Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത റൈഡേഴ്‌സില്‍ ബംഗാളികള്‍ക്ക് എന്തുകാര്യം

കൊല്‍ക്കത്ത: ബംഗാള്‍ കടുവ എന്ന് പറഞ്ഞാലോ എന്ന് കൊല്‍ക്കത്തയുടെ രാജകുമാരന്‍ പറഞ്ഞാലോ ഏത് ക്രിക്കറ്റ് ആരാധകനും ചാടിവീഴും - സൗരവ് ഗാംഗുലി. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന് പറയുമ്പോള്‍ ഇതേ അളവില്‍ ബംഗാളികള്‍ക്ക് ഒരു ആവേശത്തിരയിളക്കം ഉണ്ടാകുമോ എന്ന് സംശയമാണ്. അഥവാ അങ്ങനെ ഉണ്ടായാല്‍ അതാണ് അത്ഭുതം.

കാര്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നൊക്കെ അലങ്കാരത്തിന് പറയുമെങ്കിലും ഗൗതം ഗംഭീര്‍ നയിച്ച ടീമില്‍ ബംഗാളികള്‍ ആരുമില്ല. അക്കണക്കിന് നോക്കിയാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഫൈനല്‍ കളിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിലായിരുന്നു ശരിക്കുള്ള ബംഗാളി കളിച്ചത്. വൃദ്ധിമാന്‍ സാഹ. തകര്‍പ്പന്‍ ഒരു സെഞ്ചുറിയോടെ തന്റെ ഹോം ടീമിന് ആകുന്ന ഒരു പണി സാഹ കൊടുക്കുകയും ചെയ്തു. 2008 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു സാഹ.

kkr

കൊല്‍ക്കയുടെ ഏറ്റവും പ്രശസ്ത പത്രമായ ദി ടെലഗ്രാഫ് അടക്കമുള്ള പത്രങ്ങളും ടി വി ചാനലുകളും കൊല്‍ക്കത്തയുടെ വിജയം ആഘോഷിക്കകയാണ്, എന്നാല്‍ എവിടെയാണ് ഈ ടീമില്‍ ഒരു കൊല്‍ക്കത്തക്കാരന്‍. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ദില്ലിക്കാരനാണ്. ഉത്തപ്പയും മനീഷ് പാണ്ഡെയും കര്‍ണാടക. യൂസഫ് പത്താന്‍ ബറോഡ, ഷക്കീബ് അല്‍ ഹസനും മോണി മോര്‍ക്കലും സുനില്‍ നരേനുമൊന്നും ഈ നാട്ടുകാരേ അല്ല.

ലക്ഷ്മി രത്തന്‍ ശുക്ല, മനീഷ് തീവാരി, മുഹമ്മദ് ഷമി തുടങ്ങിയ ഒരു പിടി ബംഗാളികള്‍ ഐ പി എല്‍ കളിക്കുന്നുണ്ട്. സ്വന്തം നാട്ടില്‍ നിന്നും കളിക്കാരില്ലാത്ത ടീമാണ് കൊല്‍ക്കത്ത. 2012 സീസണില്‍ പുനെ വാരിയേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ കളിച്ചപ്പോള്‍ ബംഗാളികള്‍ പുനെ വാരിയേഴ്‌സിന് വേണ്ടി കയ്യടിച്ചതില്‍ ഒരു കാരണമുണ്ടായിരുന്നു. പുനെ ക്യാപ്റ്റനായ സൗരവ് ഗാംഗുലി എന്നായിരുന്നു ആ കാരണത്തിന്റെ പേര്.

Story first published: Monday, June 2, 2014, 15:34 [IST]
Other articles published on Jun 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+