വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിയുടെ ടീം ഇന്ത്യയ്ക്ക് തിരുവനന്തപുരത്ത് ആവശോജ്വല സ്വീകരണം

വന്‍ സ്വീകരണമൊരുക്കി ആരാധകർ | Oneindia Malayalam

തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ടീം ഇന്ത്യയ്ക്ക് ആവേശോജ്വല സ്വീകരണം. ശനിയാഴ്ച വൈകിട്ടായിരുന്നു വിരാട് കോലിയും സംഘവും തിരുവനന്തപുരത്ത് എത്തിയത്. പരമ്പരാഗത രീതിയില്‍ ചെണ്ടമേളവുമായി ആരാധകരും അധികൃതരും ടീമിന് സ്വീകരണമൊരുക്കി. നവംബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സരം.

വിമാനത്താവള പരിസരത്ത് നൂറുകണക്കിന് ആരാധകര്‍ ടീമിനെ വരവേല്‍ക്കാനായി എത്തിയിരുന്നു. മുംബൈയിലെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ റെക്കോര്‍ഡ് വിജവും സ്വന്തമാക്കിയാണ് ടീം തിരുവനന്തപുരത്തെത്തിയത്. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നതിനാല്‍ വെസ്റ്റിന്‍ഡീസിന് നിര്‍ണായകമായ മത്സരമാണ് നടക്കാനിരിക്കുന്നത്. തോറ്റാല്‍ വിന്‍ഡീസിന് പരമ്പര നഷ്ടമാകും. ജയിച്ചാല്‍ പരമ്പരയില്‍ സമനില നേടാം.

viratkohli

വെസ്റ്റിന്‍ഡീസ് ടീമും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കും മികച്ച രീതിയിലുള്ള സ്വീകരണം ഒരുക്കിയിരുന്നു. 30 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഏകദിന മത്സരം തിരുവനന്തപുരത്ത് വീണ്ടുമെത്തുന്നത്. ഇപ്പോഴത്തെ പരിശീലകന്‍ രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ വിന്‍ഡീസിനെ ഇതേ നഗരത്തില്‍വെച്ച് നേരിട്ടിരുന്നു. അന്ന് ഇന്ത്യ 9 വിക്കറ്റിന് ജയിച്ചു.

ഇപ്പോഴത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നേരത്തെ ന്യൂസിലന്‍ഡുമായി ഒരു ടി20 മത്സരം ഇന്ത്യ കളിച്ചിരുന്നു. അന്ന് ഇന്ത്യ 6 റണ്‍സിന് ജയിച്ചു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വേദിയാകുന്നത്. ഏകദിന മത്സരങ്ങള്‍ക്ക് വേദിയാകുന്ന 50-ാമത്തെ വേദികൂടിയാണ് ഗ്രീന്‍ഫീല്‍ഡ്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 10,000 റണ്‍സ് തികയ്ക്കുന്ന വേദിയായി തിരുവനന്തപുരം മാറിയേക്കും. 9999 റണ്‍സാണ് ധോണി ഇതുവരെയായി നേടിയത്.

Story first published: Wednesday, October 31, 2018, 8:52 [IST]
Other articles published on Oct 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X