For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: നാലു കളികളിലും 350ന് മുകളില്‍ വഴങ്ങി... പാഠം പഠിച്ച് പാക് പട, പ്രമുഖരെ തിരിച്ചുവിളിച്ചു

ആമിറുള്‍പ്പെടെ പാക് ലോകകപ്പ് ടീമില്‍ മടങ്ങിയെത്തി

By Manu

കറാച്ചി: ഐസിസി ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാകിസ്താന്‍ ടീമില്‍ ചില പ്രധാന മാറ്റം. നേരത്തേ 15 അംഗ ലോകകപ്പ് ടീമില്‍ ഇല്ലാതിരുന്ന മൂന്ന് പേസര്‍മാരെ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് പാകിസ്താന്‍. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറിനെക്കൂടാതെ വഹാബ് റിയാസ്, ആസിഫ് അലി എന്നിവരെയാണ് പാകിസ്താന്‍ തിരികെ വിളിച്ചത്. ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി നാലു കളികളിലും 350ന് മുകളില്‍ റണ്‍സ് പാക് ബൗളര്‍മാര്‍ വഴങ്ങിയിരുന്നു. ഇതോടെയാണ് ആമിറിനെയടക്കം മൂന്നു പേരെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

amir

തുടര്‍ച്ചയായ മോശം പ്രകടനങ്ങളെതുടര്‍ന്നാണ് ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറായ ആമിറിനെ നേരത്തേ പാക് ലോകകപ്പ് ടീമിലേക്കു പരിഗണിക്കാതിരുന്നത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ദേശീയ ടീമില്‍ നിന്നും അദ്ദേഹത്തിനു വിൡവന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാക് ബൗളിങ് നിര കണക്കറ്റ് തല്ല് വാങ്ങിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

ആമിറടക്കം മൂന്നു പേരുടെ വരവോടെ നേരത്തേ ടീമിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു. പേസര്‍ ജുനൈദ് ഖാന്‍, ഓള്‍റൗണ്ടര് ഫഹീം അഷ്‌റഫ്, ഓപ്പണര്‍ ആബിദ് അലി എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. 33 കാരനായ പേസര്‍ റിയാസ് കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും പാക് ടീമിലുണ്ടായിരുന്നു. കൂടാതെ 2017ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ കിരീടവിജയത്തിലും താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

പാകിസ്താന്‍ ടീം
സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, ഹസന്‍ അലി, വഹാബ് റിയാസ്, ഷഹീന്‍ അഫ്രീഡി.

Story first published: Monday, May 20, 2019, 16:17 [IST]
Other articles published on May 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+