ധോണിയെ കൊണ്ടുവന്നത് ശാസ്ത്രി-കോലി എന്നിവരുടെ 'ഭരണം' അവസാനിപ്പിക്കാന്‍!- മുന്‍ പേസര്‍ പറയുന്നു

യുഎഇയില്‍ സമാപിച്ച കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റുകളിലൊന്നായിരിക്കും. കാരണം ഒരുപാട് പ്രതീക്ഷകളോടെ കിരീടഫേവറിറ്റുകളെന്ന വിശേഷണവുമായി ടൂര്‍ണമെന്റിനെത്തിയ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ രവി ശാസ്ത്രിയുടെയും ടി20 നായകനെന്ന നിലയില്‍ വിരാട് കോലിയുടെയും അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരുന്നു. പക്ഷെ അതു ദുരന്തത്തിലാണ് കലാശിച്ചത്.

ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ടീമിന്റെ ഉപദേശകനായി നിയമിച്ചത്. രണ്ടു ലോകകപ്പുകളടക്കം മൂന്ന് ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇതുണ്ടായില്ല. കാര്യമായ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ ധോണിക്കായില്ല. ധോണിയെ ലോകകപ്പ് ടീമിന്റെ ഉപദേശകനായി നിയമിച്ചതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ അതുല്‍ വാസന്‍.

ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാം നിയന്ത്രിച്ചു കൊണ്ടിരുന്നത് അന്നത്തെ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നായിരുന്നുവെന്ന് അതുല്‍ വാസന്‍ തുറന്നടിച്ചു. ടീം സെലക്ഷന്‍, കളിക്കാരെ കൈകാര്യം ചെയ്യല്‍ തുടങ്ങി എല്ലാത്തിലും ഈ രണ്ടുപേര്‍ക്കായിരുന്നു പൂര്‍ണ നിയന്ത്രണമെന്നും അദ്ദേഹം പറഞ്ഞു.

എംഎസ് ധോണിയെ ഉപദേശകനായി കൊണ്ടു വന്നത് കുറച്ച് ബാലന്‍സ് കൊണ്ടു വരുന്നതിനായിരുന്നു. കാരണം എല്ലം നിയന്ത്രിക്കുന്നത് വിരാട്ടും ശാസ്ത്രിയും ചേര്‍ന്നാണെന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. അവര്‍ക്കു താല്‍പ്പര്യമുള്ളവരെ മാത്രമേ കളിപ്പിച്ചിരുന്നുള്ളൂ, ടീം സെലക്ഷനും പൂര്‍ണമായി രണ്ടു പേരുടെ നിയന്ത്രണത്തിലായിരുന്നുവെന്നും വാസന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ഭരിച്ചിരുന്നത് രവി ശാസ്ത്രിയും വിരാട് കോലിയുമായിരുന്നു. അതുകൊണ്ടാണ് കുറച്ച് മൂല്യമുള്ള ആരെങ്കിലുമൊരാളെ നിരീക്ഷകനായി കൊണ്ടു വന്ന് ബാലന്‍സ് ഉറപ്പ് വരുത്താന്‍ ബിസിസിഐ ചിന്തിച്ചത്. പക്ഷെ ലോകകപ്പില്‍ ഇതു ഇന്ത്യയുടെ താളം തെറ്റിച്ചെന്നാണ് താന്‍ കരുതുന്നതെന്നു വാസന്‍ നിരീക്ഷിച്ചു.

ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ കൊണ്ടുവന്നതില്‍ ഒരു തെറ്റുമുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു വാസന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞാല്‍ ഒരു താരത്തിന് ദൈവിക പരിവേഷമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഈ താരം തനിക്ക് പ്രത്യേക പരിഗണനയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും. ഈയൊരു സമ്പ്രദായം തന്നെ മാറേണ്ടതുണ്ടെന്നും വാസന്‍ വിലയിരുത്തി.

സംഘടനയുമായി എല്ലാം നല്ല രീതിയില്‍ അല്ലെങ്കില്‍, നിങ്ങള്‍ക്കു മറ്റൊരു മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിക്കുന്നുവെങ്കില്‍ താരങ്ങള്‍ നിരാശ തോന്നുന്നത് അവസാനിപ്പിക്കണം. ബോര്‍ഡില്‍ നിന്നും ഒരുപാടൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദിന ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ചില വാദങ്ങളെ വിരാട് കോലി പിന്നീട് തള്ളിയിരുന്നു. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് കോലിയുമായി നേരത്തേ തന്നെ സംസാരിച്ചിരുന്നുവെന്നും ടി20 നായകസ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതു പാടില്ലെന്നു അഭ്യര്‍ഥിച്ചിരുന്നതായും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നുു. പക്ഷെ ഈ രണ്ടു കാര്യങ്ങളും കോലി നിഷേധിക്കുകയായിരുന്നു.

ടി20 ലോകകപ്പിനു ശേഷം നായകസ്ഥാനമൊഴിയുകയാണെന്നു ബിസിസിഐയെ അറിയിച്ചപ്പോള്‍ വളരെ പോസിറ്റിവീയാണ് അവര്‍ പ്രതികരിച്ചതെന്നും ആരും ഇതിനെ എതിര്‍ത്തില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു. മാത്രമല്ല സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയെന്ന വിവരം തന്നെ വിൡച്ച് അറിയിച്ചതെന്നും കോലി തുറന്നടിച്ചിരുന്നു. പക്ഷെ ഇതിനോടു ബിസിസിഐ പിന്നീട് പ്രതികരിച്ചിരുന്നില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, December 24, 2021, 10:57 [IST]
Other articles published on Dec 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X