വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട! ഒരിക്കലും തകരില്ല- ഇന്ത്യയുടെ 2 പേര്‍

അഞ്ചു റെക്കോര്‍ഡുകളറിയാം

ക്രിക്കറ്റല്ല, ഏതു ഗെയിമായാലും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ തന്നെയുള്ളതാണെന്നു പറയാറുണ്ട്. പക്ഷെ എല്ലാ റെക്കോര്‍ഡുകളും ഇങ്ങനെ തിരുത്തപ്പെടാന്‍ കഴിയുമോ? ചിലതിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവുക സ്വാഭാവികമാണ്. നമുക്ക് ക്രിക്കറ്റിലേക്കു വരാം. ക്രിക്കറ്റില്‍ ഓരോ വര്‍ഷവും എത്രയെത്ര പുതിയ റെക്കോര്‍ഡുകളാണ് കുറിക്കപ്പെടുന്നത്. പല ഇതിഹാസ താരങ്ങളുടെയും റെക്കോര്‍ഡുകള്‍ ഈ തരത്തില്‍ പഴങ്കഥയാക്കപ്പെട്ടിട്ടുണ്ട്.

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

എന്നാല്‍ ഒരിക്കലും തകരാനിടയില്ലാത്ത, ഇനിയുമേറെ തലമുറകള്‍ ഇളക്കം തട്ടാതെ നില്‍ക്കാനിടയുള്ള ചില അതിശയിപ്പിക്കുന്ന റെക്കോര്‍ഡുകളുണ്ട്. ഭാവിയില്‍ ഇനിയൊരു പക്ഷെ ആരും തിരുത്താന്‍ സാധ്യതയില്ലാത്ത ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നറിയാം.

സച്ചിന്റെ 100 സെഞ്ച്വറികള്‍

സച്ചിന്റെ 100 സെഞ്ച്വറികള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറയിച്ച് ലോക റെക്കോര്‍ഡിട്ട ഒരേയൊരാള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണിത്. ക്രിക്കറ്റില്‍ ഇപ്പോള്‍ ടി20 കൂടി പുതുതായി വന്നെങ്കലും സച്ചിന്റെ ഈ റെക്കോര്‍ഡിനൊപ്പം ആര്‍ക്കെങ്കിലും എത്താനാവുമോയെന്ന കാര്യം പോലും സംശയമാണ്. അത്യുജ്വലമായ കരിയറില്‍ സച്ചിന്‍ ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

2

മറ്റാരും 75 അന്താരാഷ്ട്ര സെഞ്ച്വറികള്‍ പോലും ഇതുവരെ നേടിയിട്ടില്ല. 71 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനും ബാറ്ററുമായ റിക്കി പോണ്ടിങാണ് രണ്ടാംസ്ഥാനത്ത്. 70 സെഞ്ച്വറികളോടെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഒരു സമയത്ത് സച്ചിന്റെ റെക്കോര്‍ഡ് തിരുത്തുമെന്നു വരെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കോലി 2019നു ശേഷം ഒരു സെഞ്ച്വറി പോലുമടിച്ചിട്ടില്ല.

രണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പട

ബ്രാഡ്മാന്റെ ശരാശരി (99.99)

ബ്രാഡ്മാന്റെ ശരാശരി (99.99)

ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 99.99 എന്ന അദ്ഭുതപ്പെടുത്തുന്ന ബാറ്റിങ് ശരാശരിയാണ് അദ്ദേഹത്തിന്റേത്. ഓസീസിനായി വെറും 52 ടെസ്റ്റുകൡ നിന്നും ബ്രാഡ്മാന്‍ അടിച്ചെടുത്തത് 6996 റണ്‍സാണ്. മാത്രമല്ല അദ്ദേഹത്തിന്റെ 19 ടെസ്റ്റ് സെഞ്ച്വറികള്‍ 12 എണ്ണം ഡബിളുകളുമാണ്.
ചുരുങ്ങിയത് 10 ടെസ്‌റ്റെങ്കിലും കളിച്ച താരങ്ങളില്‍ ബ്രാഡ്മാന്റെ ഏഴയലത്തുപോലും ആരുമെത്തിയിട്ടില്ല മാത്രമല്ല അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിക്കൊപ്പമെത്താന്‍ ഇനിയാര്‍ക്കും സാധിക്കുകയുമില്ല.

