ഐപിഎല്‍: 200 സിക്‌സര്‍!! ധോണിക്കാവുമോ ഇന്ത്യന്‍ റെക്കോര്‍ഡ്? ഗെയ്‌ലിനെ വെട്ടുക അസാധ്യം

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഒരുപിടി റെക്കോര്‍ഡുകള്‍ ഇത്തവണ തകര്‍ന്നു വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. ബാറ്റിങില്‍ പല മുന്‍ റെക്കോര്‍ഡുകളും ഇത്തവണ തിരുത്തപ്പെടാന്‍ സാധ്യത കൂടുതലാണ്. ബാറ്റ്‌സ്മാന്‍മാരുടെ കളിയായ ഐപിഎല്ലില്‍ സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം ആരായിരിക്കുന്ന ചോദ്യത്തിന് ഈ സീസണില്‍ ഉത്തരം ലഭിച്ചേക്കും.
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, ടീമംഗം കൂടിയായ സുരേഷ് റെയ്‌ന, മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ തമ്മിലാണ് പോരാട്ടം. ഇവരില്‍ ആര്‍ക്കായിരിക്കും റെക്കോര്‍ഡെന്നതിന് അധികം വൈകാതെ ഉത്തരം ലഭിക്കും.

മുന്‍തൂക്കം ധോണിക്ക്
മൂന്നു പേരില്‍ നേരിയ മുന്‍തൂക്കം ധോണിക്കു തന്നെയാണെന്നു കാണാം. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാള്‍ കൂടിയായ ധോണി 186 സിക്‌സറുകള്‍ ഇതുവരെ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ റെയ്‌നയും രോഹിത്തും ഭീഷണിയുയര്‍ത്തി കതൊട്ടുതാഴെയുണ്ട്. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ കൂടിയായ റെയ്‌ന 185 സിക്‌സറുകള്‍ നേടിയപ്പോള്‍ 184 സിക്‌സറുമായി രോഹിത് മൂന്നാമതുണ്ട്.

ഗെയ്ല്‍ സിക്‌സര്‍ കിങ്
സിക്‌സറുകളുടെ കാര്യത്തില്‍ ഐപിഎല്ലിലെ രാജാവ് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നത് ഏറക്കുറെ അസാധ്യം തന്നെയാവും. 292 സിക്‌സറുകളാണ് ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളിലായി വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഗെയ്ല്‍ വാരിക്കൂട്ടിയത്. വരാനിരിക്കുന്ന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് അദ്ദേഹം. എട്ടു സിക്‌സറുകള്‍ കൂടി പായിച്ച് സിക്‌സറില്‍ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ഇനി ഗെയ്‌ലിന്റെ ലക്ഷ്യം.
സിക്‌സര്‍ വേട്ടയില്‍ 186 സിക്‌സറുകളുമായി ധോണിയും ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സും രണ്ടാംസ്ഥാനം പങ്കിടുകയാണ്.

വിക്കറ്റില്‍ മലിങ്ക തന്നെ
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലേക്കു വരികയാണെങ്കില്‍ തലപ്പത്ത് ശ്രീലങ്കയുടെ ഇതിഹാസ പേസറായ ലസിത് മലിങ്കയാണ്. 154 വിക്കറ്റുകളാണ് മലിങ്കയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് സുരക്ഷിതമല്ല. രണ്ട് ഇന്ത്യന്‍ താരങ്ങളാണ് വെല്ലുവിളിയുമായി രംഗത്തുള്ളത്.
ഇന്ത്യയുടെ മുന്‍ സ്പിന്നര്‍മാരായ അമിത് മിശ്രയും പിയൂഷ് ചൗളയുമാണ് മലിങ്കയുടെ റെക്കോര്‍ഡ് ലക്ഷ്യമിടുന്നത്. മിശ്ര 146 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ 140 വിക്കറ്റുകള്‍ നേടിയ ചൗള മൂന്നാമതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications