക ടി20 ലീഗുകളിലും സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും സജീവ സാന്നിധ്യമായ മാക്‌സ്‌വെല്‍ ആരാധക മനസില്‍ വലിയ സ്ഥാനം നേടിയെടുത്തിട്ടുമുണ്ട്. ഐപിഎല്ലില്‍ നിരവധി തവണ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സിനൊപ്പം മാക്‌സ്‌വെല്‍ ഒരു പരാജയമായിരുന്നു. 2013 ഐപിഎല്ലില്‍ മുംബൈയിലെത്തിയ മാക്‌സ്‌വെല്‍ മൂന്ന് മത്സരം മാത്രമാണ് മുംബൈക്കുവേണ്ടി കളിച്ചത്. നേടിയത് വെറും 36 റണ്‍സ് മാത്രം. രണ്ട് ഓവറില്‍ 23 റണ്‍സും താരം വഴങ്ങി. ഇതോടെ സീസണിന്റെ അവസാനത്തോടെ മുംബൈ മാക്‌സ്‌വെല്ലിനെ ഒഴിവാക്കി. തൊട്ടടുത്ത സീസണില്‍ പഞ്ചാബിലെത്തിയ മാക്‌സ്‌വെല്‍ 187.76 ശരാശരിയില്‍ 552 റണ്‍സാണ് അടിച്ചെടുത്തത്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യക്ക് പ്രഥമ ടി20 ലോകകപ്പ് സമ്മാനിച്ച വെടിക്കെട്ട് ഓള്‍റൗണ്ടറായ യുവരാജ് സിങും മുംബൈയെ സംബന്ധിച്ച് ഒരു പരാജയപ്പെട്ട താരമാണ്. സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് തവണയും സിക്‌സര്‍ പായിച്ച യുവിയെ 2019ലാണ് മുംബൈ ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ ഒരുകോടി രൂപയ്ക്കാണ് യുവരാജിനെ മുംബൈ വാങ്ങിയത്. നാല് മത്സരത്തില്‍ നിന്ന് 98 റണ്‍സ് മാത്രമാണ് യുവി നേടിയത്. ഇതോടെ പ്ലേയിങ് ഇലവനില്‍ യുവിക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മുംബൈയെക്കൂടാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു,പൂനെ വാരിയേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെയും ഭാഗമാകാന്‍ യുവരാജിന് സാധിച്ചു.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിന് ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുണ്ടെങ്കിലും മുംബൈയ്‌ക്കൊപ്പം അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 2015ല്‍ 3.2 കോടി രൂപയ്ക്കാണ് ഫിഞ്ചിനെ മുംബൈ ടീമിലെത്തിച്ചത്. മൂന്ന് മത്സരം മാത്രം കളിച്ചപ്പോഴേക്കും പരിക്ക് ഫിഞ്ചിനെ വേട്ടയാടി. മൂന്ന് മത്സരത്തില്‍ 5,8,10 എന്നിങ്ങനെയായിരുന്നു ഫിഞ്ചിന്റെ സ്‌കോര്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ്,പൂനെ വാരിയേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ക്ലബ്ബുകളുടെ ഭാഗമായിട്ടുള്ള ഫിഞ്ച് ഇത്തവണ ആര്‍സിബിക്ക് വേണ്ടിയാണ് കളിക്കുന്നത്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് (172) ഫിഞ്ചിന്റെ പേരിലാണ്.

Story first published: Saturday, August 1, 2020, 16:43 [IST]
Other articles published on Aug 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X