വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയും രാഹുലിനെ സഹിക്കണോ? ഇതു തന്നെ ബെസ്റ്റ് ടൈം, ടെസ്റ്റിലും ഹിറ്റ്മാന്‍ മതി... പറഞ്ഞത് മുന്‍ താരം

നിലവില്‍ മധ്യനിരയിലാണ് ടെസ്റ്റില്‍ രോഹിത്തിന്റെ സ്ഥാനം

Rahul's Form An Issue, May Consider Rohit As Test Opener | Oneindia Malayalam

ദില്ലി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രധാന തലവേദന നാലാം നമ്പര്‍ പൊസിഷനാണെങ്കില്‍ ടെസ്റ്റില്‍ ഇന്ത്യയെ അലട്ടുന്നത് ഓപ്പണിങ് സ്ലോട്ടാണ്. കുറച്ചു കാലമായി ടെസ്റ്റില്‍ ഇന്ത്യക്കു വെല്ലുവിളിയായിക്കൊണ്ടിരിക്കുന്നത് ഓപ്പണിങില്‍ ആരെ ഇറക്കുമെന്നതാണ്. ലോകേഷ് രാഹുലിന് ഇന്ത്യ പരമാവധി അവസരങ്ങള്‍ നല്‍കിയെങ്കിലും സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതാണ് വലിയ തിരിച്ചടിയായി മാറിയത്.

കാര്യവട്ടത്ത് ഇന്ത്യ എയുടെ മുന്നറിയിപ്പ്... ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി, വമ്പന്‍ ജയംകാര്യവട്ടത്ത് ഇന്ത്യ എയുടെ മുന്നറിയിപ്പ്... ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി, വമ്പന്‍ ജയം

ഇതോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മയെ ടെസ്റ്റിലും ഈ റോളില്‍ ഇറക്കമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ പ്രവീണ്‍ ആംറെയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. രോഹിത്തിനെ ടെസ്റ്റിലും ഓപ്പണറായി ഇറക്കാനുള്ള ഏറ്റവുംമ ഉചിതമായ സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പിലെ പ്രകടനം

ലോകകപ്പിലെ പ്രകടനം

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് രോഹിത് കടന്നുപോവുന്നതെന്നും അതുകൊണ്ടുതന്നെ ടെസ്റ്റിലും തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ അദ്ദേഹത്തെ ഇന്ത്യ ഇറക്കണമെന്നും ആംറെ ആവശ്യപ്പെടുന്നു. ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളാണ് രോഹിത് നേടിയത്. അദ്ദേഹം ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഇനി ടെസ്റ്റിലും ടീമില്‍ നിന്നും പിന്തുണയാണ് രോഹിത് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടെസ്റ്റില്‍ ടീമിനു ഗുണം ചെയ്യുമെന്നും ആംറെ കൂട്ടിച്ചേര്‍ത്തു.

പൃഥ്വിയുടെ അഭാവം

പൃഥ്വിയുടെ അഭാവം

സ്‌പെഷ്യലിസ്റ്റുകളെയാണ് ടെസ്റ്റില്‍ ഒരു ടീമിനു വേണ്ടതെന്നു ആംറെ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ സേവനം ലഭിക്കാതിരുന്നതോടെയാണ് ഇന്ത്യയുടെ പ്രശ്‌സനങ്ങള്‍ക്കു തുടക്കമായത്. ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റിങ് ശക്തമാണ്. അതുകൊണ്ടു തന്നെ ഓപ്പണിങിലെ പോരായ്മയാണ് ഇനി പരിഹരിക്കേണ്ടത്. രോഹിത്തിനെ തിരിച്ചുവിൡക്കുന്നതിലൂടെ ഇതു മറികടക്കാന്‍ ഇന്ത്യക്കു കഴിയും. ഒരവസരം കൂടി അദ്ദേഹത്തിനു ഇന്ത്യ നല്‍കണമെന്നും ആംറെ നിര്‍ദേശിക്കുന്നു.

രോഹിത്തിന് ക്ലിക്കാവാം

രോഹിത്തിന് ക്ലിക്കാവാം

ടെസ്റ്റില്‍ ക്ലിക്കാവാനുള്ള മിടുക്ക് രോഹിത്തിനുണ്ടെന്നു ആംറെ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ രോഹിത് നേടിയിരുന്നു. അവിടുത്തെ പിച്ചില്‍ അത്ര നന്നായി കളിക്കണമെങ്കില്‍ നല്ല കഴിവ് കൂടിയേ തീരൂ. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ക്കായിരിക്കണം ടെസ്റ്റില്‍ പരിഗണന നല്‍കേണ്ടത്. ഈ പൊസിഷനിലേക്ക് ഒരാളില്ലെങ്കില്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടത് രോഹിത്തിനെയാണ്. രോഹിത് ക്ലിക്കായാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിന്റെ ശക്തി അപാരമായിരിക്കുമെന്നും ആംറെ വിശദമാക്കി.

രോഹിത്തിന്റെ തിരിച്ചുവരവ്

രോഹിത്തിന്റെ തിരിച്ചുവരവ്

ടെസ്റ്റില്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു രോഹിത്. കഴിഞ്ഞ വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നാല് ഇന്നിങ്‌സുകൡ നിന്നും 78 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഇതേ തുടര്‍ന്നു രോഹിത് ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് താരം ടീമില്‍ തിരിച്ചെത്തിയത്. ഈ കളിയില്‍ രോഹിത് ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലും രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. രോഹിതിന് പകരമെത്തിയ ഹനുമാ വിഹാരി തകര്‍പ്പന്‍ പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

Story first published: Thursday, September 12, 2019, 12:44 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X