വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ഷോട്ടുകള്‍ റിഷഭിനെക്കൊണ്ടേ കഴിയൂ, ആരും ശ്രമിക്കേണ്ട- ഇതാ മൂന്നു ഷോട്ടുകള്‍

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താര പദവിയിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നയാളാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി റിഷഭ് നേരത്തേ ടീമിലേക്കു വന്നപ്പോള്‍ ഒരുപാട് സംശയങ്ങളുയര്‍ന്നിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ധോണിയുടെ അഭാവം നികത്താന്‍ താരത്തിനു കഴിയുമോയെന്നതായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ധോണിയുടെ കസേരയില്‍ ഇരിപ്പ് ഉറപ്പിക്കാന്‍ ശരിക്കും പാടുപെട്ടു. ചെറിയ പിഴവുകളുടെ പേരില്‍പ്പോലും താരം പരിഹസിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു.

IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തംIND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

1

എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് റിഷഭ്. വിക്കറ്റ് കീപ്പിങിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. തന്റെ മുന്‍ഗാമിയായ ധോണിയെപ്പോലെ തന്നെ വളരെ അസാധാരണമായ ബാറ്റിങ് ശൈലിക്കു ഉടമ കൂടിയാണ് റിഷഭ്. വിചിത്രമായ ചില ഷോട്ടുകള്‍ 24 കാരനായ താരത്തില്‍ നിന്നും നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞു. റിഷഭിനു മാത്രം ഒരുപക്ഷെ കളിക്കാന്‍ കഴിയുന്ന ചില ഷോട്ടുകളുണ്ട്. ഇവ ഏതൊക്കെയാണെന്നറിയാം.

ഒറ്റക്കൈ കൊണ്ടുള്ള സ്ലോഗ്

ഒറ്റക്കൈ കൊണ്ടുള്ള സ്ലോഗ്


ഒറ്റക്കൈ കൊണ്ടുള്ള റിഷഭ് പന്തിന്റെ സ്ലോഗ് ഇപ്പോള്‍ വളരെ പ്രശസ്തമാണ്. ക്രിക്കറ്റ് ബുക്കിലെ പരമ്പരാഗത ഷോട്ടുകളിലൊന്നും നമുക്ക് ഇതു കാണാന്‍ സാധിക്കില്ല. എന്നാല്‍ റിഷഭ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ കൂളായിട്ടാണ് ഈ ഷോട്ട് കളിക്കുന്നതെന്നു കാണാം. സാധാരണയായി സ്പിന്നര്‍മാര്‍ക്കെതിരേയാണ് താരം ഈ ഷോട്ട് കൂടുതലും പരീക്ഷിക്കാറുള്ളത്. ക്രീസിനു പുറത്തേക്കു രണ്ടോ, മൂന്നോ സ്‌റ്റെപ്പ് വച്ചതിനു ശേഷം ബോളിനെ വെടിയുണ്ട കണക്കെ റിഷഭ് സിക്‌സറിലേക്കു പായിക്കുന്നത് സുന്ദരമായ കാഴ്ചയാണ്.

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

3

സ്പിന്നര്‍മാര്‍ക്കെതരേ മാത്രമേ റിഷഭ് ഈ ഷോട്ട് കളിക്കാറുള്ളൂവെന്നു കരുതേണ്ട. പേസര്‍മാര്‍ക്കെതിരേയും അവസരമൊത്തു വന്നാല്‍ ഇത്തരം ഷോട്ടുകള്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറക്കും. റിഷഭിന്റെ ഇത്തരം ഷോട്ടുകള്‍ അപൂര്‍വ്വമായി മാത്രമേ ഫീല്‍ഡറുടെ കൈകളില്‍ അകപ്പെടാറുള്ളൂ. ടൈമിങും ഷോട്ടിന്റെ പവറുമാണ് ഈ ഷോട്ടിനെ സിക്‌സറിലെത്തിക്കുന്നത്.

റിവേഴ്‌സ് സ്‌കൂപ്പ്

റിവേഴ്‌സ് സ്‌കൂപ്പ്

റിഷഭ് പന്തിന്റെ മറ്റൊരു സ്‌പെഷ്യല്‍ ഷോട്ടാണ് റിവേഴ്‌സ് സ്‌കൂപ്പ്. റിവേഴ്‌സ് സ്‌കൂപ്പ്, റിവേഴ്‌സ് സ്വീപ്പ് പോലെയുള്ള ഷോട്ടുകള്‍ നേരത്തേ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമായിരുന്നു ബാറ്റര്‍മാര്‍ കളിക്കാന്‍ ധൈര്യം കാണിച്ചിരുന്നത്. കാരണം ഇത്തരം ഷോട്ടിനു മുതിര്‍ന്ന് പുറത്തായാല്‍ ആ താരത്തിനു ടീമിലെ സ്ഥാനം പോലും നഷ്ടമാവുമായിരുന്നു. പക്ഷെ റിഷഭിനെപ്പോലെയുളളവര്‍ ഈ രീതിക്കു മാറ്റം വരുത്തിയിരിക്കുകയാണ്.

5

ടെസ്റ്റിലും ഇത്തരം ഷോട്ടുകള്‍ നിഷിദ്ധമല്ലെന്നും വൈറ്റ് ബോള്‍ ക്രിക്കറ്റ് പോലെ തന്നെ റെഡ് ബോളിലും ബാറ്റിങ് കൂടുതല്‍ ആസ്വാദ്യകരമാക്കാമെന്നും റിഷഭ് കാണിച്ചുതന്നു. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ പോലും അവസാനമായി കളിച്ച ടെസ്റ്റില്‍ അദ്ദേഹം റിവേഴ്‌സ് സ്‌കൂപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

പുള്‍ ഷോട്ട്

പുള്‍ ഷോട്ട്

വളരെ വ്യത്യസ്തമായ പുള്‍ ഷോട്ടാണ് റിഷഭ് പന്തിന്റെ മറ്റൊരു സ്‌പെഷ്യല്‍ ഷോട്ട്. അദ്ദേഹത്തിന്റെ പുള്‍ ഷോട്ടിനു മൂന്ന്- നാല് വേരിയേഷനുകള്‍ വരെയുണ്ട്. ചിലത് സ്‌ക്വയറിനു പിറകിലേക്കാണെങ്കില്‍ ചിലത് സ്‌ക്വയറിന്റെ ഫ്രണ്ടിലൂടെയും ചിലത് ഒരു കാല്‍മുട്ടിലൂന്നിയുമാണ്. റിഷഭിന്റെ ലോക്കറില്‍ എല്ലാം ഷോട്ടുകളുണ്ട്.

7

കൈക്കുഴ നന്നായി ഉപയോഗിച്ചുകൊണ്ടുള്ള പുള്‍ ഷോട്ടും താരം കളിക്കാറുണ്ട്. ഹെലികോപ്റ്റര്‍ പുള്‍ എന്നാണ് ചിലര്‍ ഈ ഷോട്ടിനെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ മോയിന്‍ അലിക്കെതിരേ തന്റെ ഇടുപ്പുഭാഗത്തു നിന്നൊരു സ്‌പെഷ്യല്‍ ഷോട്ടും റിഷഭ് പായിച്ചിരുന്നു.

Story first published: Friday, July 15, 2022, 16:44 [IST]
Other articles published on Jul 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X