വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

75 മല്‍സരം, 263 വിക്കറ്റ്; ധോണി ഒരു അവസരം തന്നാല്‍ ഞാന്‍ രക്ഷപ്പെട്ടേനെ! മുന്‍ പേസര്‍

അടുത്തിടെയാണ് ഈശ്വര്‍ പാണ്ഡെ വിരമിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ദാരിദ്ര്യമുണ്ടായിട്ടില്ല. പക്ഷെ അവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ലോകത്തിന്റെ നെറുകയിലേക്കു എത്തിച്ചേരാനായിട്ടുള്ളൂ. കഴിവുണ്ടായിട്ടും കരിയറില്‍ എങ്ങുമെത്താനാവാതെ പോയിട്ടുള്ള ഒരുപാട് ഇന്ത്യന്‍ താരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. മതിയായ അവസരങ്ങളും പിന്തുണയും നല്‍കിയാല്‍ മാത്രമേ ഒരു ക്രിക്കറ്റര്‍ക്കു ഉയര്‍ച്ചയുള്ളൂവെന്ന കാര്യത്തില്‍ സംശയമില്ല.

T20 World Cup: റിഷഭ് വേണ്ട, ഹൂഡയ്ക്കും അശ്വിനും ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍T20 World Cup: റിഷഭ് വേണ്ട, ഹൂഡയ്ക്കും അശ്വിനും ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

1

ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡുണ്ടായിട്ടും ഒരിക്കല്‍പ്പോലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഫാസ്റ്റ് ബൗളര്‍ ഈശ്വര്‍ പാണ്ഡെ ദിവസങ്ങള്‍ക്കു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മധ്യപ്രദേശിനായി 75 മല്‍സരങ്ങളില്‍ നിന്നും 263 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യക്കായി അരങ്ങേറാന്‍ പേസര്‍ക്കായില്ല. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഒരു അവസരമെങ്കിലും നല്‍കിയിരുന്നെങ്കില്‍ തന്റെ കരിയര്‍ മറ്റൊന്നാവുമായിരുന്നെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡെ. ഒരു ദേശീ. മാധ്യമത്തോടു സംസാരിക്കുകയായിരുന്നു 33 കാരനായ താരം.

2

മധ്യപ്രദേശിനായി ഗംഭീര റെക്കോര്‍ഡാണ് ഈശ്വര്‍ പാണ്ഡെയ്ക്കുള്ളത്. 75 മല്‍സരങ്ങളില്‍ നിന്നും 2.9 എന്ന തകര്‍പ്പന്‍ ഇക്കോണി റേറ്റിലാണ് വലംകൈയന്‍ മീഡിയം പേസര്‍ 263 വിക്കറ്റുകള്‍ കൊയ്തത്. മൂന്നു തവണ പത്തു വിക്കറ്റ് നേട്ടം കൈവരിച്ച പാണ്ഡെ 13 തവണ അഞ്ചു വിക്കറ്റ് നേട്ടവും കൊയ്തിട്ടുണ്ട്. കൂടാതെ നാലു വിക്കറ്റ് നേട്ടം 11 തവണയും പാണ്ഡെ സ്വന്തമാക്കി. ലിസ്റ്റ് എയില്‍ 58 മല്‍സരങ്ങളില്‍ നിന്നും 63ഉം 71 ടി20കളില്‍ നിന്നും 68ഉം വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകളുടെയും ഭാഗമായിരുന്നു പാണ്ഡെ. ഇവര്‍ക്കായി 18 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുളുമെടുത്തു.

Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

3

എംഎസ് ധോണി എനിക്കു ഇന്ത്യന്‍ ടീമില്‍ ഒരിക്കലെങ്കിലും അവസരം ലഭിച്ചിരുന്നെങ്കില്‍ എന്റെ കരിയര്‍ മറ്റൊന്നാവുമായിരുന്നു. അന്നു എനിക്കു 23-24 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മികച്ച ഫിറ്റ്‌നസുമുണ്ടായിരുന്നതായും ഈശ്വര്‍ പാണ്ഡെ വ്യക്തമാക്കി.
2014ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളിലേക്കു പാണ്ഡെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ ഒരു അവസരം പോലും നല്‍കാതെ രണ്ടു പരമ്പരകളിലും താരത്തെ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു. അതിനു ശേഷം ഒരിക്കല്‍പ്പോലും പാണ്ഡെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുമില്ല.

T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

4

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഈശ്വര്‍ പാണ്ഡെ പ്രഖ്യാപിച്ചത്. ആധുനിക ക്രിക്കറ്റിലെ മഹാന്‍മാരായ വിരാട് കോലി, എംഎസ് ധോണി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, ഭുവനശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഡ്രസിങ് റൂം പങ്കിടാനായത് വളരെ സ്‌പെഷ്യലാണ്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ ഒരു മല്‍സരം കളിക്കാനായത് എനിക്കു സ്വപ്‌നസാഫല്യമായിരുന്നു. ഞാന്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങിയത് സച്ചിന്‍ കാരണമാണ്, കുട്ടിക്കാലം മുതല്‍ അദ്ദേഹത്തെയാണ് ആരാധിച്ചിരുന്നതെന്നും പാണ്ഡെ വിരമിക്കല്‍ സന്ദേശത്തില്‍ കുറിച്ചിരുന്നു.

Story first published: Wednesday, September 14, 2022, 14:53 [IST]
Other articles published on Sep 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X