നോബോള്‍ മാത്രമല്ല വൈഡും തേര്‍ഡ് അംപയര്‍ പരിശോധിക്കണം: കെവിന്‍ പീറ്റേഴ്‌സണ്‍
തിരുവനന്തപുരം: നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ തേര്‍ഡ് അംപയര്‍ക്ക് പണി കൂടുതലാണ്. ഓരോ പന്തും സസൂക്ഷ്മം നിരീക്ഷണം നോബോളാണോ എന്നറിയാന്‍. ഫ്രണ്ട് ഫൂട്ട് നോബോള്‍ തിരിച്ചറിയാന്‍ ഫീല്‍ഡ് അംപയര്‍മാര്‍ക്ക് പലപ്പോഴും സാധിച്ചെന്നു വരില്ല. ഇതിനെ തുടര്‍ന്നാണ് 'ഓട്ടോ നോബോള്‍' സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ബിസിസിഐ നടപ്പിലാക്കിയത്. മത്സരത്തിലെ ഓരോ പന്തിന് ശേഷവും തേര്‍ഡ് അംപയര്‍ ഫ്രണ്ട് ഫൂട്ട് നോബോള്‍ പരിശോധിക്കും. ഇരു ടീമുകളുടെയും നിരവധി നോബോളുകളാണ് ഹൈദരാബാദിലും തിരുവനന്തപുരത്തും തേര്‍ഡ് അംപയര്‍ പിടികൂടിയത്.

പന്ത് നോബോളാണെന്ന് തിരിച്ചറിഞ്ഞാലുടന്‍ തേര്‍ഡ് അംപയര്‍ ഇക്കാര്യം ഫീല്‍ഡ് അംപയറെ അറിയിക്കും. തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍ 'ഫ്രീ-ഹിറ്റിന്' സൂചന നല്‍കും. എന്തായാലും ഓട്ടോ നോബോള്‍ സംവിധാനത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പൂര്‍ണ തൃപ്തരാണ്. ക്രിക്കറ്റിനെ കൂടുതല്‍ കുറ്റമറ്റതാക്കാന്‍ പുതിയ സംവിധാനത്തിന് കഴിയുന്നു. കളിയുടെ ഒഴുക്കിനെ ബാധിക്കാത്ത വിധമാണ് ഓട്ടോ നോബോള്‍ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. നോബോളാണെങ്കില്‍ നിമിഷങ്ങള്‍ക്കകം ഫീല്‍ഡ് അംപയര്‍ അറിയും.

രാജ്യാന്തര മത്സരങ്ങളില്ലെല്ലാം ഓട്ടോ നോബോള്‍ നടപ്പിലാക്കാന്‍ ഐസിസി ആലോചിക്കവെ മുന്‍ ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ് മറ്റൊരു നിര്‍ദ്ദേശം കൂടിയുണ്ട്. നോബോളിനൊപ്പം വൈഡ് ബോളുകളും തേര്‍ഡ് അംപയര്‍ പരിശോധിക്കണം. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിനിടെ അംപയറുടെ തീരുമാനങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പീറ്റേഴ്‌സണിന്റെ നിര്‍ദ്ദേശം. തേര്‍ഡ് അംപയര്‍ക്ക് നോബോള്‍ വിളിക്കാമെങ്കില്‍ വൈഡ് ബോളും പരിശോധിക്കുന്നതിലും കുഴപ്പമില്ലെന്ന് താരം ട്വിറ്ററില്‍ അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications