ചെന്നൈ കിംഗ്‌സ് ഇല്ലെങ്കില്‍ ഈ 10 കാര്യങ്ങള്‍ ഇല്ല!
കുട്ടിമാമാ ഞാന്‍ പെട്ടുമാമാ എന്ന് പറഞ്ഞ കണക്കിനാണ് ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അവസ്ഥ. ചെന്നൈയെ വിലക്കണം എന്ന് അഭിപ്രായം പറഞ്ഞിരിക്കുന്നത് സാക്ഷാല്‍ സുപ്രീം കോടതിയാണ്. ഇന്ത്യാ സിമന്റ്‌സാണ് ചെന്നൈയുടെ ഉടമകള്‍ എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രീനിവാസന്‍ നടത്തിയ ശ്രമവും കോടതി കയ്യോടെ പിടിച്ചു.
ക്യാപ്റ്റന്‍ ധോണി ഇന്ത്യാ സിമന്റ്‌സില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം വഹിക്കുന്നതിനെതിരെയും കോടതി രംഗത്തെത്തി. ചെന്നൈയ്‌ക്കെതിരെ വിലക്ക് വരാനും വരാതിരിക്കാനും ഇപ്പോഴും സാധ്യതയുണ്ട്. സുപ്രീം കോടതി പറഞ്ഞതുനസരിച്ച് ചെന്നൈയെ വിലക്കിയാല്‍ നഷ്ടം കാണികള്‍ക്കാണ്. കാരണം അത്രയും സെറ്റ് ടീമാണ് ചെന്നൈ.
2015 ഐ പി എല്ലില്‍ ചെന്നൈ ടീമും കളിക്കാരും ഇല്ലെങ്കില്‍ ഈ പത്ത് കാര്യങ്ങള്‍ ആളുകള്‍ മിസ് ചെയ്യും. കാണൂ.

ക്യാപ്റ്റന്‍ കൂള്‍ ധോണി
ഗംഭീറിനെയും കോലിയെയും പോലെ ചാടിക്കടിക്കാന്‍ വരുന്ന പ്രകൃതമല്ല ധോണിക്ക്. ഏത് കൊടുങ്കാറ്റടിച്ചാലും കൂസാത്ത, കുലുങ്ങാത്ത പ്രകൃതമാണ് ധോണിക്കും ചെന്നൈ ടീമിനും. ധോണിയില്ലാതെ എന്ത് ഐ പി എല്‍.

മഞ്ഞപ്പട
നീലയും ചുവപ്പും നിറങ്ങളുള്ള മറ്റ് ടീമുകളുണ്ട്. എന്നാല്‍ മഞ്ഞപ്പടയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാത്രമേയുള്ളൂ. മഞ്ഞ യൂണിഫോം ഐ പി എല്ലിന്റെ നഷ്ടമാകും.

ക്രേസി ആരാധകര്‍
ഐ പി എല്ലില്‍ ഏറ്റവും ഫാന്‍ ബേസുള്ള ടീമാണ് ചെന്നൈ. കട്ട ആരാധകര്‍. ഒരു തരത്തിലും ടീമിനെ താഴേെപ്പാകാന്‍ ഇവര്‍ സമ്മതിക്കില്ല.

ശ്രീനി മാമന്‍
ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യാപിതാവായ എന്‍ ശ്രീനിവാസന്റെ ടീമാണ് ചെന്നൈ. ശ്രീനിമാമന്റെ കമന്റുകള്‍ ഇതിനോടകം സൂപ്പര്‍ ഹിറ്റാണ്.

ചിദംബരം സ്‌റ്റേഡിയം
ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്‌റ്റേഡിയങ്ങളിലൊന്നാണ് ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയം. സച്ചിന്റെ ഇഷ്ടവിക്കറ്റുകളിലൊന്ന് കൂടിയാണ് ഇവിടത്തെ ചെപ്പോക്ക്. ചെന്നൈ ടീമിന്റെ ഹോം ഗ്രൗണ്ടാണിത്.

മിനി ഓസ്ട്രലിയ
അവസാന നിമിഷം വരെയും തോല്‍വി സമ്മതിക്കാത്ത ഓസ്‌ട്രേലിയന്‍ കളിക്കാരെ പോലെയാണ് ചെന്നൈയും. ഒപ്പം മരണ ഫീല്‍ഡിംഗും. കളിക്കളത്തിലെ ഈ സ്പിരിറ്റ് കാണാന്‍ കിട്ടാത്തത് ചെന്നൈ ആരാധകരെ മാത്രമല്ല, ഐ പി എല്‍ കാണികളെയും വിഷമിപ്പിക്കും.

ചെന്നൈയുടെ റെക്കോര്‍ഡുകള്‍
രണ്ട് ഐ പി എല്‍ കീരീടങ്ങള്‍, രണ്ട ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ... ഐ പി എല്‍ ചരിത്രത്തില്‍ ഇത്രയും കണ്‍സിസ്റ്റന്റായ മറ്റൊരു ടീമില്ല

കരീബിയന്‍ ഡാന്‍സ്
വെസ്റ്റ് ഇന്ത്യന്‍ താരം ഡ്വെയ്ന്‍ ബ്രാവോ നയിക്കുന്ന കരീബിയന്‍ ഡാന്‍സാണ് ചെന്നൈ ടീമിന്റെ ഫേവറിറ്റുകളില്‍ ഒന്ന്. വിക്കറ്റ് വീഴ്ത്തിയാലും ക്യാച്ച് എടുത്താലും ബ്രാവോയുടെ ഡാന്‍സ് ഒന്ന് കാണേണ്ടത് തന്നെ.

സൂപ്പര്‍മാന്‍ റെയ്‌ന, ഫീല്‍ഡിംഗ്
ഐ പി എല്ലില്‍ സ്ഥിരതയുള്ള ടീം ചെന്നൈയാണെങ്കില്‍ സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍ റെയ്‌നയാണ്. ബാറ്റിംഗിന് പുറമേ, റെയ്‌ന, മക്കുല്ലം, ഡുപ്ലിസി, ബ്രാവോ, ജഡേജ, സ്മിത്ത് എന്നിവരടങ്ങിയ ചെന്നൈയുടെ ഫീല്‍ഡിംഗും കാണേണ്ട കാഴ്ച തന്നെയാണ്,

ഹെലികോപ്റ്റര്‍ ഷോട്ട്
ക്യാപ്റ്റന്‍ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടാണ് ചെന്നൈ കളിച്ചില്ലെങ്കില്‍ കാണികള്‍ മിസ് ചെയ്യാന്‍ പോകുന്ന ഒരു കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications