Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: 2015ല്‍ സെമി ഫൈനല്‍, ഇത്തവണ കിരീടമുറപ്പ്... കിടിലന്‍ ടീം, ഇതാ കാരണങ്ങള്‍

ഇത്തവണ നമ്മൾ കിരീടം നേടുമോ? | #CWC2019 | Oneindia Malayalam

ദില്ലി: 2011നു ശേഷം ആദ്യ ലോകകിരീടം തേടിയാണ് ടീം ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിലേക്കു വിമാനം കയറുന്നത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സന്തുലിതമായ ടീമിനെയാണ് ഇത്തവണ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. 2015ലെ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു മുന്നിലാണ് ഇന്ത്യക്കു അടിതെറ്റിയത്.

ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം. കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ ടീമിനെയാണ് ഇത്തവണ ഇന്ത്യ ലോകകപ്പിന് അയക്കുന്നത്. ഇന്ത്യയെ കൂടുതല്‍ മികച്ച ടീമാക്കുന്നത് എന്തൊക്കെയാണെന്നു നോക്കാം.

പെര്‍ഫക്ട് ടീം

പെര്‍ഫക്ട് ടീം

ഇത്തവണ കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതു മേഖലയില്‍ നോക്കിയാലും ഏറ്റവും മികച്ച താരങ്ങള്‍ തന്നെയാണ് സംഘത്തിലുള്ളത്. മികച്ച ഫോമിലുള്ള മുഹമ്മദ് ഷമി ക്കു പോലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പില്ലെന്നത് ടീമിന്റെ കരുത്താണ് വിളിച്ചോതുന്നത്.
അനുഭവസമ്പന്നനായ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം സ്പിന്‍ ബൗളിങ് ബൗളിങും ശക്തമാക്കും. മുന്‍നിര സ്പിന്നര്‍മാരിലൊരാള്‍ക്കു പരിക്കേറ്റാല്‍ അഭാവം നികത്താന്‍ ജഡേജയ്ക്കു കഴിയും. ബാറ്റിങിലാവട്ടെ ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരെയും ഇന്ത്യക്കു നിര്‍ണായക ഘട്ടങ്ങൡ ഉപയോഗിക്കാനാവും.
കഴിഞ്ഞ ലോകകപ്പില്‍ ഇത്രയും കരുത്തുറ്റ ടീമായിരുന്നില്ല ഇന്ത്യക്ക്. അന്നു അനുഭവസമ്പത്ത് കുറവായിരുന്ന അമ്പാട്ടി റായുഡുവായിരുന്നു ബാക്കപ്പ് ബാറ്റ്‌സ്മാനായി ടീമിലുണ്ടായിരുന്നത്. ബാക്കപ്പ് ഓള്‍റൗണ്ടര്‍മാരാവട്ടെ അത്ര കേമന്‍മാരല്ലാത്ത സ്റ്റുവര്‍ട്ട് ബിന്നിയും അക്ഷര്‍ പട്ടേലുമായിരുന്നു. ഇത്തവണ ഷമിയാണാ ബാക്കപ്പ് പേസറെങ്കില്‍ 2015ല്‍ പുതുമുഖം മോഹിത് ശര്‍മയായിരുന്നു.

റിസ്റ്റ് സ്പിന്നര്‍മാര്‍

റിസ്റ്റ് സ്പിന്നര്‍മാര്‍

ഈ ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ്. ഈ ജോടി ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരുന്നു ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാര്‍. എന്നാല്‍ കുല്‍ദീപ്- ചഹല്‍ സഖ്യത്തെപ്പോലെ അപകടകാരികളായിരുന്നില്ല ഇരുവരും.
എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ പിഴവിനു വേണ്ടി കാത്തിരിക്കുന്ന ബൗളര്‍മാരായിരുന്നു അശ്വിനും ജഡേജയുമെങ്കില്‍ ബാറ്റ്‌സ്മാന്‍മാരെ പിഴവ് വരുത്താന്‍ നിരന്തരം പ്രേരിപ്പിക്കുന്നവരാണ് കുല്‍ദീപും ചഹലും. ബൗളിങില്‍ എല്ലായ്‌പ്പോഴും വൈവിധ്യം കാണിക്കാന്‍ ശ്രമിക്കുന്ന ബൗളര്‍മാര്‍ കൂടിയാണ് ഇവര്‍.

മികച്ച ഓള്‍റൗണ്ടര്‍

മികച്ച ഓള്‍റൗണ്ടര്‍

കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. ജഡേജ, സ്റ്റുവര്‍ട്ട് ബിന്നി, അക്ഷര്‍ പട്ടേല്‍ എന്നിവരായിരുന്നു 2015ലെ ലോകകപ്പിലെ ഓള്‍റൗണ്ടര്‍മാര്‍. ഇത്തവണ ഹര്‍ദിക് പാണ്ഡ്യയെന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ടീം ഇന്ത്യക്കൊപ്പമുണ്ട്. ഐപിഎല്ലില്‍ മുംബൈക്കു വേണ്ടി ചില തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം താരം നടത്തിയിരുന്നു.
പന്ത് നന്നായി സാഹചര്യം ചെയ്യുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ബൗളിങിലും തിളങ്ങാന്‍ പാണ്ഡ്യക്കു കഴിയും. മാത്രമല്ല മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം. പാണ്ഡ്യ നിറംമങ്ങിയാല്‍ വിജയ് ശങ്കറിനെയും ഇന്ത്യക്കു ആശ്രയിക്കാന്‍ കഴിയും. കേദാര്‍ ജാദവാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന ഓള്‍റൗണ്ടര്‍.

Story first published: Tuesday, April 16, 2019, 13:07 [IST]
Other articles published on Apr 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+