For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അനായാസ ജയം നേടി ഹൈദരാബാദ്- രാജസ്ഥാന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. മികച്ച തുടക്കത്തെ ബാറ്റിങ്ങിലും ബൗളിങ്ങിലും മുതലാക്കാന്‍ സാധിക്കാതെ പോയ രാജസ്ഥാന് ഇനി പ്ലേ ഓഫില്‍ കടക്കുക വലിയ വെല്ലുവിളി തന്നെയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. മനീഷ് പാണ്ഡെ (83*),വിജയ് ശങ്കര്‍ (52*) എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിന് കരുത്തായത്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദുള്ളത്. രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. ഹൈദരാബാദിനെതിരേ രാജസ്ഥാന് പിഴച്ചതെവിടെയാണ്?ഇതാ തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍.


RR'S 3 Mistakes That Cost The Game Vs SRH | Oneindia Malayalam
ബെന്‍ സ്റ്റോക്‌സ്-സഞ്ജു കൂട്ടുകെട്ടിന്റെ മെല്ലെപ്പോക്ക്

ബെന്‍ സ്റ്റോക്‌സ്-സഞ്ജു കൂട്ടുകെട്ടിന്റെ മെല്ലെപ്പോക്ക്

രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ബെന്‍സ്റ്റോക്‌സ്-സഞ്ജു സാംസണിന്റെ മെല്ലപ്പോക്ക് ടീമിന്റെ തോല്‍വിയുടെ ഒരു കാരണമാണ്. ഓപ്പണറായെത്തിയ സ്റ്റോക്‌സ് ടൈമിങ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയത് സഞ്ജുവിനെയും സമ്മര്‍ദ്ദത്തിലാക്കി. റോബിന്‍ ഉത്തപ്പ മികച്ച ഷോട്ടുകളുമായി റണ്‍സുയര്‍ത്തി മുന്നേറവെ ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. പിന്നീടെത്തിയ സഞ്ജുവും സ്റ്റോക്‌സും ചേര്‍ന്ന് 49 പന്തില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. സഞ്ജു 26 പന്തില്‍ മൂന്ന് ഫോറും 1 സിക്‌സുമടക്കം 36 റണ്‍സ് നേടിയപ്പോള്‍ 32 പന്തില്‍ 30 റണ്‍സ് മാത്രമാണ് സ്റ്റോക്‌സ് നേടിയത്. സ്‌റ്റോക്‌സ് നഷ്ടപ്പെടുത്തിയ പന്തുകള്‍ രാജസ്ഥാന് സ്‌കോര്‍ബോര്‍ഡില്‍ തിരിച്ചടിയായി.

രാഹുല്‍ തെവാത്തിയയെ വൈകി ഇറക്കി

രാഹുല്‍ തെവാത്തിയയെ വൈകി ഇറക്കി

ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങളിലൊരാളാണ് രാഹുല്‍ തെവാത്തിയ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തെവാത്തിയ ഏഴാമനായാണ് ക്രീസിലെത്തിയത്. ടീമിന്റെ റണ്‍നിരക്ക് മധ്യ ഓവറുകളില്‍ കുറവായതിനാല്‍ ഒരു പവര്‍ഹിറ്ററുടെ പ്രകടനം രാജസ്ഥാന് ആവിശ്യമായിരുന്നു. ജോസ് ബട്‌ലറിനൊപ്പം രാഹുല്‍ തെവാത്തിയ എത്തിയിരുന്നെങ്കില്‍ വലം-ഇടം കൈ കൂട്ടുകെട്ടിന്റെ ആധിപത്യത്തോടെ മികവുകാട്ടാന്‍ ഒരു പക്ഷേ രാജസ്ഥാന് സാധിക്കുമായിരുന്നു. എന്നാല്‍ സ്മിത്തിനും റിയാന്‍ പരാഗിനും ശേഷം ഇറങ്ങിയ തെവാത്തിയ ക്ക് ആകെ നേരിടാനായത് 3 പന്തുകളാണ്.

ജോഫ്രാ ആര്‍ച്ചര്‍ക്ക് പവര്‍പ്ലേയില്‍ മൂന്നാം ഓവര്‍ നല്‍കിയില്ല

ജോഫ്രാ ആര്‍ച്ചര്‍ക്ക് പവര്‍പ്ലേയില്‍ മൂന്നാം ഓവര്‍ നല്‍കിയില്ല

രാജസ്ഥാന് സ്വപ്‌നതുല്യമായ തുടക്കമാണ് ജോഫ്രാ ആര്‍ച്ചര്‍ നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ എന്നിവരെ തുടക്കത്തില്‍ മടക്കി ജോഫ്ര ഹൈദരാബാദിനെ ഞെട്ടിച്ചു. എന്നാല്‍ മികച്ച ഫോമില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ക്ക് പവര്‍പ്ലേയില്‍ മൂന്നാം ഓവര്‍ നല്‍കാന്‍ സ്റ്റീവ് സ്മിത്ത് തയ്യാറായില്ല. ആര്‍ച്ചറെ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കാമെന്ന സ്മിത്തിന്റെ തീരുമാനം പിഴച്ചു. മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും പ്രകടനം ഹൈദരാബാദിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയപ്പോള്‍ തോല്‍വി രാജസ്ഥാനെ ഏഴാം സ്ഥാനത്തേക്കെത്തിച്ചു.

Story first published: Friday, October 23, 2020, 10:07 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+