വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡബ്ല്യുടിസി ഫൈനല്‍- കോലി കുഴയുക ഒരൊറ്റ കാര്യത്തില്‍! ചൂണ്ടിക്കാട്ടി ന്യൂസിലാന്‍ഡ് താരം

ജൂണിലാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനല്‍

1

ഐപിഎല്ലിന്റെ 14ാം സീസണിനു അപ്രതീക്ഷിത ബ്രേക്ക് വന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ അടുത്ത കാത്തിരിപ്പ് ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു വേണ്ടിയാണ്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ കന്നി ഫൈനല്‍ കൂടിയാണിത്.

കടലാസില്‍ ഇന്ത്യയാണ് കൂടുതല്‍ കരുത്തരെങ്കിലും ന്യൂസിലാന്‍ഡിനെ എഴുതിത്തള്ളാനാവില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഏക ടീമാണ് കിവീസ്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തങ്ങള്‍ക്കെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഏറ്റവുമധികം കുഴപ്പിക്കുന്ന കാര്യം എന്തായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം.

 പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍


ഫൈനലില്‍ ഇറക്കേണ്ട ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നതാവും കോലിയെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നു ഗ്രാന്‍ഡോം വിലയിരുത്തി. എല്ലാ മേഖലകളും കവര്‍ ചെയ്യാന്‍ ശേഷിയുള്ള ഒരുപാട് താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവര്‍ക്കു വളരെ മികച്ച സീം ബൗളര്‍മാരുണ്ട്, ഗംഭീര സ്പിന്നറുമുണ്ട്. അതുകൊണ്ടു തന്നെ ആരെയൊക്കെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ കോലിക്കു തല പുകയ്‌ക്കേണ്ടി വരുമെന്നും ഗ്രാന്‍ഡോമിനെ ഉദ്ദരിച്ച് ഐസിസി ട്വിറ്ററില്‍ കുറിച്ചു.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ചചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ കളി തടസ്സപ്പെടുകയാണെങ്കില്‍ അതു നികത്താന്‍ 23 റിസര്‍വ് ദിവസമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 മല്‍സരവേദി

മല്‍സരവേദി

സതാംപ്റ്റണിലെ ഹാംഷയര്‍ ബൗളിലാണണ് ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം വളരെ സുരക്ഷിതമായി ബയോ ബബ്‌ളിനകത്ത് ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തി വിജയിപ്പിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുഭവസമ്പത്താണ് ഹാംഷെയര്‍ ബൗളിനെ ഐസിസി വേദിയായി തിരഞ്ഞെടുക്കാന്‍ കാരണമെന്നു ഐഎസിസി ട്വിറ്ററിലെ പ്രസ്താവനയില്‍ പറയുന്നു.
ഈ വേദിയില്‍ ലോകോത്തര പരിശീലന സൗകര്യങ്ങളും, കളിക്കാനുള്ള അന്തരീക്ഷവുമുണ്ട്. ഇതു ഇരുടീമുകളെയും മികച്ച തയ്യാറെടുപ്പ് നടത്തുന്നതിനൊപ്പം നന്നായി പെര്‍ഫോം ചെയ്യാനും സഹായിക്കും. ഇവിടെ തന്നെ ടീമുകള്‍ക്കു താമസസൗകര്യമൊരുക്കിയതും കൊവിഡ് റിസ്‌ക്ക് കുറയ്ക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഐസിസി വിശദീകരിച്ചു.

 കാണികള്‍ക്കു പ്രവേശനം

കാണികള്‍ക്കു പ്രവേശനം

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആസ്വദിക്കാന്‍ ചുരുക്കം കാണികളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കുമെന്നാണ് സൂചനകള്‍.
നേരത്തേ ലണ്ടനിലെ ലോര്‍ഡ്‌സായിരുന്നു ഫൈനല്‍ വേദിയായി തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഇതു സതാംപ്റ്റണിലെ ഹാംഷയര്‍ ബൗളിലേക്കു മാറ്റിയത്. വേദിയായി ഹാംഷയറിനെ തിരഞ്ഞെടുത്തതോടെ ഫൈനല്‍ വിജയകരമായി നടത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം എല്ലാവരുടെയും ആരോഗ്യവും സുരക്ഷിതത്വും ഉറപ്പു വരുത്തുന്നതിനൊപ്പം ലോകത്തിലെ മികച്ച രണ്ടു ടീമുകള്‍ തമ്മിലുള്ളള പോരാട്ടം ആരാധകര്‍ക്കു നേരില്‍ കാണാനുള്ള അവസരവും ഒരുങ്ങുകയാണെന്നായിരുന്നു വേദി മാറ്റത്തെക്കുറിച്ച് ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലെര്‍ഡൈസ് നേരത്തേ പ്രതികരിച്ചത്.

Story first published: Wednesday, May 5, 2021, 11:56 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X