വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പ്രമുഖര്‍,പ്രശസ്തര്‍', മികച്ച ടി20 റെക്കോഡും, പക്ഷെ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല, മൂന്ന് പേരിതാ

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലാണ് ഇപ്പോള്‍ അവസരത്തിനായി കൂടുതല്‍ പോരാട്ടം നടക്കുന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. പണ്ടുമുതല്‍ക്കെ ഇന്ത്യന്‍ ടീമില്‍ താരങ്ങളുടെ ധാരാളിത്തം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ വരവോടെ അത് ഇരട്ടിയായി. ഓരോ സീസണിന് ശേഷവും മിടുക്കുകാട്ട നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇവരെല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുമ്പോള്‍ ആരെ പരിഗണിക്കുമെന്നത് സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ അര്‍ഹതയുണ്ടെന്ന് തോന്നിക്കുന്ന പല താരങ്ങള്‍ക്കും പലപ്പോഴും അത് ലഭിക്കാതെ പോകുന്നു.

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലാണ് ഇപ്പോള്‍ അവസരത്തിനായി കൂടുതല്‍ പോരാട്ടം നടക്കുന്നത്. യുവതാരങ്ങള്‍ ഓരോ വര്‍ഷവും കൈയടി നേടി വളര്‍ന്നുവരുന്നതിനാല്‍ ഇന്ത്യയുടെ ബാക്കപ്പ് കരുത്ത് എപ്പോഴും മികച്ചതാവുന്നു. നിലവില്‍ ഇന്ത്യയുടെ മറ്റ് ഫോര്‍മാറ്റിലും ഐപിഎല്ലിലും സജീവമായിട്ടുള്ള ചില താരങ്ങള്‍ക്ക് ഇതുവരെ ഇന്ത്യക്കായി ടി20 കളിക്കാന്‍ സാധിച്ചിട്ടില്ല. അത്തരത്തിലുള്ള പ്രശസ്തരായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് മായങ്ക് നിലവില്‍ സജീവം. ഏകദിന ടീമില്‍ പകരക്കാരന്റെ റോളിലും മായങ്കിനെ പരിഗണിക്കപ്പടുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യക്കായി ടി20 കളിക്കാന്‍ മായങ്കിന് സാധിച്ചിട്ടില്ല. ഇന്ത്യക്കായി പരിമിത ഓവറില്‍ അധികം അവസരം മായങ്കിന് ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള മായങ്ക് ഐപിഎല്ലിലും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നവരിലൊരാളാണ്. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു മായങ്ക്. എന്നാല്‍ ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ മായങ്കിന് സാധിച്ചില്ല.

21 ടെസ്റ്റില്‍ നിന്ന് 1488 റണ്‍സും അഞ്ച് ഏകദിനത്തില്‍ നിന്ന് 86 റണ്‍സുമാണ് മായങ്ക് ഇന്ത്യക്കായി നേടിയത്. ഇന്ത്യന്‍ പിച്ചുകളില്‍ ടെസ്റ്റില്‍ വിശ്വസ്തനായ ഓപ്പണറാണ് മായങ്ക്. എന്നാല്‍ വിദേശ പിച്ചുകളിലെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ടെസ്റ്റില്‍ നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള മായങ്കിന്റെ ഐപിഎല്‍ റെക്കോഡുകള്‍ ഭേദപ്പെട്ടതാണ്. 113 മത്സരത്തില്‍ നിന്ന് 2331 റണ്‍സാണ് മായങ്ക് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഒരു തവണയെങ്കിലും ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ് മായങ്ക്.

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍ ഇന്ത്യ ഓപ്പണിങ്ങില്‍ വിശ്വാസം അര്‍പ്പിക്കുന്ന താരമാണ് ഗില്‍. ഐപിഎല്ലിലും നിറ സാന്നിധ്യമാണ് ശുബ്മാനെങ്കിലും ഇന്ത്യയുടെ ടി20 ടീമില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അണ്ടര്‍ 19 ലോകകപ്പ് ഹീറോയായി വളര്‍ന്നുവന്ന ശുബ്മാന്‍ ഗില്‍ 10 ടെസ്റ്റില്‍ നിന്ന് 558 റണ്‍സാണ് നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് ഏകദിനത്തില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചപ്പോള്‍ നേടിയത് വെറും 49 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 33.

ഇത്തവണ ഐപിഎല്ലില്‍ കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ്ങിലെ പ്രധാനിയായിരുന്നു ഗില്‍. 74 ഐപിഎല്ലില്‍ നിന്നായി 32.2 ശരാശരിയില്‍ 1900 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അതിവേഗം റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ച് വലിയ സ്‌കോര്‍ നേടാന്‍ കെല്‍പ്പുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടി20 ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വൃദ്ധിമാന്‍ സാഹ. ഇന്ത്യക്കായി 40 ടെസ്റ്റില്‍ നിന്ന് 1353 റണ്‍സും 9 ഏകദിനത്തില്‍ നിന്ന് 41 റണ്‍സുമാണ് സാഹയുടെ പേരിലുള്ളത്. 144 ഐപിഎല്ലില്‍ നിന്നായി 2427 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു. ടി20യില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ടെങ്കിലും ഇന്ത്യക്കായി ഇതുവരെ ടി20 കളിക്കാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.

Story first published: Friday, June 3, 2022, 16:18 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X