വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എതിരാളികള്‍ കരുതിയിരിക്കുക, ഈ മൂന്ന് കാര്യങ്ങളാണ് ഹൈദരാബാദിന്റെ ശക്തി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊകു സീസണിന് തുടക്കമാവാന്‍ പോവുകയാണ്. ഇത്തവണ ശക്തരായ താരങ്ങളെത്തന്നെയാണ് ഓരോ ടീമും അണിനിരത്തുന്നത്. കളിക്കരുത്തും പ്രതിഭശാലികളും ഒത്തിണങ്ങിയ മികച്ച ടീമുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വരവ്. അവസാന സീസണിലെ മോശം പ്രകടനം മറന്ന് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സണ്‍റൈസേഴ്‌സുള്ളത്. ഇത്തവണ എല്ലാം കൊണ്ടും ഹൈദരാബാദിന് കിരീട സാധ്യതയുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ടീമിന്റെ നട്ടെല്ല്. കപ്പിനായുള്ള പോരാട്ടം മാര്‍ച്ച് 29ന് ആരംഭിക്കാനിരിക്കെ ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ പ്രധാനപ്പെട്ട മൂന്ന് കരുത്ത് എന്തൊക്കെയാണെന്ന് നോക്കാം

IPL 2020: 3 factors that could help SRH win their second title this year | Oneindia Malayalam
വാര്‍ണര്‍-ബെയര്‍സ്‌റ്റോ കൂട്ടുകെട്ട്

വാര്‍ണര്‍-ബെയര്‍സ്‌റ്റോ കൂട്ടുകെട്ട്

ഓസീസ് താരം ഡേവിഡ് വാര്‍ണറിന്റെ ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദിന്റെ പ്രധാന കരുത്ത്.പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന് നേരിട്ട വിലക്കിന് ശേഷം നിലവില്‍ മിന്നും ഫോമിലാണ് വാര്‍ണര്‍.ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അദ്ദേഹം ഹൈദരാബാദിന്റെ നായകനായി തിരിച്ചെത്തിയത് ടീമിന് പുത്തന്‍ ഉണര്‍വേകും. വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.2019ല്‍ ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി മൂന്ന് തവണയാണ് ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്.ഐപിഎല്ലിലെ ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും വാര്‍ണര്‍-ബെയര്‍സ്‌റ്റോ കൂട്ടുകെട്ടിന്റെ പേരിലാണ്.

മധ്യനിരയില്‍ മനീഷ് പാണ്ഡെ

മധ്യനിരയില്‍ മനീഷ് പാണ്ഡെ

മധ്യനിരയിലെ മനീഷ് പാണ്ഡെയുടെ സാന്നിധ്യം എതിരാളികള്‍ക്ക് തലവേദന ഉയര്‍ത്തും.ഐപിഎല്ലില്‍ അത്രമേല്‍ മികച്ച റെക്കോഡുകളാണ് മനീഷിന്റെ പേരിലുള്ളത്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പലതവണ ഒറ്റയ്ക്ക് വിജയ തീരത്തെത്തിച്ചിട്ടുള്ള മനീഷ് സമീപകാലത്തായി ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്.2014ല്‍ കൊല്‍ക്കത്ത കിരീടം നേടിയ മത്സരത്തില്‍ 94 റണ്‍സുമായി മനീഷായിരുന്നു വിജയശില്‍പ്പിയായത്.പ്രതിഭാ ശാലിയായ മനീഷിന്റെ സാന്നിധ്യം ഹൈദരാബാദിന് കരുത്തേകും.ഐപിഎല്ലില്‍ 130 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരത്തിന്റെ പേരില്‍ 2843 റണ്‍സുമുണ്ട്.ഇതില്‍ ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ മനീഷിന് മികച്ച പ്രകടനം അനിവാര്യമാണ്.

വീണ്ടും വരുന്നു, മറ്റൊരു ഇന്ത്യ- പാക് ക്ലാസിക്ക്... അവസാന അങ്കത്തില്‍ കണ്ടത് ഹിറ്റ്മാന്‍ ഷോ

അഫ്ഗാന്‍ ഓള്‍റൗണ്ടര്‍മാര്‍

അഫ്ഗാന്‍ ഓള്‍റൗണ്ടര്‍മാര്‍

അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍മാരായ മുഹമ്മദ് നബിയുടെയും റാഷിദ് ഖാന്റെയും സാന്നിധ്യമാണ് ഹൈദരാബാദിന്റെ മറ്റൊരു കരുത്ത്.അവസാന സീസണില്‍ എട്ട് വിക്കറ്റാണ് നബി പിഴുതത്.ബിബിഎല്ലിന്റെ ഇക്കഴിഞ്ഞ സീസണില്‍ 76 പന്തില്‍ 115 റണ്‍സുമായി നബി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.മിക്ക സീസണുകളിലും മുഴുവന്‍ സമയവും ലഭിക്കാത്ത നബി ഇത്തവണ തുടക്കം മുതല്‍ ഹൈദരാബാദിനൊപ്പം ഉണ്ടാകും.

അന്ന് ഇംഗ്ലണ്ട്, ഇപ്പോള്‍ ന്യൂസിലാന്‍ഡ്... കൂപ്പുകുത്തി കോലി, 2014നേക്കാള്‍ ദയനീയം!

01

മറ്റൊരു ഓള്‍റൗണ്ടറായ റാഷിദ് ഖാനും തകര്‍പ്പന്‍ ഫോമിലാണ്.കഴിഞ്ഞ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് റാഷിദ് പിഴുതത്.2018ലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു റാഷിദ്.ഇക്കഴിഞ്ഞ ബിബിഎല്ലില്‍ ഒരു ഹാട്രിക്കടക്കം 19 വിക്കറ്റാണ് റാഷിദ് പിഴുതത്.റാഷിദിന്റെയും നബിയുടെയും ഫോം ഹൈദരാബാദിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Saturday, February 29, 2020, 17:25 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X