ലാറയുടെ 400 നോട്ടൗട്ട്

ലാറയുടെ 400 നോട്ടൗട്ട്

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയുടെ ലോക റെക്കോര്‍ഡും തകര്‍ക്കപ്പെടുക അസാധ്യമാണ്. ടെസ്റ്റില്‍ ഒരിന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. പുറത്താവാതെ 400 റണ്‍സ് അടിച്ചെടുത്തായിരുന്നു ലാറ ലോകത്തെ അമ്പരപ്പിച്ചത്. 778 മിനിറ്റുകള്‍ ക്രീസില്‍ ചെലവഴിച്ച് 582 ബോളുകള്‍ നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ മാരത്തണ്‍ ഇന്നിങ്‌സ്. 2004ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലായിരുന്നു ലാറയുടെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

5

2003ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ കുറിച്ച 380 റണ്‍സെന്ന ലോക റെക്കോര്‍ഡ് ലാറ തൊട്ടടുത്ത വര്‍ഷം തന്നെ തിരുത്തുകയായിരുന്നു. 2019ല്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണ്‍ ലാറയുടെ റെക്കോര്‍ഡ് തിരുത്തുമോയെന്നു സംശയിക്കപ്പെട്ടിരുന്നു. പക്ഷെ വാര്‍ണര്‍ വ്യക്തിഗത സ്‌കോര്‍ 335ല്‍ നില്‍ക്കെ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു

മുരളിയുടെ 1347 വിക്കറ്റ്

മുരളിയുടെ 1347 വിക്കറ്റ്

ശ്രീലങ്കയുട മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയത് 1347 വിക്കറ്റുകളാണ്. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം ഏകദിനത്തില്‍ 534 വിക്കറ്റകളുമെടുത്തിട്ടുണ്ട്. 1001 വിക്കറ്റകളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണാണ് ലിസ്റ്റിലെ രണ്ടാമന്‍.
മുരൡയുടെ ഓള്‍ടൈം ഇനിയൊരിക്കലും തിരുത്തപ്പെടില്ലെന്നുറപ്പാണ്. മാത്രമല്ല 1000 വിക്കറ്റുകള്‍ പോലും ഇനിയൊരു ബൗളര്‍ തികയ്ക്കാനും സാധ്യതയില്ല.

രോഹിത്തിന്റെ 264 റണ്‍സ്

രോഹിത്തിന്റെ 264 റണ്‍സ്


ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറന്ന ലോക റെക്കോര്‍ഡ് നിലവിലെ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മയ്ക്കു സ്വന്തമാണ്. 264 റണ്‍സോടയാണ് ഹിറ്റ്മാന്‍ റെക്കോര്‍ഡ് കുറിച്ചത്. ഇനിയൊരു ബാറ്റര്‍ ഈ നേട്ടത്തിനൈാപ്പമെത്താനോ, മറികടക്കാനോ സാധ്യത തീരെയില്ല. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു രോഹിത്തിന്റെ ആറാട്ട്. 173 ബോളിലായിരുന്നു അദ്ദേഹം 264 റണ്‍സ് വാരിക്കൂട്ടിയത്. 32ാാമത്തെ ഓവറിലായിരുന്നു രോഹിത് സെഞ്ച്വറി തികച്ചത്. അവസാനത്തെ 10 ഓവറില്‍ താരത്തിന്റെ സംഹാര താണ്ഡവമാണ് കണ്ടത്.
ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളെന്ന മറ്റൊരു ലോക റെക്കോര്‍ഡും രോഹിത്തിനു അവകാശപ്പെട്ടതാണ്.

Story first published: Friday, June 24, 2022, 13:34 [IST]
Other articles published on Jun 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X