For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s ഓസീസ്: ടെസ്റ്റ് പരമ്പര കോലിപ്പടയ്ക്കു തന്നെ!! പക്ഷെ, നടക്കണം... ഈ മൂന്ന് കാര്യങ്ങള്‍

നാലു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര

By Manu
ടീം ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കൊയ്യാനുള്ള പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. കംഗാരുക്കള്‍ക്കെതിരേ അവരുടെ നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും.

നേരത്തേ നടന്ന ട്വന്റി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിലക്ക് മൂലം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കുന്നില്ലെന്നതും ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. മൂന്നു കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു വന്നാല്‍ ടെസ്റ്റ് പരമ്പര വരുതിയിലാക്കാന്‍ ഇന്ത്യക്കാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ബൗളര്‍മാരുടെ മിന്നും പ്രകടനം

ബൗളര്‍മാരുടെ മിന്നും പ്രകടനം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് ആക്രമണങ്ങളിലൊന്നാണ് ഇപ്പോള്‍ ടീം ഇന്ത്യയുടേത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും നയിക്കുന്ന പേസാക്രമണവും ആര്‍ അശ്വിന്‍ ചുക്കാന്‍ പിടിക്കുന്ന സ്പിന്‍ ബൗളിങും ക്ലിക്കായാല്‍ ഓസീസിനെ ടെസ്റ്റ് പരമ്പരയില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കാവും. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഗംഭീരമായാണ് പന്തെറിഞ്ഞത്. അശ്വിനെക്കൂടാതെ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരെയും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
പേസ് ബൗളിങില്‍ ഭുവി, ബുംറ എന്നിവരെക്കൂടാതെ മുഹമ്മദ് ഷമിയോ ഇഷാന്ത് ശര്‍മയോ ടീമിലെത്താനാണ് സാധ്യത. പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ ഇവര്‍ക്കു മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാവും.

മികച്ച ഓപ്പണിങ് കൂട്ടുകെട്ട്

മികച്ച ഓപ്പണിങ് കൂട്ടുകെട്ട്

ടെസ്റ്റില്‍ കുറച്ചു കാലമായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ തന്നെ പലപ്പോഴും പിന്നീടെത്തുന്ന വിരാട് കോലിയുള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് സമ്മര്‍ദ്ദമുണ്ടാവുക. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓപ്പണര്‍മാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഇത്തവണ ഓസീസിനെതിരേ യുവതാരം പൃഥ്വി ഷായെ കൂടാതെ മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരാണ് ഓപ്പണര്‍മാരായി ടീമിലുള്ളത്.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളോപ്പായി മാറിയ വിജയിയെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുമോയെന്ന കാര്യം ഉറപ്പില്ല. ലോകേഷ് രാഹുലിന്റെയും സ്ഥിതി വ്യത്യസ്തമല്ല. സ്ഥിരതയില്ലായ്മയാണ് രാഹുല്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ചിലപ്പോള്‍ ഇരുവര്‍ക്കും പകരം പാര്‍ഥീവ് പട്ടേലിനെ പൃഥ്വിക്കൊപ്പം ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ പൃഥ്വിയില്‍ വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കുള്ളത്.

 സ്ഥിരതയുള്ള മധ്യനിര

സ്ഥിരതയുള്ള മധ്യനിര

ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയാലും മധ്യനിര സ്ഥിരതയാര്‍ന്ന പ്രകടനം കൂടി നടത്തിയാല്‍ മാത്രമേ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സ്‌കോര്‍ നേടാന്‍ ഇന്ത്യക്കു കഴിയുകയുള്ളൂ. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് മധ്യനിരയുടെ മോശം പ്രകടനം തന്നെയായിരുന്നു. ക്യാപ്റ്റന്‍ കോലിയുടെ പ്രകടനമാണ് പലപ്പോഴും ഇന്ത്യയെ താങ്ങിനിര്‍ത്തിയത്.
ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട രോഹിത് ശര്‍മയുടെ സാന്നിധ്യം ഓസീസിനെതിരേ ഇന്ത്യക്കു കരുത്തായേക്കും. റിഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരില്‍ നിന്നും മികച്ച സംഭാവനയുണ്ടായാല്‍ ഇന്ത്യക്കു വലിയ സ്‌കോര്‍ നേടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

Story first published: Thursday, November 29, 2018, 0:04 [IST]
Other articles published on Nov 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+