പൃഥ്വിയെ പുകഴ്ത്തി ശാസ്ത്രി... മൂന്ന് ഇതിഹാസങ്ങള്‍ ചേര്‍ന്നാല്‍ പൃഥ്വി!! 18കാരന് ഇനിയെന്ത് വേണം?

ഹൈദരബാദ്: പൃഥ്വി ഷായെന്ന യുവതാരത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ഹീറോയെക്കൂടി ലഭിച്ചിരിക്കുകയാണ്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ച 18കാരന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കരാവും കൈക്കലാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്. ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിനു ശേഷം വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള ഇതിഹാസതാരങ്ങളുമായി പൃഥ്വി താരതമ്യം ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും പൃഥ്വിയുടെ പ്രകടനം കണ്ട് അദ്ഭുതപ്പെടുകയാണ്. പരമ്പര ഇന്ത്യ 2-0നു തൂത്തുവാരിയതിനു പിന്നാലെ താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് അദ്ദേഹം.

മൂന്ന് ഇതിഹാസങ്ങള്‍ ചേര്‍ന്നാല്‍ പൃഥ്വി
ലോക ക്രിക്കറ്റിലെ മൂന്ന് മുന്‍ ഇതിഹാസങ്ങളുമായാണ് പൃഥ്വിയെ ശാസ്ത്രി താരതമ്യം ചെയ്യുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ വലിയൊരു പ്രശംസ ഇനി ലഭിക്കാനില്ല.
ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുമായി പൃഥ്വിയുടെ ശൈലിക്ക് ഏറെ സാമ്യമുണ്ടെന്ന് ശാസ്ത്രി പറയുന്നു. ക്രീസിലേക്ക് ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ നടത്തത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുമായും പൃഥ്വിക്കു സാമ്യമുണ്ടെന്ന് കോച്ച് ചൂണ്ടിക്കാട്ടി.

കളിക്കാനായി ജനിച്ചവന്‍
ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രം ജനിച്ച താരമാണ് പൃഥ്വി. എട്ടാമത്തെ വയസ്സ് മുതല്‍ മുംബൈയിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിച്ച് നടന്ന താരം കഠിനാധ്വാനത്തിലൂടെയാണ് ഇന്നു കാണുന്ന നിലയിലേക്കു വളര്‍ന്നതെന്നു ശാസ്ത്രി അഭിപ്രായപ്പെട്ടു.
പൃഥ്വിയുടെ ബാറ്റിങ് കാണുന്നത് തന്നെ മനസ്സിന് ആനന്ദമാണ്. ഫോം നിലനിര്‍ത്തുന്നതോടൊപ്പം കഠിനാധ്വാനം തുടരുകയും ചെയ്താല്‍ മികച്ചൊരു ഭാവി കന്നെ താരത്തിനുണ്ടാവുമെന്നും കോച്ച് പറഞ്ഞു.

കോലിയുടെയും പ്രശംസ
രവി ശാസ്ത്രി മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പൃഥ്വിയെ പ്രശംസിച്ചു. തനിക്കു ലഭിച്ച അവസരം അവന്‍ നന്നായി വിനിയോഗിക്കുക തന്നെ ചെയ്തു. ഒരു ടീം ആഗ്രഹിക്കുന്ന തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണ് പൃഥ്വി. ഇത്രയും നിര്‍ഭയനായി തന്റെ കന്നി ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയെന്നത് എല്ലാ താരങ്ങള്‍ക്കുമുണ്ടാവുന്ന കഴിവല്ല. സ്വന്തം കഴിവില്‍ വളരെയേറെ ആത്മവിശ്വാസമുള്ള താരമാണ് പൃഥ്വിയെന്നും കോലി ചൂണ്ടിക്കാട്ടി.

രാഹുലിനെ പിന്തുണച്ച് ശാസ്ത്രി
ടെസ്റ്റ് പരമ്പരയില്‍ വന്‍ ഫ്ളോപ്പായി മാറിയ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിനെ കുറ്റപ്പെടുത്താന്‍ കോച്ച് ശാസ്ത്രി തയ്യാറായില്ല. രാഹുല്‍ ലോകോത്തര താരമാണ്. ചിലപ്പോള്‍ അവന്‍ നല്ല പ്രകടനം നടത്താന്‍ കൂടുതലായി ശ്രമിക്കും. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്ന താരമാണ് രാഹുലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും പേസര്‍ ഉമേഷ് യാദവിനെയും ശാസ്ത്രി പുകഴ്ത്തി. ഉമേഷിന്റെ പ്രകടനം വളരെയേറെ സന്തോഷം നല്‍കുന്നു. തനിക്കു ലഭിച്ച അവസരം നന്നായി ഉപയോഗിക്കാന്‍ പന്തിനു സാധിച്ചു. ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയാണ് പന്ത് ചെയ്തതെന്നും കോച്ച് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications