വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രസാദിന്റെ പിന്‍ഗാമിയാര്? മുഖ്യ സെലക്ടറാവാന്‍ മുന്‍ താരങ്ങള്‍... 3 പേര്‍ അപേക്ഷ നല്‍കി

പ്രസാദായിരുന്നു മുന്‍ സെലക്ഷന്‍ കമ്മിറ്റി മേധാവി

Laxman Sivaramakrishnan Among 3 Former Players To Apply For National Selector's Job

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനം നോട്ടമിട്ട് മുന്‍ താരങ്ങള്‍. മൂന്നു മുന്‍ താരങ്ങള്‍ സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ സമര്‍പ്പിച്ചു. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍, അമര്‍ ഖുറേശിയ എന്നിവരാണ് ബിസിസിഐയ്ക്കു അപേക്ഷ നല്‍കിയത്. എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി ഇതിനകം അവസാനിച്ചു കഴിഞ്ഞു. ഈ കമ്മിറ്റിയുടെ കരാര്‍ പുതുക്കില്ലെന്നു പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയതോടെയാണ് പുതിയ സെലകര്‍മാര്‍ക്കു വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

bcci

ലെഗ് സ്പിന്നര്‍ കൂടിയായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ അംഗവും കഴിഞ്ഞ 20 വര്‍ഷത്തോളമായി കമന്ററിയിലൂടെ ആരാധകര്‍ക്കു സുപരിചിതനാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ ബൗളിങ് പരിശീലകനായും ശിവരാമകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുംബവുമായി സംസാരിച്ച ശേഷമാണ് മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയതെന്നു അദ്ദേഹം പ്രതികരിച്ചു. ബിസിസിഐ അവസരം നല്‍കുകയാണെങ്കില്‍ വ്യത്യാസം കൊണ്ടു വരാന്‍ കഴിയുമെന്നുറപ്പുണ്ട്. നാലു വര്‍ഷം ലഭിക്കുകയാണെങ്കില്‍ മൂന്നു കാറ്റഗറിയിലും ബെഞ്ച് സ്‌ട്രെങ്ത്തിന്റെ കാര്യത്തില്‍, പ്രത്യേകിച്ചും സ്പിന്‍ ബൗളിങില്‍ ഇന്ത്യയെ കൂടുതല്‍ മികച്ച നിലയിലെത്തിക്കാന്‍ തനിക്കാവുമെന്നും ശിവരാമകൃഷ്ണന്‍ വിശദമാക്കി.

ഇന്ത്യ vs ന്യൂസിലാന്‍ഡ്: അപൂര്‍വ്വ റെക്കോര്‍ഡിനരികെ കോലി... ഇന്ത്യയില്‍ നിന്ന് ആരുമില്ല!!ഇന്ത്യ vs ന്യൂസിലാന്‍ഡ്: അപൂര്‍വ്വ റെക്കോര്‍ഡിനരികെ കോലി... ഇന്ത്യയില്‍ നിന്ന് ആരുമില്ല!!

അതേസമയം, ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നറായിരുന്നു ചൗഹാനെങ്കില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്നു ഖുറേശിയ. ഈ മൂന്നു പേരെക്കൂടാതെ മുന്‍ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും പേസറുമായിരുന്ന വെങ്കിടേഷ് പ്രസാദ്, മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍ എന്നിവരും സെലക്ടര്‍ സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ട്.

Story first published: Friday, January 24, 2020, 10:56 [IST]
Other articles published on Jan 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X