Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍ രോഹിത് ശര്‍മയെ അസഭ്യം പറഞ്ഞു?

മെല്‍ബണ്‍: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന ടൂര്‍ണമെന്റിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഓസ്‌ട്രേലിയക്കാര്‍ അസഭ്യം പറഞ്ഞ് ഒതുക്കാന്‍ നോക്കുന്നു. വിരാട് കോലിക്കെതിരെ മിച്ചല്‍ ജോണ്‍സനാണ് ടെസ്റ്റില്‍ ഇത് ചെയ്തതെങ്കില്‍ ഏകദിനത്തില്‍ ഇത് ഡേവിഡ് വാര്‍ണറുടെ വകയാണ്. മെല്‍ബണില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അര്‍ദ്ധ സെഞ്ചുറി നേടി ബാറ്റിംഗ് തുടരുന്ന രോഹിതിനെ അലോസരപ്പെടുത്താനായിരുന്നു ഓസ്്‌ട്രേലിയന്‍ കളിക്കാരുടെ ശ്രമം എന്ന് വ്യക്തം. ഇരുപത്തിമൂന്നാം ഓവറിന്റെ അവസാന പന്തിലാണ് വാര്‍ണര്‍ രോഹിതിന്റെ അടുത്തെത്തി കമന്റ് പറഞ്ഞത്. രോഹിത് ശര്‍മ തടുത്തിട്ട പന്ത് ഓടിയെടുത്ത് വാര്‍ണര്‍ സ്റ്റമ്പിന് നേരെ എറിഞ്ഞു. രോഹിതിന്റെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ പന്ത് വിക്കറ്റ് കീപ്പറെയും കടന്ന് പിന്നിലേക്ക് പോയി.

rohit

രോഹിതും സുരേഷ് റെയ്‌നയും ഓവര്‍ത്രോ ആയി ഒരു റണ്‍സ് അധികം ഓടിയെടുക്കുകയും ചെയ്തു. ഇതാണ് വാര്‍ണറെ ചൊടിപ്പിച്ചത്. രോഹിത് ശര്‍മയുടെ ദേഹത്ത് പന്ത് കൊണ്ടു എന്നാവണം വാര്‍ണര്‍ കരുതിയിട്ടുണ്ടാകുക. എന്നാല്‍ മറിച്ചാണ് ഉണ്ടായത്. ഇതോടെ രോഹിത് ശര്‍മയുടെ അടുത്തെത്തി സ്ലെഡ്ജ് ചെയ്യാന്‍ തുടങ്ങി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍.

ഇത്തവണ എന്തായാലും രോഹിതും വെറുതെയിരുന്നില്ല. നല്ലപോലെ തിരിച്ച് അങ്ങോട്ടും പറഞ്ഞു. സുരേഷ് റെയ്‌ന ഓടിയെത്തിയാണ് രോഹിത് ശര്‍മയെ പിടിച്ചുമാറ്റിയത്. അംപയര്‍മാര്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയെ വിളിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. തൊട്ടടുത്ത ഓവറിലും കളിക്കാര്‍ മുറുമുറുക്കുന്നുണ്ടായിരുന്നു എങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

Story first published: Sunday, January 18, 2015, 11:50 [IST]
Other articles published on Jan 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+