Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പര വിജയത്തിന് തന്ത്രങ്ങളുമായി ശ്രീലങ്ക

ദില്ലി: സ്വന്തം നാട്ടില്‍ നടന്ന 9 മത്സരങ്ങളില്‍ ഒന്നുപോലും ജയിക്കാനാകാതെ ഇന്ത്യയിലെത്തിയ ശ്രീലങ്ക ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ വ്യത്യസ്ത തന്ത്രങ്ങള്‍ പരീക്ഷിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഒരു മത്സരത്തിലെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കുകയാകും തിസാര പെരേരയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ടീമിന്റെ ശ്രമം.

രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ 5-0 എന്ന മാര്‍ജിനിലായിരുന്നു ആതിഥേയര്‍ തോറ്റത്. അതില്‍നിന്നും വ്യത്യസ്തമായി ശ്രീലങ്കന്‍ ടീമില്‍ കാര്യമായി മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും അവര്‍ പ്രതീക്ഷയിലാണ്. പരിക്കിന്റെ പിടിയിലായിരുന്ന രണ്ട് താരങ്ങള്‍ ടീമിലേക്ക് മടങ്ങിവന്നിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ തിസാര പെരേര പറഞ്ഞു.

thisaraperera

ഇക്കഴിഞ്ഞ ടെസ്റ്റ് ടീമില്‍ നിന്നും വ്യത്യസ്തമായി പുതിയ ഒന്‍പത് താരങ്ങള്‍ ശ്രീലങ്കയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര, ഓള്‍റൗണ്ടര്‍ അസേല ഗുണരത്‌ന എന്നിവരില്‍ ടീം പ്രതീക്ഷയര്‍പ്പിക്കുന്നു. ആഞ്ജലോ മാത്യൂസിനെ പോലുള്ള പരിചയ സമ്പന്നരും ടീമിന്റെ ഭാഗമാണ്.

അവസാന ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ദില്ലി ടെസ്റ്റില്‍ സമനില നേടിയത് ശ്രീലങ്കയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ടെസ്റ്റിന്റെ അഞ്ചാംദിനം കേവലം രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് പുറത്തായതെന്നത് സമീപകാലത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതാണ്. ഈ ആത്മവിശ്വാസം ഏകദിനത്തിലും തുടരാന്‍ കഴിയുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.

Story first published: Sunday, December 10, 2017, 9:36 [IST]
Other articles published on Dec 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+