നോക്കൗട്ടില്‍ ഇന്നുവരെ ജയിച്ചിട്ടില്ലാത്ത ദക്ഷിണാഫ്രിക്ക
ഗ്രൂപ്പ് ഘട്ടങ്ങള്‍ കഴിഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങുകയായി. നോക്കൗട്ട് മത്സരങ്ങളാണ് വരാന്‍ പോകുന്നത്. നോക്കൗട്ടില്‍ നോക്കിവെക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് മൊത്തം അറിഞ്ഞാല്‍ കളി കാണല്‍ ഇനിയും രസകരമാകും. 42 കളികളാണ് ലോകകപ്പില്‍ കഴിഞ്ഞത്. ഇനി ബാക്കിയുള്ളത് വെറും 7 കളികള്‍ മാത്രം.
ഇനി മുന്നോട്ട് തോല്‍ക്കുന്ന ഓരോ ടീമും ലോകകപ്പിനോട് ബൈ ബൈ പറഞ്ഞേ പറ്റൂ. എട്ട് ടീമുകള്‍ ഇതിനകം ലോകകപ്പിനോട് വിട പറഞ്ഞ് കഴിഞ്ഞു. ഇനി 8 ടീമുകളാണ് ബാക്കിയുള്ളത്. ആരൊക്കെ പുറത്ത് പോകും ആരൊക്കെ മുന്നോട്ട് പോകും എന്നത് കണ്ട് തന്നെ അറിയണം. എന്തായാലും ക്വാര്‍ട്ടറിന് മുമ്പേ കാണൂ രസകരമായ ഈ 5 കാര്യങ്ങള്‍

ഒരു നോക്കൗട്ടും ജയിക്കാത്ത ടീം
ലോകകപ്പില്‍ ഒരിക്കല്‍ പോലും നോക്കൗട്ട് മത്സരങ്ങള്‍ ജയിക്കാത്ത ഒരു ടീമുണ്ട്. ആരാണത്. മറ്റാരുമല്ല. ദക്ഷിണാഫ്രിക്ക. പടിക്കല്‍ കൊണ്ടുവന്ന കലം ഉടയ്ക്കാന്‍ മിടുക്കരാണ് അവര്‍

ബംഗ്ലാദേശ് ഇതാദ്യം
കരുത്തരായ ഇന്ത്യയ്‌ക്കെതിരെ കളിക്കണം എന്നത് മാത്രമല്ല കാര്യം, ബംഗ്ലാദേശിന് വേറെയും ഒരു പ്രശ്‌നമുണ്ട്. ഇതാദ്യമായാണ് അവര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നത്.

തോല്‍ക്കാത്തവര്‍ ഇവര്‍
ഇതുവരെ തോല്‍ക്കാതെ ലോകകപ്പില്‍ മുന്നേറുന്ന രണ്ട് ടീമുകളേ ഉളളൂ. അത് ഇന്ത്യയും ന്യൂസിലന്‍ഡുമാണ്.

മഴവന്നാല്‍ പേടി വേണ്ട
മഴ പെയ്ത് ഏതെങ്കിലും കളി മുടങ്ങിയാല്‍ പേടി വേണ്ട. ഇനിമുതല്‍ ഓരോ കളിക്കും റിസര്‍വ്വ് ദിവസങ്ങളുണ്ട്.

കപ്പ് പങ്കുവെക്കുമോ
ഫൈനലില്‍ മഴ വന്ന് കളി മുടങ്ങിയാല്‍ കപ്പ് പങ്ക് വെക്കും. പക്ഷേ കളി ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ പുറത്തെടുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications