For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സറടിച്ചവര്‍ക്ക് കണക്കിന് കൊടുത്ത് തിസാര പെരേര ഞെട്ടിച്ചു; എന്നിട്ടും ശ്രീലങ്കയ്ക്ക് തോല്‍വി

ക്രൈസ്റ്റ്ചര്‍ച്ച്: ഓള്‍റൗണ്ടര്‍ തിസാര പെരേര തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടും ശ്രീലങ്കയ്ക്ക് ന്യൂസിലന്‍ഡിനെതിരെ തോല്‍വി. രണ്ടാം ഏകദിനത്തില്‍ 21 റണ്‍സിനാണ് ശ്രീലങ്ക ആതിഥേയരോട് പരാജയപ്പെട്ടത്. ബാറ്റിങ് തകര്‍ച്ചയ്ക്കിടയിലും തിസാര പെരേരയുടെ 140 റണ്‍സ് ശ്രീലങ്കയ്ക്ക് ആശ്വാസമായി. 200 റണ്‍സ് കടക്കില്ലെന്ന് തോന്നിച്ച ശ്രീലങ്കയെ വിജയത്തിനടുത്തുവരെ എത്താക്കാനും പെരേരയ്ക്ക് കഴിഞ്ഞു.

ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 46.2 ഓവറില്‍ 298 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മധ്യനിരയുടെ തകര്‍ച്ചയാണ് ശ്രീലങ്കയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

thisaraperera

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക ഒരവസരത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 7 വിക്കറ്റിന് 128 എന്ന നിലയിലേക്ക് അവര്‍ വീണു. ഇവിടെവെച്ച് ബാറ്റിങ് ആരംഭിച്ച തിസാര വാലറ്റത്തെ കൂട്ടുപിടിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലസിത് മലിംഗയ്‌ക്കൊപ്പം 75 റണ്‍സിന്റേയും ലക്ഷന്‍ സന്തകനൊപ്പം 51 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, പത്താമനായി താരം പുറത്താവുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ തന്റെ ഒരോവറില്‍ 33 റണ്‍സെടുത്ത ന്യൂസിലന്‍ഡിന് ബാറ്റുകൊണ്ടു മറുപടി നല്‍കാന്‍ തിസാരയ്ക്ക് കഴിഞ്ഞു. ശ്രീലങ്കയ്ക്കുവേണ്ടി ധനിഷ്‌ക ഗുണതിലക 71 റണ്‍സ് നേടിയെങ്കിലും മറ്റു കളിക്കാര്‍ക്ക് തിളങ്ങാനായില്ല.

നേരത്തെ ന്യൂസിലന്‍ഡിനായി കോളിന്‍ മണ്‍റോ(87), റോസ് ടെയ്‌ലര്‍(90), ഹെന്റി നിക്കോളസ്(32), ജെയിംസ് നീഷാം(64) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ 2 വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡിനായി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയാണ് തിളങ്ങിയത്. നീഷാം, ജെയിംസ് ഹെന്റി എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.

Story first published: Saturday, January 5, 2019, 17:24 [IST]
Other articles published on Jan 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+