ഇന്ത്യന്‍ ബൗളിങ്, ഫീല്‍ഡിങ് ഗംഭീരം... ബാറ്റിങ് അത്ര പോരാ!! ചൂണ്ടിക്കാട്ടി മുന്‍ ഓസീസ് ഇതിഹാസം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദ പ്രവാഹമാണ്. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ പോക്കറ്റിലാക്കിയത്. 71 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയുടെ നേട്ടം. പരമ്പര 3-1ന് കൈക്കലാക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം ഉണ്ടായിരുന്നെങ്കിലും നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മഴയെ തുടര്‍ന്ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമിനെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം വാനോളം പുകഴ്ത്തുമ്പോള്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇയാന്‍ ചാപ്പലിന് മറ്റൊരു അഭിപ്രായമാണുള്ളത്.

ഇന്ത്യയുടെ ബൗളിങ്, ഫീല്‍ഡിങ് മികച്ചത്
ഇന്ത്യയുടെ നിലവിലെ ടീമിന്റെ ബൗളിങും ഫീല്‍ഡിങും വളരെ മികച്ചതാണെന്ന് ചാപ്പല്‍ ചൂണ്ടിക്കാട്ടി.
ഇത്രയും മികച്ച ബൗളിങ് നിര ഇതിനു മുമ്പ് ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിട്ടില്ല. കൂടാതെ ഇത്രയും നന്നായി ഫീല്‍ഡ് ചെയ്യുന്ന ഒരു ഇന്ത്യന്‍ ടീം ഇവിടെയെത്തുന്നതും ഇതാദ്യമായാണെന്നു ചാപ്പല്‍ പറഞ്ഞു.

ബാറ്റിങ് അത്ര മികച്ചതൊന്നുമല്ല
ഇന്ത്യയുടെ ബൗളിങ് നിരയെയും ഫീല്‍ഡിങിനെയും പ്രശംസ കൊണ്ടു മൂടിയ ചാപ്പലിനു ബാറ്റിങില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് ലൈനപ്പല്ല ഇത്തവണ ഓസീസിനെതിരേ കളിച്ചത്. ഇതിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള ഇന്ത്യന്‍ ടീമിനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് നിരയിലുള്ള കളിക്കാരുടെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറല്ല.

സാഹചര്യം മുതലെടുത്തു
ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയയിലെ സാഹചര്യം നന്നായി മുതലെടുത്താണ് ഈ പരമ്പരയില്‍ വിക്കറ്റുകള്‍ വാരിക്കൂട്ടിയതെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനത്തെ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ഓസീസ് ബൗളര്‍മാരേക്കാള്‍ നന്നായി പന്ത് സ്വിങ് ചെയ്യിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു കഴിഞ്ഞു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാരുടെ സീം പൊസിഷന്‍ വളരെ മികച്ചതായിരുന്നു. ഇന്നിങ്‌സിലുടനീളം അവര്‍ക്കത് നിലനിര്‍ത്താനും കഴിഞ്ഞുവെന്നും അതുകൊണ്ടാണ് ഓസീസ് ബൗളര്‍മാരേക്കാള്‍ അവര്‍ക്കു സ്വിങ് ചെയ്യിക്കാനായതെന്നും ചാപ്പല്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications