Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ ഒരു ഫോര്‍മാറ്റില്‍ ഒരു മത്സരം മാത്രം നയിച്ചു; ആ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ഇതിഹാസങ്ങളായ നിരവധി താരങ്ങളെത്തിയിട്ടുണ്ട്. ഇന്ത്യയുടെ നായകനായി ഇതിഹാസമായി മാറിയവരും നിരവധിയാണ്. സൗരവ് ഗാംഗുലി, വിരാട് കോലി, എംഎസ് ധോണി, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരെല്ലാം നായകന്മാരായി കൈയടി നേടിയവരാണ്. എന്നാല്‍ ഒരു ഫോര്‍മാറ്റില്‍ ഒരു മത്സരം മാത്രം ഇന്ത്യയെ നയിച്ച മൂന്ന് സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളുണ്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ മികച്ച റെക്കോഡുകളുള്ള ഒരു മത്സരത്തില്‍ മാത്രം ഇന്ത്യയെ നയിച്ച ആ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

 വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കാരണം അത്രത്തോളം ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം നേടാന്‍ കഴിവുള്ള താരമാണ് സെവാഗ്. 2006ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിലാണ് സെവാഗ് ഇന്ത്യയെ നയിച്ചത്. അതിന് മുമ്പോ ശേഷമോ സെവാഗ് ഇന്ത്യയുടെ ടി20 നായകനായിട്ടില്ല.

ജോഹന്നാസ് ബര്‍ഗില്‍ നടന്ന സോളിട്ടറി ടി20 മത്സരത്തില്‍ ഇന്ത്യ ഒരു പന്ത് ശേഷിക്കെ വിജയിക്കുകയും ചെയ്തു. എം എസ് ധോണി പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ ദിനേഷ് കാര്‍ത്തികും ദിനേഷ് മോംഗിയയും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയെ നാല് ടെസ്റ്റില്‍ നയിച്ച സേവാഗ് രണ്ട് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയും വഴങ്ങിയപ്പോള്‍ 12 ഏകദിനത്തില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയും നായകനായി സെവാഗിന്റെ പേരിലുണ്ട്.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ഒരു ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യയെ നയിച്ചത്. 2002ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലായിരുന്നു നായകനായി കുംബ്ലെയെത്തിയത്. രണ്ട് വിക്കറ്റുമായി തിളങ്ങിയ കുംബ്ലെക്ക് ഇന്ത്യയെ നാല് വിക്കറ്റ് വിജയത്തിലെത്തിക്കാനും സാധിച്ചു. അജിത് അഗാര്‍ക്കറിന്റെ നാല് വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ 217 റണ്‍സില്‍ ഒതുക്കിയപ്പോള്‍ സച്ചിന്റെയും സെവാഗിന്റെയും അര്‍ധ സെഞ്ച്വറി ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യയെ 14 ടെസ്റ്റില്‍ നയിച്ചിട്ടുള്ള കുംബ്ലെ 3 ജയവും 5 തോല്‍വിയും 6 സമനിലയുമാണ് നേടിയിട്ടുള്ളത്.

രവി ശാസ്ത്രി

രവി ശാസ്ത്രി

നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനായ രവി ശാസ്ത്രി ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് ഇന്ത്യയെ നയിച്ചത്. 1988ല്‍ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഈ മത്സരം. 43 റണ്‍സും 1 വിക്കറ്റും വീഴ്ത്തിയ ശാസ്ത്രിക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാനും സാധിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 382 റണ്‍സ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 184ല്‍ ഒതുക്കി. 160 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിലും വെസ്റ്റ് ഇന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. ഇന്ത്യയെ 11 ഏകദിനങ്ങളില്‍ നയിച്ചിട്ടുള്ള ശാസ്ത്രി നാല് ജയവും 7 തോല്‍വിയും നേരിട്ടിട്ടുണ്ട്.

Story first published: Sunday, August 9, 2020, 12:42 [IST]
Other articles published on Aug 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+