രാഹുല്‍ ദ്രാവിഡിന്റെ വരവ് വെറുതയല്ല, രവി ശാസ്ത്രിയുടെ കസേര തെറിച്ചേക്കും, കാരണങ്ങളിതാ
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പരമ്പര നടത്തുമ്പോള്‍ ബി നിര ശ്രീലങ്കന്‍ പരമ്പരയ്‌ക്കൊരുങ്ങുകയാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യയുടെ യുവ നിരയെ പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് എത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്ന ദ്രാവിഡിനെ ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യയെ കളി പഠിപ്പിക്കാനെത്തിച്ചത് വെറുതെയല്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നിലവിലെ ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രിക്കെതിരേ വിമര്‍ശനം ശക്തമാണ്. ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടിക്കൊടുക്കാന്‍ രവി ശാസ്ത്രിക്കായിട്ടില്ല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. പകരക്കാരനായി ദ്രാവിഡ് എത്തിയേക്കുമെന്ന സൂചനകളാണെത്തുന്നത്. ദ്രാവിഡ് ഇന്ത്യയുടെ സീനിയര്‍ ടീം പരിശീലകനാവുമെന്ന് പറയാനുള്ള കാരണങ്ങള്‍ നോക്കാം.

പരിശീലകനെന്ന നിലയിലെ പരിചയസമ്പത്ത്
ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഒട്ടുമിക്ക യുവതാരങ്ങളും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ വളര്‍ന്നവരാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത പരിശീലകനാണ് അദ്ദേഹം. പൃഥ്വി ഷാ ക്യാപ്റ്റനായിരിക്കുമ്പോഴായിരുന്നു ഇത്. ശുഭ്മാന്‍ ഗില്ലും ഈ ടീമിന്റെ ഭാഗമായിരുന്നു. ആ ലോകകപ്പിലെ ടീമിന്റെ പ്രകടനവും അച്ചടക്കത്തോടെയുള്ള പെരുമാറ്റവുമെല്ലാം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ താരങ്ങള്‍ക്കും വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്ത് കൊടുക്കാന്‍ പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് വിജയിച്ചു.

യുവതാരങ്ങളുടെ മികവ് നന്നായി അറിയാം
ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ കരിയര്‍ അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ അവസാനിക്കാനാണ് സാധ്യത. അതിനാല്‍ത്തന്നെ മികച്ച പകരക്കാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്. ഇതിന് യുവ പ്രതിഭകളെ നന്നായി അറിയാവുന്ന ഒരു പരിശീലകന്‍ തന്നെ വേണം. അതിന് ദ്രാവിഡിനേക്കാള്‍ അനുയോജ്യനായ മറ്റാരുമില്ല. ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ യുവ പ്രതിഭകളെ നന്നായി അറിയാവുന്ന ദ്രാവിഡിന് അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവും.

അന്താരാഷ്ട്ര കരിയര്‍ മികച്ചത്
യുവതാരങ്ങള്‍ക്ക് പരിശീലകനെന്ന നിലയില്‍ ദ്രാവിഡില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ദ്രാവിഡിന്റെ അന്താരാഷ്ട്ര കരിയറിലെ പ്രകടനം തന്നെ ഏതൊരു താരത്തെയും പ്രചോദിപ്പിക്കുന്നതാണ്. ഒരു കാലത്ത് ഇന്ത്യയുടെ ബാറ്റിങ് വന്മതിലായിരുന്നു ദ്രാവിഡ്. വിദേശ മൈതാനങ്ങളിലെല്ലാം മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. ടെസ്റ്റില്‍ 13288 റണ്‍സും ഏകദിനത്തില്‍ 10889 റണ്‍സും ടി20യില്‍ 31 റണ്‍സുമാണ് ദ്രാവിഡ് നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications