വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: അങ്കത്തിന് മുമ്പൊരു റിഹേഴ്‌സല്‍... ഇന്ത്യക്കു വരുത്താം ഈ മാറ്റങ്ങള്‍, ക്ലിക്കായാല്‍ ഹാപ്പി

രണ്ടു സന്നാഹ മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്

By Manu
ഇന്ത്യക്കു വരുത്താം ഈ മാറ്റങ്ങള്‍ | #CWC19 | Oneindia Malayalam

ലണ്ടന്‍: വന്‍ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഐസിസിയുടെ ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത്. മൂന്നാമത്തെ ലോകകപ്പുമായി നാട്ടിലേക്കു മടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ വീണ്ടുമൊരു ലോകകപ്പ് കൂടി സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത്.

ലോകകപ്പ്: പെയ്യുമോ സെഞ്ച്വറി മഴ? ഫിഫ്റ്റിയിലും ചരിത്രം തിരുത്തും... ഓസീസിന്റെ റെക്കോര്‍ഡും തകരും!! ലോകകപ്പ്: പെയ്യുമോ സെഞ്ച്വറി മഴ? ഫിഫ്റ്റിയിലും ചരിത്രം തിരുത്തും... ഓസീസിന്റെ റെക്കോര്‍ഡും തകരും!!

ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായുള്ള കന്നിയങ്കത്തിന് മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ന്യൂസിലാന്‍ഡും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ എതിരാൡള്‍. ലോകകപ്പിനു മുമ്പ് ഇന്ത്യക്കു തയ്യാറെടുപ്പ് നടത്താനുള്ള അവസാന അവസരം കൂടിയാണിത്. അതുകൊണ്ടു തന്നെ സന്നാഹങ്ങളില്‍ ചില പരീക്ഷണങ്ങള്‍ക്കു ഇന്ത്യ തയ്യാറായേ തീരൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.

രാഹുലിനെയും ശങ്കറിനെയും ഇറക്കണം

രാഹുലിനെയും ശങ്കറിനെയും ഇറക്കണം

സന്നാഹ മല്‍സരങ്ങളില്‍ ലോകേഷ് രാഹുലിനെയും വിജയ് ശങ്കറിനെയും ഒരുമിച്ച് മധ്യനിരയില്‍ ഇന്ത്യ ഇറക്കി നോക്കണം. നിലവില്‍ ടീമിലെ നാലാമനായാണ് ശങ്കറിനെ ഉള്‍പ്പെടുത്തിയതെങ്കില്‍ രാഹുല്‍ ടീമിന്റെ ബാക്കപ്പ് ഓപ്പണറാണ്. സന്നാഹങ്ങളില്‍ ശങ്കറിനൊപ്പം രാഹുലിനെയും മധ്യനിരയില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കുന്നത് നന്നാവും. രാഹുലിനെ നാലാമനായും ശങ്കറിനെ തൊട്ടു താഴെയും ഇറക്കാവുന്നതാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കില്‍ ശങ്കര്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ശങ്കറിനു പകരാം നാലാം നമ്പറില്‍ രാഹുല്‍ മതിയാവുമോയെന്ന് സന്നാഹത്തില്‍ ഇന്ത്യക്കു ഉറപ്പിക്കാന്‍ കഴിയും.
എന്നാല്‍ ഓപ്പണിങിലൊഴികെ മറ്റൊരു പൊസിഷനിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് രാഹുലിന്റെ വീക്ക്‌നെസാണ്. മറുഭാഗത്ത് ശങ്കറാവട്ടെ നാലു മുതല്‍ ഏഴു വരെ ഏതു പൊസിഷനിലും ഇറക്കാവുന്ന ബാറ്റ്‌സ്മാനാണ്.

രണ്ടാം സീമര്‍ ആര്?

രണ്ടാം സീമര്‍ ആര്?

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം സീമര്‍ ആരാവണമെന്ന കാര്യത്തിലും സന്നാഹ മല്‍സരങ്ങളിലൂടെ ഉത്തരം ലഭിക്കേണ്ടതുണ്ട്. നിലവില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. ഇവരില്‍ ബുംറ ടീമില്‍ സ്ഥാനമുറപ്പിച്ചതിനാല്‍ രണ്ടാം സീമര്‍ക്കായുള്ള പോരാട്ടം ഷമിയും ഭുവിയും തമ്മിലാവും.
ഏകദിന ടീമില്‍ അടുത്തിടെ തിരിച്ചെത്തിയ ഷമി ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ഭുവിക്കാവട്ടെ പഴയ മികവ് ആവര്‍ത്തിക്കാനും കഴിയുന്നില്ല. രണ്ടു പേരെയും സന്നാഹങ്ങളില്‍ കളിപ്പിച്ചു നോക്കിയ ശേഷം മാത്രമേ ലോകകപ്പില്‍ ബുംറയുടെ പേസ് ബൗളിങ് പാര്‍ട്‌നര്‍ ആരാണെന്ന് കോലിക്കു ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ.

കേദാറിന് ബാറ്റിങിലും ശങ്കറിന് ബൗളിങിലും അവസരം

കേദാറിന് ബാറ്റിങിലും ശങ്കറിന് ബൗളിങിലും അവസരം

ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് കേദാര്‍ ജാദവ്. കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ജാദവിന്റെ ബാറ്റിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഫോം വീണ്ടെടുക്കണമെങ്കില്‍ സന്നാഹങ്ങളില്‍ ജാദവിന് ഇന്ത്യ ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്.
ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് സന്നാഹങ്ങളില്‍ പരിഗണന നല്‍കേണ്ട മറ്റൊരാള്‍. ശങ്കറിന്റെ ബാറ്റിങിങിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ബൗളിങില്‍ എത്രത്തോളം ടീമിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. ടീമിലെത്തിയ ശേഷം ബൗളിങില്‍ വേണ്ടത്ര അവസരങ്ങള്‍ ശങ്കറിന് ഇന്ത്യ നല്‍കിയിട്ടില്ല. രണ്ടു സന്നാഹ മല്‍സരങ്ങളിലും ഈ കുറവ് മറികടക്കാന്‍ താരത്തെക്കൊണ്ട് കൂടുതല്‍ ഓവറുകള്‍ ഇന്ത്യ ബൗള്‍ ചെയ്യിക്കേണ്ടതുണ്ട്.

Story first published: Thursday, May 23, 2019, 14:37 [IST]
Other articles published on May 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X