വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഒരാാളെ ചാക്കില്‍ കെട്ടി ഇടിക്കുന്നതിന് തുല്യം! ഇതാണ് ഇന്ത്യ, പുകഴ്ത്തി അക്തര്‍

എട്ടു വിക്കറ്റിനായിരുന്നു മെല്‍ബണില്‍ ഇന്ത്യയുടെ വിജയം

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ കശാപ്പ് ചെയ്ത് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലേക്കു രാജകീയ തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യയെ പ്രശംസിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് മെല്‍ബണില്‍ എട്ടു വിക്കറ്റിന് കംഗാരുപ്പടയെ അജിങ്ക്യ രഹാനെ നയിച്ച ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടര ദിവസം കൊണ്ട് ഇന്ത്യയെ ഓസീസ് വാരിക്കളഞ്ഞിരുന്നു. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിലേക്കു കൂപ്പുകുത്തുകയും ചെയ്തിരുന്നു. ഈ പരാജയത്തിനും ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായിരുന്നു മെല്‍ബണിലെ മിന്നുന്ന വിജയം.

ചാക്കില്‍ കെട്ടി ഇടിച്ചു

ചാക്കില്‍ കെട്ടി ഇടിച്ചു

ഒരു വ്യക്തിയെ നിങ്ങള്‍ എങ്ങനെയാണോ ഒരു ചാക്കില്‍ കെട്ടി മര്‍ദ്ദിക്കുന്നത് അങ്ങനെയായിരുന്നു മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ കൈകാര്യം ചെയ്തതെന്നു അക്തര്‍ അഭിപ്രായപ്പെട്ടു. വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെയാണ് ഇന്ത്യ തങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുത്തത്. ടീം ഇന്ത്യയുടെ രീതി ഇങ്ങനെയാണെന്നും അക്തര്‍ പുകഴ്ത്തി.
ഇന്ത്യയുടെ ധൈര്യവും ഹൃദയവും കാണിച്ചു തന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മൂന്നു പ്രധാന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലായിരുന്നു. പക്ഷെ അതു അവര്‍ക്കു വിഷയമായില്ല. ശാന്തനായി രഹാനെ ടീമിനെ നയിച്ചു. അദ്ദേഹത്തിന്റെ വിജയമാണ് ഇപ്പോള്‍ എല്ലാ ബഹളങ്ങളുമുണ്ടാക്കുന്നത്. നിശബ്ദരായി കഠിനാധ്വാനം ചെയ്യുവെന്നും വിജയം വിജയം കൊണ്ട് ആരവുമുയരട്ടെയെന്നും പറയുകയാണ് അവരെന്നും അക്തര്‍ തന്റെ യൂട്യുബ് ചാനലില്‍ വിശജമാക്കി.

ഗില്ലിനും സിറാജിനും പ്രശംസ

ഗില്ലിനും സിറാജിനും പ്രശംസ

മെല്‍ബണ്‍ ടെസ്റ്റിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെയും പേസര്‍ മുഹമ്മദ് സിറാജിനെയും അക്തര്‍ പുകഴ്ത്തി. രണ്ടു വലിയ താരങ്ങളായി ഭാവിയില്‍ ഇവര്‍ മാറുമെന്നാണ് പ്രകടനം തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ടീമിലേക്കു കൊണ്ടു വന്ന സിറാജ് രണ്ടിന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റെടുത്തു. അവന്‍ ഇപ്പോഴും ചെറുപ്പമാണ്. അച്ഛന്‍ മരിച്ചപ്പോള്‍ അവന് അവിടെയുണ്ടാവാന്‍ കഴിഞ്ഞില്ല. ഈ പ്രകടനത്തിലൂടെയാണ് സിറാജ് അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചത്. മറ്റൊരു അരങ്ങേറ്റക്കാരനായ ഗില്‍ ലോക ക്രിക്കറ്റിലെ അടുത്ത വലിയ താരമായി മാറും. ഇന്ത്യന്‍ ടീം തങ്ങളുടെ വ്യക്തിവൈഭവം മെല്‍ബണില്‍ പുറത്തെടുത്തതായും റാവല്‍പിണ്ടി എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആകര്‍ഷിച്ചത്

ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആകര്‍ഷിച്ചത്

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് അവരുടെ പോരാട്ടവീര്യമാണെന്നു അക്തര്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിലെ ദയനീയ പരാജയം വിലയിരുത്തുമ്പോള്‍ ഈ ടെസ്റ്റില്‍ അവര്‍ മൂക്കുകുത്തി വീഴേണ്ടതായിരുന്നു. പക്ഷെ അതിനു അവര്‍ തയ്യാറല്ലായിരുന്നു. വെല്ലുവിളികള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ടീം തലയുയര്‍ത്തി നിന്നു പോരടിച്ചു.
ടീമുകള്‍ ഇതുപോലെയുള്ള പോരാട്ടമികവ് കളിക്കളത്തില്‍ പുറത്തെടുക്കുമ്പോള്‍ അവര്‍ ഏതു മതത്തില്‍ പെട്ടവരാലായും ഏതു രാജ്യക്കാരായാലും അതു വിഷയമല്ല. തനിക്കു വളരെയധികം സന്തോഷം തോന്നുന്നുവെന്നും അക്തര്‍ പറഞ്ഞു.

Story first published: Wednesday, December 30, 2020, 16:32 [IST]
Other articles published on Dec 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X