Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാണ്ഡ്യക്കു പിന്നാലെ രണ്ടു പേര്‍ കൂടി പുറത്ത്!! വന്‍ തിരിച്ചടി, പകരക്കാരെ പ്രഖ്യാപിച്ച് ഇന്ത്യ

ടീം ഇന്ത്യയെ പരിക്ക് അലട്ടുന്നുവോ? | Oneindia Malayalam
1

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്കു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് പ്രതിസന്ധിയിലാക്കി പരിക്കിന്റെ കളി തുടരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കായിരുന്നു ആദ്യം പരിക്കേറ്റത്. പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ പരിക്കേറ്റു ഗ്രൗണ്ടില്‍ വീണ പാണ്ഡ്യയെ സ്‌ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. തുടര്‍ന്നു അദ്ദേഹത്തിന്റെ പകരക്കാരനായി പേസര്‍ ദീപക് ചഹറിനെ ടീമിലെടുക്കുകയും ചെയ്തിരുന്നു.

2

പാണ്ഡ്യയുടെ പരിക്ക് നല്‍കിയ ഷോക്കില്‍ നിന്നും മുക്തരാവുന്നതിനു മുമ്പാണ് രണ്ടു പേര്‍ക്കു കൂടി പരിക്ക് വില്ലനായത്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍, സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണ് പരിക്കിനെ തുടര്‍ന്നു പുതുതായി ഏഷ്യാ കപ്പിനിടെ നാട്ടിലേക്കു മടങ്ങുന്നത്. കൈവിരലിനേറ്റ പരിക്കാണ് അക്ഷറിനു തിരിച്ചടിയായതെങ്കില്‍ അരക്കെട്ടിലുണ്ടായ പരിക്ക് ശര്‍ദ്ദുലിനെയും വലയ്ക്കുകയായിരുന്നു. അക്ഷര്‍ ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും കളിക്കാതെയാണ് മടങ്ങുന്നത്. എന്നാല്‍ ഹോങ്കോങിനെതിരായ ആദ്യ മല്‍സരത്തില്‍ കളിച്ചെങ്കിലും ശര്‍ദ്ദുല്‍ ഏറെ റണ്‍സ് വിട്ടുകൊടുത്തിരുന്നു.

3

ശര്‍ദ്ദുലിന്റെയും അക്ഷറിന്റെ പകരക്കാരായി ടെസ്റ്റ് ടീമിലെ സ്ഥിരം അംഗവും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയെയും യുവ പേസര്‍ സിദ്ധാര്‍ഥ് കൗളിനെയും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ച ശേഷം ഇതാദ്യമായാണ് ജഡേജ ഏകദിന ടീമിലെത്തുന്നത്. അതേസമയം, കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലൂടെ അരങ്ങേറിയ കൗള്‍ രണ്ട് ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്.

Story first published: Thursday, September 20, 2018, 21:42 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+