വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരുടെ കാര്യം ടെസ്റ്റ് പരമ്പരയോടെ തീരുമാനമാവും!! ഫ്‌ളോപ്പായാല്‍ ഗുഡ്‌ബൈ... കൂട്ടത്തില്‍ ഹിറ്റ്മാനും

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇവര്‍ക്കു മികച്ച പ്രകടനം നടത്തിയേ തീരൂ

By Manu
ഇവരുടെ കാര്യം ടെസ്റ്റ് പരമ്പരയോടെ തീരുമാനമാവും | Oneindia Malayalam

അഡ്‌ലെയ്ഡ്: വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യയും ഓസ്‌ട്രേലിയയും. സമാപിച്ച ട്വന്റി20 പരമ്പര 1-1നു സമനിലയില്‍ അവ്‌സാനിച്ചതിനാല്‍ ടെസ്റ്റില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു പ്രവചിക്കുക എളുപ്പമല്ല. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-4നു നാണംകെട്ട ഇന്ത്യ ഓസീസിനെതിരേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ്.

ഇന്ത്യ v/s ഓസീസ്: ആരാവും റണ്‍വേട്ടക്കാരന്‍? ഉറപ്പിക്കാം ഇവരിലൊരാള്‍!! കോലി തന്നെയാവുമോ അത്...ഇന്ത്യ v/s ഓസീസ്: ആരാവും റണ്‍വേട്ടക്കാരന്‍? ഉറപ്പിക്കാം ഇവരിലൊരാള്‍!! കോലി തന്നെയാവുമോ അത്...

സ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോ സ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോ

ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കു ജീവന്‍മരണപോരാട്ടമാണിത്. ഈ പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ ഭാവിയില്‍ ഇവരെ ടെസ്റ്റ് ടീമില്‍ കണ്ടെന്നു വരില്ല. ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

തികച്ചും അപ്രതീക്ഷിതമായാണ് വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം പാര്‍ഥിവിനെ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു.ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നുറപ്പിച്ചിരിക്കെയാണ് ഓസീസിനെതിരേ താരത്തിനു വിളി വന്നത്. ടെസ്റ്റില്‍ ദിനേഷ് കാര്‍ത്തികിന്റെ മോശം ഫോമും വൃധിമാന്‍ സാഹയുടെ പരിക്കും ഇതിനു വഴിയൊരുക്കുകയും ചെയ്തു.
യുവതാരം റിഷഭ് പന്ത് ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കെ പാര്‍ഥിവിന് കഴിവ് തെളിയിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പര. സാഹ പരിക്കു മാറി തിരിച്ചെത്തിയാല്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമായി മാറും.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപടകാരിയായ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയുടെയും ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവാണ് ഓസീസിനെതിരായ പരമ്പര. ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം വെടിക്കെട്ട് പ്രകടനം നടത്തുന്ന ഹിറ്റ്മാന് പക്ഷെ ടെസ്റ്റില്‍ ഇതാവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന ടെസ്റ്റ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.
ടെസ്റ്റിലും തനിക്കു തിളങ്ങാനാവുമെന്ന് തെളിയിക്കാന്‍ രോഹിത്തിനു ലഭിച്ച അവസാന അവസരം കൂടിയായിരിക്കും ഓസീസിനെതിരായ പരമ്പര. ടെസ്റ്റില്‍ മികച്ചൊരു ഓപ്പണറുടെ ഒഴിവുള്ളതിനാല്‍ ഇതുറപ്പിക്കാനാവും അദ്ദേഹത്തിന്റെ ശ്രമം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

തുടര്‍ച്ചയായി ഫ്‌ളോപ്പായിട്ടും ഇന്ത്യ ഇത്രയുമധികം മല്‍സരങ്ങളില്‍ തുടരെ അവസരം നല്‍കിയ താരങ്ങള്‍ അധികമുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും അത് ഇന്ത്യന്‍ ജഴ്‌സിയില്‍ പുറത്തെടുക്കാന്‍ കഴിയാത്ത് താരമാണ് ലോകേഷ് രാഹുല്‍. സ്ഥിരതയില്ലാത്ത പ്രകടനമാണ് കര്‍ണാടക താരത്തിന്റെ ഏറ്റവും വലിയ വീക്ക്‌നെസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസാന ടെസ്റ്റിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയല്‍ പലപ്പോഴു മോശം ഷോട്ടുകള്‍ കളിച്ച് രാഹുല്‍ പുറത്താവുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ താരം നിരാശപ്പെടുത്തി. രണ്ടു ടെസ്റ്റുകളില്‍ നിന്നും നേടിയത് വെറും 37 റണ്‍സാണ്. വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളിലും ഓസീസിനെതിരായ ടി20 പരമ്പരയിലും രാഹുല്‍ നിറംമങ്ങി. അതുകൊണ്ടു ടെസ്റ്റ് പരമ്പരയിലെങ്കിലും രാഹുലിന് ഇതിന്റെ ക്ഷീണം തീര്‍ത്തേ തീരൂ.

മുരളി വിജയ്

മുരളി വിജയ്

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം ഓപ്പണറായിരുന്ന മുരളി വിജയ്ക്കും ഇത് അഗ്നിപരീക്ഷയാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളോപ്പായ വിജയ് ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. താരത്തിന് വെറും 26 റണ്‍സാണ് നേടാനായത്. വിന്‍ഡീസിനെതിരേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും വിജയ് തഴയപ്പെട്ടു. എന്നാല്‍ ഫോം വീണ്ടെടുക്കാന്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച താരം എസെക്‌സിനായി തുടരെ നാലു കളികളില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്തതോടെ ഓസീസിനെതിരായ പരമ്പരയിലേക്കു തിരിച്ചുവിളിക്കപ്പെടുകയായിരുന്നു.
ഇതു മാത്രമല്ല ഓസ്‌ട്രേലിയയിലെ മികച്ച റെക്കോര്‍ഡും വിജയ്ക്ക് തുണയായി. 2014-15ലെ പര്യടനത്തില്‍ 60നു മുകളില്‍ ശരാശരിയില്‍ 482 റണ്‍സ് താരം നേടിയിരുന്നു.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

വിദേശ പിച്ചുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളിലൊരാളാണ് അജിങ്ക്യ രഹാനെ. എന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. അഞ്ച് ടെസ്റ്റുകളില്‍ നിന്നും നേടാനായത് രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ്. വിന്‍ഡീസിനെതിരായ അവസാന പരമ്പരയില്‍ രഹാനെ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും അതിലും ഫ്‌ളോപ്പായി മാറി.
2014-15ലെ ഓസീസ് പര്യനത്തില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് രഹാനെ. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാവും അദ്ദേഹം ഇത്തവണ ഇറങ്ങുക. ഹനുമാ വിഹാരിയെപ്പോലുള്ള മികച്ച താരങ്ങളുടെ വരവോടെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്തിയേ തീരൂ.

Story first published: Wednesday, November 28, 2018, 15:15 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X