വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങള്‍ അറിഞ്ഞതല്ല യഥാര്‍ഥ പന്ത്!! ഗില്‍ക്രിസ്റ്റിന്‍റെ കട്ട ഫാന്‍... ഇനിയും ചിലതുണ്ട്

അടുത്തിടെ ടെസ്റ്റിലും താരം ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു

മുംബൈ: മുന്‍ ക്യാപ്റ്റനും ഇതഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പറും ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ പന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ തരംഗമായി മാറിക്കഴിഞ്ഞു. ട്വന്റി20യിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ ടെസ്റ്റിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. കന്നി ടെസ്റ്റില്‍ തന്നെ ഒരുപിടി റെക്കോര്‍ഡുകള്‍ കുറിക്കാനും പന്തിനായിരുന്നു.

നാലാം ടെസ്റ്റ് മിസ്സാക്കരുത്!! മഗ്രാത്തിനെ പിന്നിലാക്കാന്‍ ജിമ്മി... നേട്ടത്തിനരികെ കോലിയും ഇഷാന്തുംനാലാം ടെസ്റ്റ് മിസ്സാക്കരുത്!! മഗ്രാത്തിനെ പിന്നിലാക്കാന്‍ ജിമ്മി... നേട്ടത്തിനരികെ കോലിയും ഇഷാന്തും

ഏഷ്യാ കപ്പ്: ടീം ഇന്ത്യക്കായി ഇവര്‍ കളിക്കണം... സ്ഥാനം അര്‍ഹിക്കുന്നു, പന്ത് മുതല്‍ പാണ്ഡ്യ വരെ ഏഷ്യാ കപ്പ്: ടീം ഇന്ത്യക്കായി ഇവര്‍ കളിക്കണം... സ്ഥാനം അര്‍ഹിക്കുന്നു, പന്ത് മുതല്‍ പാണ്ഡ്യ വരെ

ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു പന്തിനെ ഇതിനകം വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. പന്തിനെക്കുറിച്ച് ഒരുപക്ഷെ നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

ഗില്‍ക്രിസ്റ്റിന്റെ കടുത്ത ആരാധകന്‍

ഗില്‍ക്രിസ്റ്റിന്റെ കടുത്ത ആരാധകന്‍

ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിനെയാണ് പന്ത് തന്റെ ആരാധനാപാത്രമായി കാണുന്നത്. അതുകൊണ്ട് തന്നെ ബാറ്റിങില്‍ പന്ത് പിന്തുടരുന്നതും ഗില്ലിയെ തന്നെയാണ്. ഗില്‍ക്രിസ്റ്റിനെപ്പോലെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ തന്നെയാണ് പന്തുമെന്നതാണ് മറ്റൊരു സാമ്യം. ചടുലമായ ബാറ്റിങില്‍ മാത്രമല്ല ചടുലമായ വിക്കറ്റ് കീപ്പിങിലും പന്ത് കേമനാണ്.
വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ഗില്ലിയുടെ പിന്‍ഗാമിയായി മാറാന്‍ തനിക്കാവുമന്ന സൂചനകളാണ് താരം നല്‍കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്. വസീം ജാഫറും അഭിമന്യു മുകുന്ദും മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ.
2016 ഒക്ടോബറില്‍ നടന്ന രഞ്ജി ട്രോഫിയിലായിരുന്നു പന്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം. അന്ന് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 326 പന്തില്‍ 308 റണ്‍സാണ് അടിച്ചെടുത്തത്.

പന്തിനും ധവാനും ഒരേ ഉപദേശകന്‍

പന്തിനും ധവാനും ഒരേ ഉപദേശകന്‍

ഉത്തരാഖണ്ഡിലാണ് പന്തിന്റെ ജനനം. എന്നാല്‍ താരത്തിന് 12 വയസ്സുള്ളപ്പോള്‍ കുടുംബം ദില്ലിയിലേക്കു ചേക്കറുകയായിരുന്നു. താരക് സിന്‍ഹയുടെ കീഴില്‍ പരിശീലനം നടത്തുന്നതിനു വേണ്ടിയായിരുന്നു പന്തിനെ മാതാപിതാക്കള്‍ ദില്ലിയിലേക്കു കൊണ്ടുവന്നത്. ഇതേ സിന്‍ഹ തന്നെയാണ് നിലവില്‍ ഇന്ത്യയുടെ ഇടംകൈയന്‍ ഓപ്പണറായ ശിഖര്‍ ധവാന്റെയും ഉപദേശകന്‍.
ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടി കളിക്കാന്‍ പന്തിനെ ഉപദേശിച്ചത് സിന്‍ഹയയായിരുന്നു. അണ്ടര്‍ 14, 16 തലത്തില്‍ താരം രാജസ്ഥാനെയാണ് പ്രതിനിധീകരിച്ചത്. പിന്നീട് പന്തിനെ രാജസ്ഥാന്‍ തഴയുകയും ചെയ്തു.

ഐപിഎല്ലില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍

ഐപിഎല്ലില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍

ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ള ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പന്തിന്റെ പേരിലാണ്. ഈ സീസണിലെ ഐപിഎല്ലിലായിരുന്നു താരത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സ്. ശക്തമായ ബൗളിങ് നിരയുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കേവലം 63 ബോളില്‍ 128 റണ്‍സാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി പന്ത് വാരിക്കൂട്ടിയത്. മുരളി വിജയിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

ഇന്ത്യയുടെ 291ാമത് വിക്കറ്റ് കീപ്പര്‍

ഇന്ത്യയുടെ 291ാമത് വിക്കറ്റ് കീപ്പര്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കളിച്ചു കൊണ്ടാണ് പന്ത് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ബാറ്റിങില്‍ ആദ്യ ഷോട്ട് തന്നെ സിക്‌സറിലേക്കു പറത്തി റെക്കോര്‍ഡിട്ട താരം രണ്ടിന്നിങ്‌സുകളിലായി ഏഴു ക്യാച്ചുകളെടുത്ത് മറ്റൊരു റെക്കോര്‍ഡും തന്റെ പേരിലാക്കിയിരുന്നു.
ഈ ടെസ്റ്റില്‍ ഇറങ്ങിയതോടെ ഇന്ത്യക്കു വേണ്ടി കളിച്ച 291ാമത്തെ വിക്കറ്റ് കീപ്പറാി പന്ത് മാറിയിരുന്നു.

Story first published: Monday, August 27, 2018, 11:48 [IST]
Other articles published on Aug 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X