വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുറവ് ചൂണ്ടിക്കാണിക്കാന്‍ ഒരുപാട് പേര്‍, മൂന്നുപേര്‍ സഹായിച്ചില്ലെങ്കില്‍ ഞാനില്ല!- വീരു പറയുന്നു

ഇന്ത്യയുടെ ഇതിഹാസങ്ങളുടെ നിരയാണ് സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ബാറ്റ്‌സ്മാനെന്നാണ് മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുവരെ കണ്ടുമടുത്ത പരമ്പരാഗത ബാറ്റിങ് ശൈലിയില്‍ നിന്നു മാറി ക്രിക്കറ്റിലെ ഒരു ത്രില്ലറാക്കി മാറ്റിയെടുത്തത് വീരുവാണ്. അദ്ദേഹത്തെ സംബന്ധിച്ച് എല്ലാ ബൗളര്‍മാരും ഒരുപോലെയായിരുന്നു. പേസ്, സ്പിന്‍ വ്യത്യസമില്ലാതെ എല്ലാവരെയും സെവാഗ് ഒരുപോലെ നേരിട്ടു.

ബോളിന്റെ ലൈനോ, ലെങ്‌ത്തോയൊന്നും അദ്ദേഹത്തിനു വിഷയമാവാറില്ല. തനിക്കു നേരെ വരുന്ന ബോളുകളെ അടിച്ചുപറത്തുകയെന്നതു മാത്രമായിരുന്നു വീരുവിന്റെ ശൈലി. ഇതിനു ഇന്ത്യയില്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഒരുപാട് ആരാധകരുണ്ടാവുകയും ചെയ്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ചത് സെവാഗായിരുന്നു. എന്നാല്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ തനിക്കും വെല്ലുവിളികള്‍ നേരിട്ടതായും ചിലരുടെ സഹായമാണ് തന്നെ രക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

 ഫുട്ട് വര്‍ക്ക് പ്രശ്‌നം

ഫുട്ട് വര്‍ക്ക് പ്രശ്‌നം

ബാറ്റിങിനിടെയുള്ള ഫുട്ട് വര്‍ക്കിന്റെ പേരില്‍ കരിയറിന്റെ തുടക്കകാലത്തു സെവാഗ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മതിയായ ഫുട്ട്‌വര്‍ക്കില്ലാതെയാണ് ബാറ്റ് ചെയ്യുന്നതെന്നും ഇതു പരിഹരിച്ചില്ലെങ്കില്‍ കരിയറിനു അധികം ആയുസ്സുണ്ടാവില്ലെന്നും അദ്ദേഹത്തിനു പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്റെ ഫുട്ട് വര്‍ക്കിനെ പോരായ്മകള്‍ കരിയറിന്റെ തുടക്കകാലത്തു പല വിദഗ്ധരും മുന്‍ താരങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ആരും തന്നെ അത് മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണമെന്ന് ഉപദേശിക്കാനോ, സഹായിക്കാനോ തയ്യാറായില്ലെന്നു സെവാഗ് തുറന്നടിച്ചു.

 മൂന്നു പേരുടെ സഹായം

മൂന്നു പേരുടെ സഹായം

മൂന്നു പേരാണ് ഈ സമയത്തു സഹായിച്ചതെന്നും കൂടുതല്‍ മെച്ചപ്പെട്ട ബാറ്റ്‌സ്മാനായി തന്നെ മാറ്റിയെടുത്തത് ഇവരുടെ ഉപദേശമായിരുന്നുവെന്നും സെവാഗ് വെളിപ്പെടുത്തി. മുന്‍ താരങ്ങളായ ടൈഗര്‍ പട്ടൗഡി, സുനില്‍ ഗവാസ്‌കര്‍, കെ ശ്രീകാന്ത് എന്നിവരായിരുന്നു ഇവരെന്നു അദ്ദേഹം വ്യക്തമാക്കി.
ഫുട്ട് വര്‍ക്കിനെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് ബാറ്റിങിനിടെയുള്ള നില്‍പ്പില്‍ മാറ്റം വരുത്തുന്നത് ആയിരിക്കുമെന്നായിരുന്നു അവരുടെ ഉപദേശം. ലെഗ് സ്റ്റംപിന് നേരെ നില്‍ക്കുന്നതിനു പകരം മിഡില്‍, അല്ലെങ്കില്‍ ഓഫ് സ്റ്റംപ് കവര്‍ ചെയ്തു കൊണ്ടു നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതു ബോളുമായി കൂടുതല്‍ ക്ലോസാവാന്‍ എന്നെ സഹായിച്ചു. ഇതു എന്റെ ഗെയിം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ക്രെഡിറ്റ് ഈ മൂന്നു പേര്‍ക്കാണെന്നും സെവാഗ് പറയുന്നു.

 സെവാഗിന്റെ പ്രകടനം

സെവാഗിന്റെ പ്രകടനം

ഉജ്ജ്വല കരിയറായിരുന്നു സെവാഗിന്റേത്. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങി പിന്നീട് ഓഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിന്റെ അവകാശിയായ വീരു രണ്ടു ട്രിപ്പിള്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ ക്രിക്കറ്ററുമാണ്.
ടെസ്റ്റില്‍ 104 മല്‍സരങ്ങളില്‍ നിന്നും 8000ത്തിന് മുകളില്‍ റണ്‍സ് സെവാഗ് അടിച്ചെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ 251 മല്‍സരങ്ങളില്‍ നിന്നും 8273 റണ്‍സും അദ്ദേഹത്തിനു നേടാന്‍ സാധിച്ചു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിലെ അംഗം കൂടിയായിരുന്നു സെവാഗ്.

Story first published: Thursday, June 10, 2021, 18:10 [IST]
Other articles published on Jun 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X