Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ എന്ന 'വിസ്മയം', ഇന്ത്യയുടെ അഭിമാന താരം

മുംബൈ: ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ അവിടുത്തെ ഒരേ ഒരു ദൈവം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറാണ്. കാലത്തിനും മായ്ക്കാനാവാത്ത കാലടികളോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ അഞ്ചടി അഞ്ചിഞ്ചുകാരന്‍ സ്ഥാപിച്ചെടുത്ത സാമ്രാജ്യം കാലമെത്ര കഴിഞ്ഞാലും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കും. എതിരാളികള്‍ പോലും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സച്ചിന്‍ തന്റെ സൗമ്യ സ്വഭാവം കൊണ്ടാണ് മറ്റാരെക്കാളും ആരാധകര്‍ക്ക് പ്രിയങ്കരനാവുന്നത്. ക്രിക്കറ്റില്‍ സച്ചിന്‍ വെട്ടിത്തുറന്നു നല്‍കിയ പാതയിലൂടെയാണ് യുവതാരങ്ങള്‍ മുന്നോട്ട് നടന്നത്. പകരം വെക്കാനില്ലാത്ത വിസ്മയമായി ഇന്ത്യയുടെ അഭിമാന താരകമായി ലോകത്തിന്റെ നെറുകയില്‍ സച്ചിനെന്ന പ്രതിഭാസം തലയുയര്‍ത്തിത്തന്നെ നിലകൊള്ളും.

1

16ാം വയസിലാണ് സച്ചിന്റെ ക്രിക്കറ്റ് പ്രയാണം ആരംഭിക്കുന്നത്. 1973 ഏപ്രില്‍ 24ന് ബോംബെയില്‍ (മുംബൈ) ജനിച്ച സച്ചിന്‍ 1989 നവബംര്‍ 15ന് കറാച്ചിയില്‍ പാകിസ്താനെതിരെയാണ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്. അന്നത്തെ അതികായകന്‍മാര്‍ക്കിടയില്‍ സച്ചിനെന്ന ചെറുപ്പകാരന്‍ ബാറ്റുമേന്തി നില്‍ക്കുമ്പോള്‍ ലോകം പ്രതീക്ഷിച്ചുകാണില്ല അതൊരു ബാറ്റിങ് ഇതിഹാസത്തിന്റെ കരിയറിന്റെ തുടക്കമാണെന്ന്. ക്രിക്കറ്റ് പോലെ ദിവസം മുഴുവന്‍ കളിക്കളത്തില്‍ നില്‍ക്കേണ്ട, അത്രയും ശാരീരിക ക്ഷമതയും മന സാന്നിധ്യവും ആവശ്യപ്പെടുന്ന സ്‌പോര്‍ട്‌സില്‍ 24 വര്‍ഷത്തോളം നിലകൊള്ളാന്‍ സച്ചിനല്ലാതെ മറ്റാര്‍ക്ക് സാധിക്കും. 200 ടെസ്റ്റ് മത്സരങ്ങള്‍, 53.78 ശരാശരിയില്‍ 15921 റണ്‍സും 46 വിക്കറ്റും. ഇതില്‍ 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും. 463 ഏകദിനത്തില്‍ നിന്ന് 44.83 ശരാശരിയില്‍ 49 സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 18426 റണ്‍സും 154 വിക്കറ്റും.

2

ക്രീസില്‍ നിന്ന് വിടപറയുന്നതിന് മുമ്പ് ആധുനിക ക്രിക്കറ്റിന്റെ മുഖമായ ട്വന്റി20യിലും സച്ചിന്‍ തന്റെ പാദമുദ്ര പതിപ്പിച്ചു. സച്ചിന്റെ റെക്കോഡുകള്‍ ചിലപ്പോള്‍ തകര്‍ക്കപ്പെട്ടേക്കാമെങ്കിലും സച്ചിനെന്ന ആരാധക മനസിലെ വിഗ്രഹത്തെ തകര്‍ക്കുക അപ്രായോഗികം. രമാകാന്ത് അച്ഛരേക്കര്‍ എന്ന പരിശീലകനാണ് സച്ചിനിലെ ക്രിക്കറ്റ് താരത്തിന്റെ സൃഷ്ടാവ്. പേസ് ബൗളറാകാന്‍ ആഗ്രഹിച്ച് എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഡെന്നിസ് ലില്ലിക്ക് കീഴില്‍ പരിശീലിക്കാന്‍ പോയ സച്ചിനിലെ ബാറ്റിങ് പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് രമാകാന്തായിരുന്നു. സച്ചിന്റെ കരിയറിനായി തന്റെ ക്രിക്കറ്റ് ജീവിതം ത്വജിച്ച് കൂടെനിന്ന ജ്യേഷ്ഠ സഹോദരനായ അജിത് ടെണ്ടുല്‍ക്കറിനും ക്രിക്കറ്റ് ലോകം നന്ദി പറയുന്നു. ഇന്ത്യയുടെ അഭിമാന താരങ്ങളിലെ സ്വര്‍ണ്ണ സിംഹാസനം തന്നെയാണ് സച്ചിനുവേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്. കാരണം ഭാരതീയന് അഭിമാനിക്കാന്‍ അത്രയേറെ അവസരങ്ങള്‍ സച്ചിന്‍ നല്‍കിയിട്ടുണ്ട്.

3

സച്ചിന്റെ ചില സവിശേഷതകളിലൂടെ

1, ബാറ്റിങ്ങില്‍ വലം കൈയ്യനാണെങ്കിലും എഴുതുന്നത് ഇടം കൈകൊണ്ട്

2, മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന 1987ലെ ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പില്‍ ബോള്‍ ബോയിയായി സച്ചിനുണ്ടായിരുന്നു

3,സ്‌കൂള്‍ പഠനകാലത്ത് അണ്ടര്‍ 19 ലീഗില്‍ ഒരിക്കലും കളിക്കാതെയാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയത്

4,മത്സരത്തിനിറങ്ങുമ്പോള്‍ ഇടത് പാഡാണ് സച്ചിന്‍ ആദ്യം അണിയുക

5,2003ല്‍ ബോളിവുഡ് സിനിമയില്‍ സച്ചിന്‍ അഭിനയിച്ചു

Story first published: Saturday, July 18, 2020, 11:03 [IST]
Other articles published on Jul 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+