വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഓര്‍മയുണ്ടോ ഈ പേര്? ഓര്‍മ കാണില്ല... ഇങ്ങനെയും ചില ടീമുകളുണ്ടായിരുന്നു, നഷ്ടം കേരളത്തിനും

നേരത്തേ ഐപിഎല്ലില്‍ കളിച്ച അഞ്ചു ഫ്രാഞ്ചൈസികളും ഇപ്പോഴില്ല

മുംബൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ട്വന്റി20 ചാംപ്യന്‍ഷിപ്പുകളിലൊന്നായി മാറിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഐപിഎല്ലിന്റെ പതിനൊന്നാം സീസണും ഒടുവില്‍ ക്ലൈമാക്‌സിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ 10 സീസണുകള്‍ക്കിടെ 13 ടീമുകളാണ് ഐപിഎല്ലിന്റെ ഭാഗമായത്. ഇവയില്‍ എട്ടു ടീമുകള്‍ കരുത്തോടെ നില്‍ക്കുമ്പോള്‍ അഞ്ചു ഫ്രാഞ്ചൈസികളെക്കുറിച്ച് പലരും മറന്നു കഴിഞ്ഞു.

ടീമിന്റെ ആരാധകര്‍ പോലും മറന്നു കഴിഞ്ഞ ആ ടീമുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു തവണ ഐപിഎല്ലില്‍ ജേതാവായ ടീമും ഇക്കൂട്ടത്തിലുണ്ട്. നേരത്തേ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്ന ടീമുകള്‍ ഏതൊക്കെയെന്നു നോക്കാം.

കൊച്ചി ടസ്‌കേഴ്‌സ് കേരള (2011)

കൊച്ചി ടസ്‌കേഴ്‌സ് കേരള (2011)

ഐപിഎല്ലില്‍ കേരളത്തിന്റെ അഭിമാനമായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരള ടീം. ഐപിഎല്ലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ കേരളത്തില്‍ നിന്നുള്ള ഏക ടീം കൂടിയായിരുന്നു ഇത്. 2011ലെ ഐപിഎല്ലില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികളെ കൂടി ചേര്‍ക്കാനുള്ള ബിസിസിഐയുടെ നീക്കമാണ് ടസ്‌കേഴ്‌സിന്റെ പിറവിക്കു വഴിവച്ചത്. റെന്‍ഡെവസ് സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന ഗ്രൂപ്പാണ് ടസ്‌കേഴ്‌സ് ടീമിനു പിന്നില്‍. ഹോംഗ്രൗണ്ടായി കൊച്ചിയെയും അവര്‍ തിരഞ്ഞെടുത്തു.
പക്ഷെ 2011ല്‍ ഒരേയൊരു സീസണില്‍ മാത്രമാണ് ടസ്‌കേഴ്‌സ് കളിച്ചത്. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേല ജയവര്‍ധനെയായിരുന്നു ടീമിന്റെ നായകന്‍. പരിശീലിപ്പിച്ചത് ജെഫ് ലോസണും. കൊച്ചിയെക്കൂടാതെ ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്‌റ്റേഡിയമായിരുന്നു ടസ്‌കേഴ്‌സിന്റെ മറ്റൊരു ഹോം വേദി.
ബ്രെന്‍ഡന്‍ മക്കുല്ലം, ബ്രാഡ് ഹോഗ്, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ, എന്നിവരടക്കം വലിയൊരു താരനിര തന്നെ ടസ്‌കേഴ്‌സിനുണ്ടായിരുന്നു. സീസണില്‍ 14 മല്‍സരങ്ങളില്‍ കളിച്ച ടസ്‌കേഴ്‌സിന് ആറെണ്ണത്തിലാണ് ജയിക്കാനായത്. എട്ടു കളികളില്‍ ടീം പരാജയപ്പെട്ടു. സീസണില്‍ എട്ടാംസ്ഥാനത്താണ് ടസ്‌കേഴ്‌സ് ഫിനിഷ് ചെയ്തത്.
ഫ്രാഞ്ചൈസി ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സീസണിനു ശേഷം ടസ്‌കേഴ്‌സിനെ ബിസിസിഐ ഐപിഎല്ലില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2008-12)

ഡെക്കാന്‍ ചാര്‍ജേഴ്‌സ് (2008-12)

ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ഡെക്കാന്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ അഞ്ചു വര്‍ഷം ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു. ആദ്യ മൂന്നു സീസണുകകളിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റായിരുന്നു ടീമിന്റെ നായകന്‍. പ്രഥമ സീസണില്‍ അവസാനസ്ഥാാനം കൊണ്ട് തൃപ്തിപ്പെട്ട ഡെക്കാന്‍ തൊട്ടടുത്ത സീസണില്‍ ചാംപ്യന്‍മാരായി ഏവരെയും അദ്ഭുതപ്പെടുത്തി.
ആദ്യ സീസണില്‍ ഷാഹിദ് അഫ്രീഡി, ചാമിന്ദ വാസ്, ഹെര്‍ഷല്‍ ഗിബ്‌സ് തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും 14 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്.
രണ്ടാം സീസണിലെ ഫൈനലില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് ഡെക്കാന്‍ ജേതാക്കളായത്. 23 വിക്കറ്റുകളുമായി ഡെക്കാന്‍ പേസര്‍ ആര്‍പി സിങ് വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.
തെലങ്കാനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊട്ടടുത്ത സീസണില്‍ ഡെക്കാന്റെ ഹോം മാച്ചുകള്‍ ഹൈദരാബാദില്‍ നിന്നും മാറ്റിയിരുന്നു. തൊട്ടടുത്ത സീസണിലും പ്ലേഓഫിലെത്തുന്നതില്‍ പരാജയപ്പെട്ട ഡെക്കാനെ 2012 സപ്തംബറില്‍ ബിസിസിഐ ഐപിഎല്ലില്‍ നിന്നും പുറത്താക്കി. ഫ്രാഞ്ചൈസി ഉടമകളുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളെതുടര്‍ന്നായിരുന്നു ഇത്.

പൂനെ വാരിയേഴ്‌സ് (2011-13)

പൂനെ വാരിയേഴ്‌സ് (2011-13)

2011ലെ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കൊപ്പം അരങ്ങേറിയ ടീമാണ് പൂനെ വാരിയേഴ്‌സ്. സഹാറ ഗ്രൂപ്പിനു കീഴിലുള്ള ഫ്രാഞ്ചൈസിയായിരുന്നു ഇത്. ആദ്യ സീസണില്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമായിരുന്നു പൂനെയുടെ ഹോംഗ്രൗണ്ട്. സൂപ്പര്‍ താരം യുവരാജ് സിങ് നയിച്ച ടീമിന് പക്ഷെ ആദ്യ സീസണില്‍ ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അര്‍ബുദ തുടര്‍ന്നു യുവി ചികില്‍സയ്ക്കായി ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതോടെ തൊട്ടടുത്ത സീസണില്‍ സൗരവ് ഗാംഗുലിയെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.
പക്ഷെ ദാദയ്ക്കും ടീമിനെ രക്ഷിക്കാനായില്ല. 16 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഗാംഗുലിക്കു കീഴില്‍ പൂനെ ജയിച്ചത്. 2013ല്‍ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസാണ് പൂനെയെ നയിച്ചത്. പക്ഷെ എട്ടാംസ്ഥാനത്താണ് പൂനെ ഫിനിഷ് ചെയ്തത്. ബിസിസിഐയുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നു സീസണിനു ശേഷം പൂനെ ഐപിഎല്ലില്‍ നിന്നും പിന്‍മാറുകയും ചെയ്തു.

 ഗുജറാത്ത് ലയണ്‍സ് (2016-17)

ഗുജറാത്ത് ലയണ്‍സ് (2016-17)

വാതുവയ്പ് വിവാദങ്ങെതുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നാണ് പകക്കാരില്‍ ഒരാളായി ഗുജറാത്ത് ലയണ്‍സ് വരുന്നത്. 2016ലായിരുന്നു ഗുജറാത്തിന്റെ അരങ്ങേറ്റം. സുരേഷ് റെയ്‌നയായിരുന്നു ഗുജറാത്തിനെ നയിച്ചത്. ടീമിനെ പരിശീലിപ്പിച്ചത് ബ്രാഡ് ഹോഡ്ജായിരുന്നു. ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ബ്രെന്‍ഡന്‍ മക്കുല്ലം, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഗുജറാത്ത് ടീമില്‍ അംഗങ്ങളായിരുന്നു.
ആദ്യ സീസണില്‍ 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തിലും ജയിച്ച ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയും ചെയ്തു. പക്ഷെ പ്ലേഓഫില്‍ ആര്‍സിബിയോയും ഹൈദരാബാദിനോടും തോറ്റ് ഗുജറാത്ത് പുറത്താവുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ഏഴാംസ്ഥാനത്താണ് ഗുജറാത്ത് ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ അവര്‍ ജയിച്ചുള്ളൂ. ചെന്നൈയുടെയും രാജസ്ഥാന്റെയും മടങ്ങിവരവോടെ സീസണിനു ശേഷം ഗുജറാത്ത് ഐപിഎല്ലിനുടു ഗുഡ്‌ബൈ പറയുകയും ചെയ്തു.

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് (2016-17)

റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് (2016-17)

ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ പകരക്കാരായി ഗുജറാത്തിനൊപ്പം ഐപിഎല്ലില്‍ എത്തിയ ടീമാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്. ആദ്യ സീസണില്‍ ചെന്നൈയുടെ നായകനായിരുന്ന എംഎസ് ധോണിയെയാണ് പൂനെ ക്യാപ്റ്റനായി നിയമിച്ചത്. സിഎസ്‌കെയുടെ തന്നെ സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നെ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു. പക്ഷെ ചെന്നൈയിലെ മാജിക്ക് ഇരുവര്‍ക്കും പൂനെയില്‍ ആവര്‍ത്തിക്കാനായില്ല.
14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രം ജയിച്ച പൂനെ ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. ഇതോടെ തൊട്ടടുത്ത സീസണില്‍ ധോണിയെ മാറ്റി സ്റ്റീവ് സ്മിത്തിനെ പൂനെയുടെ ക്യാപ്റ്റനാക്കുകയും ചെയ്തു. സ്മിത്തിനു കീഴില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് പൂനെ നടത്തിയത്. അപ്രതീക്ഷിത കുതിപ്പിലൂടെ ഫൈനല്‍ വരെയെത്തിയ പൂനെ ഒരു റണ്‍സിന് മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ കിരീടം അടിയറവ് വയ്ക്കുകയായിരുന്നു. സിഎസ്‌കെ, രാജസ്ഥാന്‍ ടീമുകളുടെ തിരിച്ചുവരവ് പൂനെയെ സീസണിനു ശേഷം പുറത്താക്കുകയും ചെയ്തു.

ഐപിഎല്‍: വാട്ട് എ സര്‍പ്രൈസ്... ഇത്ര പ്രതീക്ഷിച്ചില്ല ഇവരില്‍ നിന്ന്!! ഞെട്ടിച്ച വിദേശ താരങ്ങള്‍ ഐപിഎല്‍: വാട്ട് എ സര്‍പ്രൈസ്... ഇത്ര പ്രതീക്ഷിച്ചില്ല ഇവരില്‍ നിന്ന്!! ഞെട്ടിച്ച വിദേശ താരങ്ങള്‍

Story first published: Saturday, May 26, 2018, 11:12 [IST]
Other articles published on May 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X