മൂന്നാം ഏകദിനം: ടോസ് നേടിയ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു

1
46770

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് പരാജയപ്പെട്ടിരുന്നു. ഇതിനാലാണ് മൂന്നാം മത്സരത്തില്‍ അയര്‍ലന്‍ഡ് ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്തത്.ആദ്യ രണ്ട് മത്സരവും ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇന്നും കൂടി ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുക. അതേ സമയം ആശ്വാസ ജയമാണ് അയര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.

മികച്ച ബൗളിങ് പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും അയര്‍ലന്‍ഡ് കാഴ്ചവെച്ചതെങ്കിലും ബാറ്റിങ് നിര നിരാശപ്പെടുത്തി. ആദ്യ രണ്ട് മത്സരത്തിലും ചെറിയ ടോട്ടലിനുള്ളില്‍ ഒതുങ്ങേണ്ടി വന്നതാണ് സന്ദര്‍ശകരായ അയര്‍ലന്‍ഡിന് തിരിച്ചടിയായത്. ഒന്നാം ഏകദിനത്തില്‍ 172 റണ്‍സിനാണ് അയര്‍ലന്‍ഡ് പുറത്തായത്. ഡേവിഡ് വില്ലിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അയര്‍ലന്‍ഡിനെ ഒന്നാം ഏകദിനത്തില്‍ തകര്‍ത്തത്. കുര്‍ട്ടിസ് കാംഫറിന്റെ പ്രകടനം മാത്രമാണ് അയര്‍ലന്‍ഡിന് ആശ്വാസം.

ആദ്യ മത്സരത്തില്‍ പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ കാംഫര്‍ രണ്ടാം ഏകദിനത്തിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു. സ്റ്റിര്‍ലിങ്,ഡിലാനി,ക്യാപ്റ്റന്‍ ബാല്‍ബ്രിനി,ടെക്ടര്‍,കെവിന്‍ ഒബ്രിയാന്‍ എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ മാത്രമെ ആശ്വാസ ജയം പോലും അയര്‍ലന്‍ഡിന് സാധ്യമാകു. ബൗളിങ് നിരയുടെ പ്രകടനം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തിയ അയര്‍ലന്‍ഡ് നിര രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. ജേസണ്‍ റോയ്,ജെയിംസ് വിന്‍സി,ബാന്റന്‍,ഇയാന്‍ മോര്‍ഗന്‍,മോയിന്‍ അലി എന്നിവരെല്ലാം രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയിരുന്നു. ക്രയ്ഗ് യങ്, ജോഷ് ലിറ്റില്‍, കുര്‍ട്ടിസ് കാംഫര്‍ എന്നിവരാണ് അയര്‍ലന്‍ഡിന്റെ ബൗളിങ് കരുത്ത്. 2023ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ അയര്‍ലന്‍ഡിന് പരമ്പര ജയം നിര്‍ണ്ണായകമായിരുന്നു.

ഇത്തവണ സൂപ്പര്‍ ലീഗ് മത്സരമൊരുക്കിയാണ് ഐസിസി ലോകകപ്പിന് യോഗ്യതാ ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇതുവരെ ഐസിസി റാങ്കിങ്ങില്‍ ആദ്യ എട്ടില്‍ എത്തുന്നവര്‍ക്കായിരുന്നു യോഗ്യത ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സൂപ്പര്‍ ലീഗില്‍ ആദ്യ എട്ട് സ്ഥാനത്തെത്തുന്നവര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും ആതിഥേയ രാജ്യമായ ഇന്ത്യക്കും 2023ലെ ലോകകപ്പില്‍ നേരിട്ട് യോഗ്യത ലഭിക്കും.

ഇംഗ്ലണ്ടിന് പേസ് നിരയാണ് കരുത്ത്. ഡേവിഡ് വില്ലി, റീസി ടോപ്ലി, മോയിന്‍ അലി, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ് എന്നിവരാണ് ഇംഗ്ലണ്ടിന് ബൗളിങ് കരുത്തേകുന്നത്. പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുന്നതിനാല്‍ സൂപ്പര്‍ താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ് തുടങ്ങിയവരെയൊന്നും ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര പരമ്പരയാണ് ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ നടക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 4, 2020, 18:25 [IST]
Other articles published on Aug 4, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X