വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്ക് മരണക്കളി, ഫ്‌ളോപ്പായാല്‍ ടെസ്റ്റിലെ ചീട്ട് കീറും!! നോട്ടപ്പുള്ളികള്‍ 4 പേര്‍

രണ്ടു ടെസ്റ്റുകളുടേതാണ് പരമ്പര

ഇവര്‍ക്ക് മരണക്കളി, ഫ്‌ളോപ്പായാല്‍ ടെസ്റ്റിലെ ചീട്ട് കീറും

ആന്റിഗ്വ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ചില താരങ്ങളുടെ പ്രകടനം നിര്‍ണായകമാവും. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ഒരു പക്ഷെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടമായേക്കുമെന്ന ഭീഷണിയാണ് ഇവര്‍ക്കുള്ളത്.

ലോകകപ്പ് ഫൈനലിലെ വിവാദം; പ്രതികരിച്ച് വോണ്‍, ഇംഗ്ലണ്ടിനുള്ള അടി... ഒരു റണ്‍സ് പോലും നല്‍കരുത് ലോകകപ്പ് ഫൈനലിലെ വിവാദം; പ്രതികരിച്ച് വോണ്‍, ഇംഗ്ലണ്ടിനുള്ള അടി... ഒരു റണ്‍സ് പോലും നല്‍കരുത്

ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയമാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ പരമ്പര. മികച്ച പ്രകടനം നടത്തിയേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

നിലവില്‍ ടെസ്റ്റ് ടീമിന്റെ മാത്രം ഭാഗമായ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് ലിസ്റ്റിലുള്ള ഒരാള്‍. മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയായ അശ്വിന്‍ ഒരു കാലത്തു ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു. എന്നാല്‍ പഴയ അശ്വിന്റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്.
വിദേശ പിച്ചുകളില്‍ അദ്ദേഹത്തിനു പഴയതു പോലെ ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ കഴിയുന്നില്ല. രവീന്ദ്ര ജഡേജയടക്കമുള്ള സ്പിന്നര്‍ കൂടിയാ ഓള്‍റൗണ്ടര്‍മാര്‍ അശ്വിന്റെ സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
ഇന്ത്യയുടെ മുന്‍ വിന്‍ഡീസ് പര്യടനങ്ങളില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടമടക്കം 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൂടാതെ ബാറ്റിങില്‍ രണ്ടു സെഞ്ച്വറികളും അശ്വിന്‍ നേടിയിരുന്നു.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

പ്രതിഭയുണ്ടായിട്ടും അതു വേണ്ട രീതിയല്‍ ഉപയോഗിക്കാത്തവനെന്നു പഴികേട്ട യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനും വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിമര്‍ശകരുടെ വായടപ്പിക്കേണ്ടതുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള വിശ്വാസം കൊണ്ടു മാത്രമാണ് രാഹുല്‍ പലപ്പോഴും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുള്ളത്. ഇത്തവണ ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം തെറ്റിയിട്ടില്ലെന്നു തെളിയിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് രാഹുലിനുള്ളത്.
ഇംഗ്ലണ്ട്, വിന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയുള്ള കഴിഞ്ഞ മൂന്നു ടെസ്റ്റ് പരമ്പരകളിലും രാഹുല്‍ ഫ്‌ളോപ്പായിരുന്നു. 29.90, 18.50, 11.40 എന്നിങ്ങനെയായിരുന്നു ബാറ്റിങില്‍ താരത്തിന്റെ ശരാശരി. 2018ല്‍ ഇംഗ്ലണ്ടിനെതിരേ 148 റണ്‍സെടുത്ത ശേഷം എടുത്തു പറയാവുന്ന ഒരിന്നിങ്‌സ് പോലും താരത്തിനു കളിക്കാനായിട്ടില്ല.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

വിദേശ പിച്ചുകളില്‍ കളിക്കാന്‍ ഏറ്റവും മിടുക്കനായ ബാറ്റ്‌സ്മാനെന്നു തെളിയിച്ചു കഴിഞ്ഞ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കും വിന്‍ഡീസിനെതിരേ റണ്‍സ് കണ്ടെത്തിയേ തീരൂ. പേസും ബൗണ്‍സുമുള്ള വിദേശ പിച്ചുകളില്‍ കളിക്കാനുള്ള ശേഷിയുള്ള ചുരുക്കം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് അദ്ദേഹം.
എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ രഹാനെയ്ക്കു അത്ര പ്രതീക്ഷ നല്‍കുന്നതല്ല. 2017നു ശേഷം ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ താരത്തിനായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേയാണ് 2017 ആഗസ്റ്റില്‍ രഹാനെ 132 റണ്‍സുമായി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചത്. മധ്യനിരയില്‍ രഹാനെയടക്കമുള്ള താരങ്ങളില്‍ നിന്നും മികച്ച സംഭാവന ലഭിച്ചാല്‍ മാത്രമേ വിന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ജയം കൊയ്യാനാവുകയുള്ളൂ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ രോഹിത് ശര്‍മയ്ക്കു ടെസ്റ്റിലും തന്റെ സ്ഥാനം ഭദ്രമാക്കണമെങ്കില്‍ വിന്‍ീസിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതു പരമാവധി മുതലെടുക്കാനാണ് ഹിറ്റ്മാന്‍ ശ്രമിക്കേണ്ടത്.
2013ല്‍ വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ കളിച്ചാണ് രോഹിത് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. ആദ്യ രണ്ടു ടെസ്റ്റുകളിലും സെഞ്ച്വറിയടിച്ച താരം തുടക്കം ഗംഭീരമാക്കിയിരുന്നു. പക്ഷെ പിന്നീട് ഈ മിടുക്ക് ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതോടെ രോഹിത്തിന് ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ടെസ്റ്റില്‍ പല തവണ ടീമിന് അകത്തും പുറത്തുമായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് രോഹിത് അവസാനമായി കളിച്ചത്. ഫേവറിറ്റ് പൊസിഷനായ ഓപ്പണിങിലല്ല, മറിച്ച് ആറാം നമ്പറിലാണ് ടെസ്റ്റില്‍ താരത്തിനു ഇറങ്ങേണ്ടി വരിക.

Story first published: Wednesday, August 21, 2019, 13:53 [IST]
Other articles published on Aug 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X