വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കപ്പ് ആരും മോഹിക്കേണ്ട, ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

2021ലെ ടി20 ലോകകപ്പില്‍ നിറം മങ്ങി പ്ലേ ഓഫ് പോലും കാണാതെ മടങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ ഞെട്ടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്

1

മുംബൈ: ഐപിഎല്ലിന്റെ ആവേശം അവസാനിച്ചു. ഇനി ക്രിക്കറ്റ് ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ശക്തമായ പടയൊരുക്കത്തിലാണ് ടീമുകള്‍. ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണ് ടി20 ലോകകപ്പിനെ കാണുന്നത്. 2021ലെ ടി20 ലോകകപ്പില്‍ നിറം മങ്ങി പ്ലേ ഓഫ് പോലും കാണാതെ മടങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ ഞെട്ടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.

രോഹിത് ശര്‍മക്ക് കീഴിലാണ് ഇത്തവണ ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഇത്തവണ ഓസ്‌ട്രേലിയയിലാണ് വേദിയെങ്കിലും ഇന്ത്യ കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്. കപ്പില്‍ മുത്തമിടാനുള്ള എല്ലാ സാഹചര്യവും ഇന്ത്യക്ക് അനുകൂലമാണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ മുത്തമിടുമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി

ഇന്ത്യ ഏറ്റവും പ്രതീക്ഷയോടെ കാണുന്നത് ഇന്ത്യന്‍ നായകന്റെ മികവിനെയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് ടി20 ഫോര്‍മാറ്റിലെ കൗശലക്കാരനായ നായകനാണ്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളം. നിര്‍ണ്ണായക മത്സരങ്ങളില്‍ ഗംഭീര തീരുമാനം എടുക്കാന്‍ ധോണിയെപ്പോലെ തന്നെ രോഹിത്തിനുണ്ട്. എതിരാളികള്‍ക്ക് പിടികൊടുക്കാതെ തന്ത്രം മെനയാനും അവസാന റണ്‍സ് വരെ ടീമിനെ പോരാടിപ്പിക്കാനും രോഹിത് എന്ന നായകന്‍ രോഹിത് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

അനുഭവസമ്പന്നരായ താരങ്ങള്‍

അനുഭവസമ്പന്നരായ താരങ്ങള്‍

വളരെ അനുഭവസമ്പത്തുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്. വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അടങ്ങുന്ന ടോപ് ഓഡര്‍ ഏത് മൈതാനത്തും കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇതില്‍ സൂര്യകുമാര്‍ യാദവിനാണ് ഓസ്‌ട്രേലിയയില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലാത്തത്. കോലിക്കും രോഹിത്തിനും അവിടുത്തെ സാഹചര്യങ്ങളെ നന്നായി അറിയാം.

മധ്യനിര താരങ്ങളും ഒന്നിനൊന്ന് മെച്ചം. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ചേരുന്ന ഇന്ത്യയുടെ മധ്യനിര അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ബാറ്റിങ് നിരയില്‍ വലിയ ആശങ്കകളില്ല. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും വലിയ അനുഭവസമ്പന്നരാണ്. ഓസ്‌ട്രേലിയയില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ളവരുമാണ്. അതിവേഗ പേസറായി ഉമ്രാന്‍ മാലിക്കുകൂടി എത്തിയാല്‍ ഇന്ത്യക്ക് കസറാനുള്ള ടീമായി.

ഫിനിഷര്‍മാരുടെ മികവ്

ഫിനിഷര്‍മാരുടെ മികവ്

ഇന്ത്യക്കൊപ്പം മികച്ച ഫിനിഷര്‍മാരുണ്ടെന്നതാണ് പ്രധാനമായും എടുത്തു പറയേണ്ടത്. അതില്‍ പ്രധാനം ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ്. പേസ് ഓള്‍റൗണ്ടര്‍ 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ടീമിനെ കിരീടത്തിലേക്കെത്തിച്ചാണ് ഹര്‍ദിക് മടങ്ങിവരവ്. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഫിനിഷിങ്ങില്‍ മികവ് കാട്ടിയിട്ടുള്ളവരാണ്. ഇവര്‍ ഫോമിലാണെങ്കില്‍ ഇന്ത്യക്ക് ലോകകപ്പിലത് വലിയ പോസിറ്റീവായി മാറും.

പ്രശ്‌നം പ്രമുഖരുടെ ഫോം

പ്രശ്‌നം പ്രമുഖരുടെ ഫോം

ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് സൂപ്പര്‍ താരങ്ങളുടെ ഫോമാണ്. അതില്‍ പ്രധാനപ്പെട്ടത് വിരാട് കോലിയുടെ ഫോമാണ്. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി ഇറങ്ങുന്ന കോലിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടന കണക്ക് നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ലോകകപ്പിലെ പ്രകടനം കണ്ടറിയണം. രോഹിത് ശര്‍മയുടെ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം മികച്ചതായിരുന്നില്ല. റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും ഫോമിലേക്കെത്താനുണ്ട്. നിര്‍ണ്ണായക ലോകകപ്പില്‍ താരങ്ങളുടെ ഫോം ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. എന്തായാലും ഓസീസിലെ പേസ് സാഹചര്യം ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

Story first published: Friday, June 3, 2022, 22:04 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X