വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുഗാന്ത്യം, നിങ്ങളെപ്പോലെ ആരുമില്ല- എബിഡിയുടെ വിരമിക്കലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും എബിഡി വിരമിച്ചിരിക്കുകയാണ്

അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും മനസ്സും നിറച്ച, മിസ്റ്റര്‍ 360യെന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിച്ച സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഒടുവില്‍ പാഡഴിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി എബിഡി സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ അത് ക്രിക്കറ്റ് പ്രേമികളില്‍ ഞെട്ടലാണുണ്ടാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചെങ്കിലും ഐപിഎല്ലിലും മറ്റു ചില ഫ്രാഞ്ചൈസി ലീഗുകളിലും അദദേഹം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

AB de Villiers Retirement: Fans, Cricket Fraternity Thank South African Legend | Oneindia Malayalam

ഐപിഎല്ലില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ഡിവില്ലിയേഴ്‌സ് കാഴ്ചവച്ചിട്ടുള്ളത്. അടുത്ത സീസണിലും ആര്‍സിബി അദ്ദേഹത്തെ നിലനിര്‍ത്തുമെന്ന് സൂചനകള്‍ വന്നുകൊണ്ടിരിക്കെയായിരുന്നു ക്രിക്കറ്റിനോടു എന്നന്നേക്കുമായി വിട പറയുന്നതായി എബിഡി അറിയിച്ചത്. 2018ലായിരുന്നു എബിഡി അവസാനമായി സൗത്താഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞത്. പിന്നീട് വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ദേശീയ ടീമായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ എബിഡി സൗത്താഫ്രിക്കയ്ക്കു വേണ്ടി കളിച്ചേക്കുമെന്ന് ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയും ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷെ മനംമാറിയ എബിഡി ഒടുവില്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നില്ലെന്നു അറിയിക്കുകയായിരുന്നു. എബിഡിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

 യുഗാന്ത്യമെന്ന് ആര്‍സിബി

യുഗാന്ത്യമെന്ന് ആര്‍സിബി

യുഗാന്ത്യമെന്നായിരുന്നു എബിഡിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിരമിക്കലിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
നിങ്ങളെപ്പോലെ ആരും തന്നെയില്ല, എബി നിങ്ങളെ ആര്‍സിബി വളരെയധികം മിസ്സ് ചെയ്യും. ടീമിനും ആരാധകര്‍ക്കും പൊതുവെ ക്രിക്കറ്റ് പ്രേമികള്‍ക്കും നിങ്ങള്‍ ചെയ്തതിനും നല്‍കിയതിനും നന്ദി, ഹാപ്പി റിട്ടയേര്‍മെന്റ്, ലെജന്റ് എന്നായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്.

 ലാറയുടെ പിന്‍ഗാമി

ലാറയുടെ പിന്‍ഗാമി

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയുടെ യഥാര്‍ഥ പിന്‍ഗാമിയെന്നായിരുന്നു എബി ഡിവില്ലിയേഴ്‌സിനെ പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ വിശേഷിപ്പിച്ചത്. തന്റെ തലമുറയിലെ ഏറ്റവുമധികം പ്രചോദിച്ചിപ്പിച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് എബിഡിയെന്നതെന്നതില്‍ എന്റെ മനസ്സില്‍ ഒരു സംശയവുമില്ല. ശരിക്കു ജീനിയസ്, ലാറയുടെ യഥാര്‍ഥ പിന്‍ഗാമി. നിങ്ങള്‍ക്കു നന്‍മകള്‍ നേരുന്നു എബി. ആര്‍സിബിയിലെ നിങ്ങളുടെ എണ്ണമറ്റ ആരാധകര്‍ അനുയോജ്യമായ ഒരു യാത്രയയപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ രണ്ടു പേരുടേതും മികച്ച കൂട്ടുകെട്ടായിരുന്നുവെന്നും ഭോഗ്‌ലെ ടിറ്ററില്‍ കുറിച്ചു.

ഗെയിം നിങ്ങളെ മിസ്സ് ചെയ്യും

ഗെയിം നിങ്ങളെ മിസ്സ് ചെയ്യും

എബിഡി, എബിഡി, എബിഡി

ഇതു മുംബൈയിലെ വാംഖഡെയാണ്, ഇന്ത്യക്കെതിരായ ഏകദിന മല്‍സരമാണ്, ക്രിക്കറ്റ് ഫാന്‍സിനെ സംബന്ധിച്ച് ഇതാണ് നിങ്ങള്‍. ഗെയിം നിങ്ങളെ തീര്‍ച്ചായും മിസ്സ് ചെയ്യും. ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തവെ ഇന്ത്യന്‍ ആരാധകര്‍ എബിഡി എന്ന് ആര്‍പ്പുവിളിച്ച് വരവേല്‍ക്കുന്ന വീഡിയോക്കൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 ഞങ്ങളെ രസിപ്പിച്ചതിനു നന്ദി

ഞങ്ങളെ രസിപ്പിച്ചതിനു നന്ദി

ബാറ്റ് കൈകളിലേന്തിയവരില്‍ ഏറ്റവുമധികം അനുഗ്രഹിക്കപ്പെട്ടയാളാണ് നിങ്ങള്‍, നിങ്ങളെ മിസ്സ് ചെയ്യും എബി ഡിയെന്നായിരുന്നു ഒരു പ്രതികരണം.
ഞങ്ങളെ രസിപ്പിച്ചിത്തനു നന്ദി. ബാറ്റിങ് പെര്‍ഫക്ഷന്റെ കാര്യത്തില്‍ ഞാന്‍ കണ്ട രണ്ടു പേരില്‍ ഒരാളാണ് നിങ്ങളെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.

 ഹാപ്പി റിട്ടയേര്‍മെന്റ്

ഹാപ്പി റിട്ടയേര്‍മെന്റ്

ഇതിഹാസം... കളിക്കുന്നതില്‍ നിന്നും ഹാപ്പി റിട്ടയേര്‍മെന്റ് എബിയെന്നായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, എബിഡിയുടെ ഐപിഎല്‍ കരിയറിലേക്കു വന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സൂടെയാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടക്കമെങ്കിലും ആര്‍സിബിയിലാണ് അദ്ദേഹം ദീര്‍ഘകാലം കളിച്ചത്. 184 മല്‍സരങ്ങളില്‍ നിന്നും 39.71 ശരാശരിയില്‍ 5162 റണ്‍സ് എബിഡി അടിച്ചെടുത്തു. 151.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണിത്. മൂന്നു സെഞ്ച്വറികളും 40 ഫിഫ്റ്റികളുമടിച്ച അദ്ദേഹം 413 ബൗണ്ടറികളും 251 സിക്‌സറുകളും നേടുകയും ചെയ്തു. 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, November 19, 2021, 14:48 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X