അവര്‍ ടിവിയിലെ ദൈവങ്ങള്‍!! ഞങ്ങളെ താരങ്ങളായി പോലും കാണുന്നില്ല, തുറന്നടിച്ച് സര്‍ഫ്രാസ്
ലണ്ടന്‍: ഈ ലോകകപ്പില്‍ മോശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട പാകിസ്താന്‍ കഴിഞ്ഞ മല്‍സരത്തില്‍ ഉജ്ജ്വല വിജയവുമായി തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനു തകര്‍ത്തുവിട്ട് പാക് പട സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ പാക് ടീമിന്റെ രണ്ടാം വിജയമായിരുന്നു ഇത്.
ചിരവൈരികളായ ഇന്ത്യക്കെതിരേയുള്ള തൊട്ടുമുമ്പത്തെ കളിയിലെ ദയനീയ പരാജയത്തിനു ശേഷമാണ് പാക് ടീം രൂക്ഷ വിമര്‍ശനങ്ങളേറ്റുവാങ്ങിയത്. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനൊപ്പം ടീമിലെ മറ്റു കളിക്കാരും ക്രൂശിക്കപ്പെട്ടിരുന്നു. മുന്‍ പാക് താരങ്ങള്‍ കടുത്ത ഭാഷയിലാണ് സര്‍ഫ്രാസിനെയും സംഘത്തെയും വിമര്‍ശിച്ചത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ശേഷം തങ്ങളെ വിമര്‍ശിച്ച മുന്‍ കളിക്കാര്‍ക്കെതിരേ തിരിച്ചടിച്ചിരിക്കുകയാണ് സര്‍ഫ്രാസ്.

അവര്‍ ടിവിയിലെ ദൈവങ്ങള്‍
ടെലിവിഷനിലെ ദൈവങ്ങളാണ് സ്വയം കരുതിയിരിക്കുകയാണ് മുന്‍ താരങ്ങളെന്ന് സര്‍ഫ്രാസ് തുറന്നടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ ഞങ്ങളെയൊന്നും ക്രിക്കറ്റ് താരങ്ങളായി പോലും പരിഗണിക്കുന്നില്ല. സ്വയം ടെലിവിഷനിലെ ദൈവങ്ങളാണെന്നാണ് അവര്‍ കരുതുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു.
നിര്‍ണായക മല്‍സരത്തില്‍ 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പാകിസ്താന്‍ തോല്‍പ്പിച്ചത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ പാക് ടീം അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്.

അക്തറിന്റെ വിമര്‍ശനം
മുന്‍ സ്പീഡ് സ്റ്റാര്‍ ഷുഐബ് അക്തറാണ് ഏറ്റവും കടുത്ത ഭാഷയില്‍ പാക് ടീമിനെ വിമര്‍ശിച്ചത്. ഇന്ത്യക്കെതിരായ തോല്‍വിക്കു ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പാക് ടീമിനെതിരേ ആഞ്ഞടിക്കുകയായിരുന്നു. വിവരം കെട്ട നായകനെന്നാണ് സര്‍ഫ്രാസിനെ അദ്ദേഹം പരിഹസിച്ചത്.
സര്‍ഫ്രാനിനെ മാത്രമല്ല പാക് ടീമിലെ പല താരങ്ങളെയും അക്തര്‍ വിമര്‍ശിച്ചിരുന്നു. പേസര്‍ വഹാബ് റിയാസാണ് സര്‍ഫ്രാസിനെപ്പോലെ അക്തറിന്റെ പരിഹാസമേറ്റുവാങ്ങിയ മറ്റൊരു താരം.

പാകിസ്താന് ഇനി മൂന്നു കളികള്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ വിജയത്തോടെ അഞ്ചു പോയിന്റുമായി പാകിസ്താന്‍ ഏഴാംസ്ഥാനത്തേക്കുയര്‍ന്നിരുന്നു. ഇനി മൂന്നു മല്‍സരങ്ങാണ് പ്രാഥമിക റൗണ്ടില്‍ പാക് ടീമിനു ശേഷിക്കുന്നത്. ഇവയില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരുമായുള്ള മല്‍സരങ്ങള്‍ പാക് ടീമിന് വിജയപ്രതീക്ഷയുള്ളവയാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിക്കണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ പാകിസ്താന് പുറത്തെടുക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications