മല്ലന്‍മാരെങ്കിൽ പെണ്ണുങ്ങളെ 'മല്ലത്തികള്‍' എന്ന് വിളിക്കാമോ?... ലോകത്തെ ഹോട്ടസ്റ്റ് മല്ലത്തികൾ
റെസ്ലിങ് ആണ് ഇപ്പോള്‍ പല യുവാക്കളുടേയും ഹരം. ആണുങ്ങളുടെ റെസ്ലിങ് അല്ല, സുന്ദരികളും ബലിഷ്ഠകളും ആയ മല്ലത്തിമാരുടെ റെസ്ലിങ്!!!
വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയ്‌മെന്റ് എന്ന ഡബ്ല്യൂഡബ്ല്യൂഇ ഇന്ന് ലോകത്തെ കായിക താരങ്ങളുടെ പ്രിയപ്പെട്ട ഐറ്റമാണ്. സംഗതി കുറേയേറെ അഭിനയമാണെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണം എന്നില്ല.
ശരീരം മാത്രം പോര, പെണ്‍ റെസ്ലിങ്ങിന് കാണികളെ കിട്ടാന്‍... അല്‍പം സൗന്ദര്യം കൂടി വേണം. ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റ് ആയ 10 പെണ്‍ റെസ്ലര്‍മാരെ പരിടചയപ്പെടാം...

മരീസെ
കാനഡക്കാരിയാണ് മരീസെ. പ്രായം വെറും 33 വയസ്സ്. റെസ്ലിങ് റിങ്ങിലെ താരമാണ് ഇവള്‍. ഒരുപാട് കാലം മോഡല്‍ ആയി ജോലി ചെയ്തിട്ടുള്ള ആളാണ്. അഴകളവുകളുടെ കാര്യത്തില്‍ പിന്നെ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ...

ലെന
കാതറിന്‍ ജോയ് പെറി എന്നാണ് ശരിക്കുമുള്ള പേര്. റിങ്ങിലെ പേര് ലെന. പ്രായം 31 വയസ്സ്.

റെനീ യങ്
ശരിക്കുമുള്ള പേര് റെനി പാക്വെറ്റ് എന്നാണ്. റിങ്ങിലെത്തിയപ്പോള്‍ അത് റെനീ യങ് എന്നായി. കനേഡിയന്‍ സ്‌പോര്‍ട്ട് ജേര്‍ണലിസ്റ്റ് ആയിരുന്നു ഇവര്‍, ഒരു നടിയും. ഇപ്പോള്‍ റെസ്ലിങ് റിങ്ങിലെ താരം. പ്രായം 31 വയസ്സ്.

എമ്മ
ഓസ്‌ട്രേലിയക്കാരിയായ പ്രൊഫഷണല്‍ റെസ്ലര്‍ ആണ് എമ്മ എന്ന ടെനില്ലെ ഡാഷ് വുഡ്. പ്രായം വെറും 27 വയസ്സാണ്. 2012 ല്‍ ആയിരുന്നു 'അരങ്ങേറ്റം'.

പേയ്ജ്
പെണ്‍ റെസ്ലിങ്ങിലെ ചെറുപ്പക്കാരിയാണ് പേയ്ജ്. ശരിയായ പേര് സരയ ജേഡ് ബെവിസ്. റോ ബ്രാന്‍ഡിലാണ് പേജിന്റെ പ്രകടനം. എമ്മയെ തോല്‍പിച്ച് എന്‍എക്‌സ്ടി ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ആദ്യ വനിത റെസ്ലര്‍ ആണ് പേയ്ജ്.

അലെക്‌സ
അലെക്‌സിസ് ലെക്‌സി കൗഫ്മാന്‍ എന്നാണ് മുഴുവന്‍ പേര്. എന്നാല്‍ റിങ്ങിലെത്തിയപ്പോള്‍ അലെക്‌സ ബ്ലിസ് എന്ന പേര് സ്വീകരിച്ചു. 2013 മുതല്‍ റിങ്ങില്‍ സജീവമാണ്. പ്രായം 25 വയസ്സ്.

കാര്‍മെല്ല
ലീ വാന്‍ ഡേയ്ല്‍ എന്നാണ് യഥാര്‍ത്ഥ പേര്. റിങ്ങിലെ പേരാണ് കാര്‍മെല്ല. ഒരു പ്രൊഫഷണല്‍ റെസ്ലര്‍ തന്നെയാണ് കാര്‍മെല്ല. പക്ഷേ അതിനപ്പുറം ഒരു ഫിറ്റ്‌നെസ് ട്രെയ്‌നര്‍ കൂടിയാണ്.

നിക്കി ബെല്ല
സ്റ്റെഫാനി നിക്കോളെ ഗ്രേഷ്യ കൊലേസ് എന്നാണ് ശരിക്കും ഉള്ള പേര്. ഡബ്ല്യൂഡബ്ല്യൂഇയുടെ പഴയ ബ്രാന്‍ഡ് നെയിം ആയ എഫ്‌സിഡബ്ല്യൂയുമായി 2007 ല്‍ തന്നെ കരാറില്‍ ഒപ്പിട്ട ആളാണ് നിക്കി. 2008ല്‍ ആണ് ആദ്യമായി റിങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.

സാഷ
മേഴ്‌സിഡസ് കീസ്റ്റര്‍ വര്‍നാഡോ എന്നാണ് യഥാര്‍ത്ഥ പേര് . 2012 ല്‍ ആയിരുന്നു റിങ്ങില്‍ എത്തിയത്. പ്രായം 26 വയസ്സ്

ഇവ
നതാലീ മേരീ കോയെല്‍ എന്നാണ് യഥാര്‍ത്ഥ പേര്. അമേരിക്കന്‍ നടിയും ഫിറ്റ്‌നെസ് മോഡലും ആയിരുന്നു ഇവ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications