Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ സ്റ്റമ്പ് ശേഖരണത്തിന്റെ രഹസ്യം പുറത്ത്

മുംബൈ: താന്‍ കളിക്കുന്ന ടീം, മത്സരങ്ങളില്‍ ജയിക്കുമ്പോഴെല്ലാം സ്റ്റമ്പുകളിലൊന്ന് പിഴുതുകൊണ്ടുപോകുന്ന ധോണി ക്യാമറകള്‍ക്ക് കൗതുകമാണ്. ഏതാണ്ട് മിക്ക കളികളി വിജയങ്ങളും ഓര്‍മിക്കാവുന്ന സ്റ്റമ്പ് ശേഖരണം ധോണിയുടെ വീട്ടിലുണ്ടായിരിക്കുമെന്നുറപ്പാണ്. ഐപിഎല്ലിലും ഇന്ത്യയ്ക്ക് കളിക്കുമ്പോഴും ധോണി സ്റ്റമ്പ് കലക്ടു ചെയ്യുന്നതില്‍ മടികാണിക്കാറില്ല.

വിജയം ഓര്‍മിക്കാന്‍ മാത്രമാണോ ധോണി സ്റ്റമ്പുകള്‍ ശേഖരിക്കുന്നത്? ധോണി എന്തിനാണ് ഇത്രയും സ്റ്റമ്പുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത്? എന്നൊക്കെ പല മാധ്യമങ്ങളിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരിന്നു. ഇപ്പോഴിതാ ധോണിയുടെ സ്റ്റമ്പു ശേഖരണത്തിന്റെ രഹസ്യം അദ്ദേഹം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ബിസിസിഐയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

dhoni

ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം തന്റെ കളികളിലെ ജയത്തെക്കുറിച്ച് ഓര്‍മിക്കാനാണത്രെ ധോണി സ്റ്റമ്പുകള്‍ ശേഖരിക്കുന്നത്. ഓരോ സ്റ്റമ്പിലും ടൂര്‍ണമെന്റിനെ കുറിച്ചും സ്‌പോണ്‍സര്‍മാരെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഏതു കളിയിലെ സ്റ്റമ്പ് ആണിതെന്ന് താന്‍ തിരിച്ചറിയാന്‍ ശ്രമിക്കുമെന്ന് ധോണി പറഞ്ഞു.

എന്നാല്‍, ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ഏഴ് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും ധോണിക്ക് ഒരു സ്റ്റമ്പുപോലും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ജയത്തിനുശേഷം ധോണി സ്റ്റമ്പ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അമ്പയര്‍ വിലക്കുകയായിരുന്നു. വന്‍ വിലയുള്ള എല്‍ഇഡി സ്റ്റമ്പുകളായതിനാലാണ് അമ്പയര്‍മാര്‍ സ്റ്റമ്പ് ശേഖരണം വിലക്കിയത്.

Story first published: Tuesday, April 14, 2015, 9:12 [IST]
Other articles published on Apr 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+