വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ്-19: എല്ലാവര്‍ക്കും ഇതു പാഠം...യഥാര്‍ഥ ഗെയിം ഏതെന്നുള്ള ഓര്‍മപ്പെടുത്തലെന്ന് അശ്വിന്‍

ലോകമാകെ 16,000ത്തോളം പേരാണ് ഇതിനകം മരിച്ചത്

ചെന്നൈ: കൊറോണവൈറസ് ഇന്ത്യയെയും വരിഞ്ഞുമുറുക്കവെ മുന്നറിയിപ്പുമായി പ്രമുഖ സ്പിന്നര്‍ ആര്‍ അശ്വിന്‍. ക്രിക്ക്ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കൊറോണവൈറസിനെക്കുറിച്ചും അതിനെ തുടര്‍ന്നുണ്ടായ ഭീഷണിയെക്കുറിച്ചും അശ്വിന്‍ പരാമര്‍ശിച്ചത്. കായിക താരങ്ങള്‍ പലപ്പോഴും ഗെയിമിനെ കൂടുതല്‍ ഗൗരവത്തോടെ കാണുമ്പോള്‍ അതിനേക്കാള്‍ വലുത് ജീവിതത്തില്‍ പലതുമുണ്ടെന്നു പ്രകൃതി തന്നെ ഓര്‍മിപ്പിക്കുകയാണ് ഇപ്പോഴത്തെ മഹാമാരിയെന്നു അശ്വിന്‍ അഭിപ്രായപ്പെട്ടു.

ashwin

ഇന്ത്യയില്‍ ഇതിനകം 500ന് മുകളില്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്താകെ 16,000ത്തോളം പേരെ മരണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഓരോ രാജ്യവും പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം ഇവയെ അതിജീവിക്കാനുള്ള പോംവഴി തേടുകയാണ് വേണ്ടതെന്നു അശ്വിന്‍ ഓര്‍മിപ്പിച്ചു. ഇപ്പോള്‍ മനുഷ്യര്‍ തമ്മില്‍ പരാമവധി അകലം പാലിക്കുകയും ക്ഷമ പാലിക്കുകയും ചെയ്യുകയെന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക വഴി. അധികം വൈകാതെ തന്നെ വൈറസിനെ അതിജീവിക്കാനുള്ള വഴി ശാസ്ത്രം കണ്ടു പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

ഇത് എല്ലാവര്‍ക്കുമുള്ള പാഠമാണ്. നമ്മള്‍ ഗെയിമിനെ കൂടുതല്‍ ഗൗരവമായി കാണുന്നവരാണ്. എന്നാല്‍ ഗെയിമിനേക്കാള്‍ വലിയ ചിലത് ലോകത്ത് ഉണ്ടെന്നും അത് കനത്ത ആഘാതമുണ്ടാക്കുമെന്നുള്ള ഓര്‍മപ്പെടുത്തലാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു. മല്‍സരങ്ങളില്‍ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം മിസ്സ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ താന്‍ ക്രിക്കറ്റിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്നു താരം വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളും പ്രിയ ഭക്ഷണവും... കോലിയും രാഹുലും ഒരുപോലെ, ധോണിക്ക് ചിക്കന്‍ വിട്ട് കളിയില്ലഇന്ത്യന്‍ താരങ്ങളും പ്രിയ ഭക്ഷണവും... കോലിയും രാഹുലും ഒരുപോലെ, ധോണിക്ക് ചിക്കന്‍ വിട്ട് കളിയില്ല

കോലിയൊഴിഞ്ഞാല്‍ അടുത്ത നായകന്‍ രോഹിത്തല്ല, നറുക്ക് വീഴുക ശ്രേയസിന്! കാരണങ്ങള്‍ നോക്കാംകോലിയൊഴിഞ്ഞാല്‍ അടുത്ത നായകന്‍ രോഹിത്തല്ല, നറുക്ക് വീഴുക ശ്രേയസിന്! കാരണങ്ങള്‍ നോക്കാം

ഇപ്പോള്‍ ഏറെ ഫ്രീ സമയമുണ്ട്. എന്നിട്ടു പോലും ക്രിക്കറ്റിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. നേരത്തേ ടെലിവിഷനില്‍ പലതും കാണാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. എങ്ങനെയാണ് ഇവയെല്ലാം സംഭവിച്ചതെന്ന് അറിയില്ല. പക്ഷെ സംഭവിച്ചു.മുമ്പത്തെ പോലെ പഴയ ക്ലിപ്പുകള്‍ കാണാന്‍ താന്‍ യൂട്യൂബ് കാണുന്നില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണയായി എന്തെങ്കിലുമൊരു ലക്ഷ്യം മനസ്സില്‍ വച്ചു കൊണ്ടാണ് പരിശീലനം നടത്താറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ ഈ അവസ്ഥയില്‍ ഒന്നും മനസ്സില്‍ ഇല്ല. നേരത്തേ പരിശീലത്തിനു പോവുമ്പോള്‍ ഐപിഎല്‍, തമിഴ്‌നാട് പ്രീമിയര്‍ ലീഗ്, ക്ലബ്ബ് ക്രിക്കറ്റ് ഇവയെക്കുറിച്ചെല്ലാം ആലോചിച്ചിരുന്നു. എന്നാല്‍ നാളെ ഒരുപക്ഷെ പരിശീലനത്തിനു വേണ്ടി നെറ്റ്‌സില്‍ പോയാല്‍ എന്താണ് മുന്നോട്ട് ചിന്തിക്കേണ്ടതെന്നു പോലും തനിക്കറിയില്ലെന്നു അശ്വിന്‍ വിശദമാക്കി.

Story first published: Wednesday, March 25, 2020, 15:51 [IST]
Other articles published on Mar 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X