IPL 2021: താരലേലത്തില്‍ ആര്‍സിബി നോട്ടമിടുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അവസാന സീസണില്‍ പ്ലേ ഓഫ് നഷ്ടമായ ടീമുകള്‍ക്ക് വരുന്ന സീസണില്‍ ടീമിനെ ശക്തിപ്പെടുത്തി തിരിച്ചുവരാനുള്ള അവസരം മെഗാ ലേലത്തിലൂടെ ലഭിക്കുന്നു. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലി നായകനായുള്ള ആര്‍സിബിക്ക് അടുത്ത സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. കാരണം ഇനിയും കിരീടം നേടാനായില്ലെങ്കില്‍ ആരാധക പിന്തുണയില്‍ വലിയ കുറവ് സംഭവിച്ചേക്കാം. ഇത്തവണ എലിമിനേറ്റേറ്റില്‍ കടക്കാനായെങ്കിലും ഹൈദരാബാദിനോട് തോറ്റ് കോലിക്കും സംഘത്തിനും പുറത്തുപോകേണ്ടി വന്നു. അടുത്ത സീസണില്‍ ടീമിലേക്ക് ആര്‍സിബി പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ലിന്‍
ഓപ്പണിങ് സ്ഥാനത്ത് ആരോണ്‍ ഫിഞ്ചിന്റെ സ്ഥാനം തെറിച്ചേക്കും. പകരം ക്രിസ് ലിന്നിനെ ആര്‍സിബി ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്. ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്ക് വലം കൈയന്‍ വെടിക്കെട്ട് ഓപ്പണറാവാന്‍ ക്രിസ് ലിന്നിന് മിടുക്കുണ്ട്. അവസാന സീസണില്‍ കെകെആറില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ക്രിസ് ലിന്നിന് പക്ഷേ ഒരു മത്സരത്തില്‍ പോലും മുംബൈ അവസരം നല്‍കിയില്ലയ അടുത്ത സീസണില്‍ മുംബൈ ലിന്നിനെ ഒഴിവാക്കും. അപ്പോള്‍ ആര്‍സിബിക്ക് സ്വന്തമാക്കാനായേക്കും. ആര്‍സിബി ഓപ്പണറായി പരിഗണിക്കുന്ന ജോഷ്വാ ഫിലിപ്പിനും മികവ് കാട്ടാന്‍ സാധിക്കാതെ വന്നതോടെയാണ് പകരം മികച്ച ഓപ്പണറെ ടീം തേടുന്നത്.

ഒഷെയ്ന്‍ തോമസ്
വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒഷെയ്ന്‍ തോമസിനെയും ആര്‍സിബി വരുന്ന സീസണില്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് താരമായ ഒഷെയ്ന്‍ തോമസിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. വരുന്ന സീസണില്‍ മെഗാ ലേലം നടന്നാല്‍ ഒഷെയ്ന്‍ തോമസിനെ രാജസ്ഥാന്‍ ഒഴിവാക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസ് പേസറെ സ്വന്തമാക്കാന്‍ ആര്‍സിബി ശ്രമിച്ചേക്കും. 39 ടി20യില്‍ നിന്നായി 53 വിക്കറ്റുകള്‍ സ്വന്തമായുള്ള താരമാണ് ഒഷെയ്ന്‍ തോമസ്. ടി20 യില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുള്ള പേസറാണ് ഒഷെയ്ന്‍ തോമസ്.

ഡേവിഡ് മില്ലര്‍
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഡേവിഡ് മില്ലര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നെങ്കിലും വേണ്ടത്ര അവസരം ലഭിച്ചില്ല. എന്നാല്‍ വരുന്ന സീസണില്‍ ആര്‍സിബിയുടെ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ഡേവിഡ് മില്ലര്‍. കിങ്‌സ് ഇലന്‍ പഞ്ചാബിനൊപ്പം പലവട്ടം മധ്യനിരയില്‍ കരുത്ത് കാട്ടാന്‍ ഡേവിഡ് മില്ലറിന് സാധിച്ചിട്ടുണ്ട്. വിരാട് കോലിക്കും എബി ഡിവില്ലിയേഴ്‌സിനും ശേഷം ഡേവിഡ് മില്ലര്‍ ആര്‍സിബി നിരയില്‍ ബാറ്റിങ്ങിനിറങ്ങിയാല്‍ ടീമിനത് മുതല്‍ക്കൂട്ടാവും. ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് ഡേവിഡ് മില്ലര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications