വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഞെട്ടിക്കുന്ന തീരുമാനം, എല്ലാവരുടേയും പ്രചോദനം', കോലിക്ക് ആശംസകളുമായി പാക് താരങ്ങള്‍

കോലി ഏറ്റവും ഉന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു തീരുമാനം എടുത്തതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്

1
Pakistan cricket fraternity extend gratitude to Virat Kohli | Oneindia Malayalam

കറാച്ചി: ഇന്ത്യന്‍ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയുടെ പടിയിറക്കത്തിന്റെ ഞെട്ടല്‍ ഇതുവരെയും ഇന്ത്യക്ക് വിട്ടുമാറിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയുടെ നിരാശയിലില്‍ ഇന്ത്യന്‍ ആരാധകര്‍ ഇരിക്കെയാണ് ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം കോലി നടത്തിയത്. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന വിശേഷണത്തോടെയാണ് കോലി സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ ഏറ്റവും ഉന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു തീരുമാനം എടുത്തതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഇത് അല്‍പ്പം നേരത്തെയായിപ്പോയെന്ന് തന്നെയാണ് ആരാധക പ്രതികരണം.

എന്നാല്‍ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും കോലിയെ ബഹുമാനിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ കോലിയുടെ തീരുമാനത്തിന് പിന്തുണയും എല്ലാവിധ ആശംസയും നേരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ഒട്ടുമിക്ക മുന്‍ പ്രമുഖ താരങ്ങളും കോലിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോലിയോട് സ്‌നേഹം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് താരങ്ങളും. തങ്ങളുടെ ആരാധനയും സ്‌നേഹവും പങ്കുവെച്ച അവര്‍ കോലിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.

1

കോലിയോട് അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് പാകിസ്താന്‍ പേസര്‍ മുഹമ്മദ് അമീര്‍. കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള ബൗളറാണെങ്കിലും രണ്ട് പേരും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. കോലിയുടെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തോട് അമീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'സഹോദരാ, എന്നെ സംബന്ധിച്ച് നീ വരാനിരിക്കുന്ന തലമുറയുടെ നായകനാണ്. കാരണം നിരവധി യുവതാരങ്ങളുടെ പ്രചോദനമാണ് നീ. കളത്തില്‍ ഇനിയും ഗംഭീര പ്രകടനം തുടരുക'. ട്വിറ്ററിലൂടെയായിരുന്നു അമീറിന്റെ പ്രതികരണം.

മുന്‍ പാകിസ്താന്‍ താരം അസര്‍ മഹ്‌മൂദും ട്വിറ്ററിലൂടെ കോലിക്ക് ആശംസകള്‍ നേര്‍ന്നു.'ഞങ്ങള്‍ക്ക് മികച്ച ക്രിക്കറ്റും ആസ്വാദനവും വിനോദവും സമ്മാനിച്ച ശ്രദ്ധേയമായ യാത്ര. മഹത്തായ ക്രിക്കറ്റ് താരം. ക്രിക്കറ്റിലെ വലിയ പ്രചോദകനായ കളിക്കാരന്‍. നന്നായി ചെയ്തു കോലി. ടീമിനെ അഭിമാനനേട്ടങ്ങളിലേക്കെത്തിക്കാന്‍ നീ എടുത്ത എല്ലാ അധ്വാനങ്ങളും വലുതായിരുന്നു. നന്നായി പോവുക'-അസര്‍ ട്വിറ്ററില്‍ കുറിച്ചു.

2

പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളില്‍ രൂപ സൗദൃശ്യംകൊണ്ട് കോലിയോട് വളരെ സാമ്യതയുള്ള താരമാണ് അഹ്‌മദ് ഷഹ്‌സാദ്. അദ്ദേഹവും ട്വിറ്ററിലൂടെ കോലിക്ക് ആശംസകള്‍ നേര്‍ന്നു. 'നിങ്ങളുടെ ഉള്ളിലെ ആവേശവും ക്രിക്കറ്റിനോടുള്ള ആവേശവും എത്രത്തോളമെന്ന് നിങ്ങളുടെ ക്യാപ്റ്റന്‍സിയിലൂടെ കാണാനാവുമായിരുന്നു. ഭയമില്ലാതെ ഏഴ് വര്‍ഷത്തോളം ടീമിനെ നയിച്ചു. ക്രിക്കറ്റിന്റെ ഗുണത്തിലും ആവേശത്തിലും എല്ലാവര്‍ക്കും മാതൃകയായി. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും സഹോദരാ, ഗംഭീര പ്രകടനം തുടരുക'.'നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്' എന്നാണ് നസീം ഷാ കുറിച്ചത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള കോലിക്ക് ഇന്ത്യന്‍ ടീമിനൊപ്പം മികച്ച റെക്കോഡാണ് അവകാശപ്പെടാനാവുക. കോലി നടന്നുനീങ്ങിയ വഴികളിലെല്ലാം ചരിത്രം രചിക്കപ്പെട്ടിരുന്നു. കോലിയുടെ ബാറ്റിങ് മികവ് പ്രചോദനം നല്‍കാത്തതായി ആരുമില്ല. ചിരവൈരികളെന്ന് വിളിക്കുമ്പോഴും പാകിസ്താന്‍ താരങ്ങളോട് അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണ വിരാട് കോലിക്കാണെന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ ലോകത്തിന്റെ പല കോണില്‍ നിന്നും കോലിക്ക് ആശംസാ പ്രവാഹമായിരുന്നു.

3

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരെല്ലാം കോലിയുടെ ഭാവി മനോഹരമായിരിക്കട്ടെയെന്ന് ആശംസിച്ചു. എന്നാല്‍ പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ കോലിയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. എന്തായാലും ബിസിസി ഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ നായകനായ സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ് കോലിയുടെ ഇത്തരമൊരു തീരുമാനത്തിന്റെ പ്രധാന കാരണമെന്ന് തന്നെ വിലയിരുത്താം. വരും ദിവസങ്ങളില്‍ നാടകീയ സംഭവങ്ങള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതീക്ഷിക്കാം.

Story first published: Monday, January 17, 2022, 8:51 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X