വിന്‍ഡീസിനെതിരേ ടീം ഇന്ത്യയുടെ ലക്ഷ്യം പരമ്പര മാത്രമല്ല... ഈ ചോദ്യങ്ങള്‍ക്കു വേണം ഉത്തരം!!

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ത്യ കച്ച മുറുക്കിക്കഴിഞ്ഞു. നേരത്തേ നടന്ന ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും സമാനമായൊരു നേട്ടമാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ തയ്യാറെടുപ്പുകളിലൊന്ന് കൂടിയാണ് ഈ പരമ്പര.
പരമ്പര വിജയം മാത്രമല്ല വേറെയും ചില ലക്ഷ്യങ്ങളോടെയാണ് ഇന്ത്യ ഏകദിന പരമ്പരയില്‍ വിന്‍ഡീസുമായി കൊമ്പുകോര്‍ക്കുന്നത്. ഇവ എന്തൊക്കെയാണന്നു നോക്കാം.

മധ്യനിരയിലെ പോരായ്മകള്‍
ലോകകപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ മധ്യനിരയിലെ സ്ഥിരതയില്ലായ്മ വിരാട് കോലിയെ അലട്ടുന്നതാണ്. ടോപ്പ് ത്രീ കഴിഞ്ഞാല്‍ മറ്റു സ്ഥാനങ്ങൡ ആരൊക്കെയെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ലോകേഷ് രാഹുല്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങി പലരെയും ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഇനി വിന്‍ഡീസിനെതിരായ പരമ്പരയില്‍ പുതുതായി മധ്യനിരയില്‍ പരീക്ഷിക്കാന്‍ പോവുന്ന താരം. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കെ മധ്യനിരയിലെ വീക്ക്‌നെസുകള്‍ പരിഹരിക്കാന്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് വിന്‍ഡീസിനെതിരായ പരമ്പര.

മൂന്നാമത്തെ പേസര്‍
ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും കഴിഞ്ഞാല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ പേസര്‍ ആരെന്ന ചോദ്യത്തിനും ഈ പരമ്പരയില്‍ ഇന്ത്യക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് വിന്‍ഡീസിനെതിരേ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്.
ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഉമേഷും ഷമിയും തമ്മിലാവും ടീമിലെ മൂന്നാം പേസറുടെ സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം. കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ഖലീലും ശുഭപ്രതീക്ഷയിലാണ്.

ബെഞ്ച് സ്‌ട്രെങ്ത്ത് പരീക്ഷണം
ലോകകപ്പിനു മുമ്പ് ഇനി 18 മല്‍സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. നിലവില്‍ ഏകദിന ടീമിലെ സ്ഥിരം അംഗമായ ഏതെങ്കിലുമൊരു താരത്തിനു പരിക്കേറ്റാല്‍ മികച്ചൊരു പകരക്കാരനെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ഇന്ത്യയുടെ ഇപ്പോഴത്തെ ബെഞ്ച് സ്‌ട്രെങ്ത്ത് എത്രത്തോളം മികച്ചതാണെന്നു വിന്‍ഡീസിനെതിരായ പരമ്പരയില്‍ പരീക്ഷിക്കാനാവും.
റിഷഭ് പന്ത്, പൃഥ്വി ഷാ, ഖലീല്‍ അഹമ്മദ് എന്നിവരടക്കമുള്ള യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ഇവര്‍ ഭാവിയില്‍ ടീമിനു മുതല്‍ക്കൂട്ടാവുമോയെന്നു വിന്‍ഡീസിനെതിരായ പരമ്പര തെളിയിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications