വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെലക്ടര്‍മാര്‍ക്ക് പണികൂടും; 2020 ഡിസംബര്‍ മുതല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് താരങ്ങളിവര്‍

അഹമ്മദാബാദ്: ആധുനിക ടെസ്റ്റ് ടീമുകളില്‍ ഏറ്റവും മികച്ച ടീമുകളിലൊന്ന് ഇന്ത്യന്‍ ടീമാണ്. വിരാട് കോലി എന്ന വന്മരം ഇല്ലാതെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ കഴിഞ്ഞ ടീമാണ് ഇന്ത്യയുടേത്. മികച്ച യുവതാരനിര തന്നെ ഇന്ത്യക്കുണ്ട്. ആഭ്യന്തര ക്രിക്കറ്റിലൂടെ പ്രതിഭാശാലികളുടെ മികച്ച ടീം ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. സെലക്ടര്‍മാര്‍ക്ക് ജോലിഭാരം കൂടുമെന്നുറപ്പാണ്. 2020 ഡിസംബര്‍ മുതല്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര വരെ 6 താരങ്ങളാണ് ഇന്ത്യക്കുവേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇവരെല്ലാം തന്നെ മികച്ച ഫോമിലുമാണ്.

ഇക്കഴിഞ്ഞ ഓസീസ് പരമ്പരയിലൂടെ നിരവധി യുവതാരങ്ങള്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചു. പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ഓസീസ് പരമ്പരയിലൂടെയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അവസരം കൃത്യമായി മുതലാക്കിയ താരം ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. നിലവില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് കളിക്കുകയാണ് സിറാജ്.

indvseng3retest

ശുഭ്മാന്‍ ഗില്ലും ഓസീസ് പര്യടനത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. ഓപ്പണറായി എത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരം ഇംഗ്ലണ്ട് പരമ്പരയിലും ടീമിന്റെ ഓപ്പണറാണ്. മായങ്ക് അഗര്‍വാളും ഗില്ലും തമ്മില്‍ ഓപ്പണറാവാന്‍ വലിയ മത്സരമുണ്ട്. ഇന്ത്യയില്‍ ഗില്ലിനെക്കാള്‍ പരിചയസമ്പത്തും കളിക്കണക്കും മായങ്കിനുണ്ടെങ്കിലും ഇംഗ്ലണ്ട് പരമ്പരയിലും ഓപ്പണറായി ഗില്ലിനെയാണ് ഇന്ത്യ പരിഗണിച്ചത്.

നവദീപ് സൈനിയും ഓസീസ് പര്യടനത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത് സൈനി ഉയര്‍ന്നിരുന്നില്ല. കൂടാതെ പരിക്കും താരത്തെ വേട്ടയാടിയിരുന്നു. ടി നടരാജനും ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ നടരാജന് കൂടുതല്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പരിമിത ഓവറുകളില്‍ സ്ഥിരം സാന്നിധ്യമായി നടരാജന്‍ മാറും.

വാഷിങ്ടണ്‍ സുന്ദര്‍ അപ്രതീക്ഷിതമായാണ് ഓസീസിനെതിരേ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സുന്ദറിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെയാണ് അക്ഷര്‍ പട്ടേല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. സ്പിന്നറെന്ന നിലയില്‍ സ്വപ്‌നതുല്യമായ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

എന്തായാലും ഇന്ത്യന്‍ ടീമിന്റെ ഭാവിയും സുരക്ഷിതമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് യുവതാരങ്ങള്‍ കാഴ്ചവെക്കുന്നത്. ഇതോടെ ആരെ തഴയും ആരെ ഉള്‍ക്കൊള്ളും എന്ന് തീരുമാനമെടുക്കാന്‍ സെലക്ടര്‍മാര്‍ പാടുപെടും. നിലവില്‍ കുല്‍ദീപ് യാദവ്, മായങ്ക് അഗര്‍വാള്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ടീമിന് പുറത്തിരിക്കേണ്ട അവസ്ഥയാണ്.

Story first published: Thursday, March 4, 2021, 15:23 [IST]
Other articles published on Mar 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X