ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിനും കോലിയും പോലും രോഹിത് ശര്‍മയുടെ ഏഴയലത്ത് എത്തില്ല.. ഹിറ്റ്മാന്‍ ഡാ!!
നേരിട്ട ആദ്യത്തെ പതിനാല് പന്തില്‍ റണ്‍സില്ല. എന്നിട്ടും രോഹിത് കുലുങ്ങിയില്ല. പതിനഞ്ചാം പന്തില്‍ ഒരു കൊലമാസ് ഡ്രൈവിലൂടെ ബൗണ്ടറി. അടുത്ത പന്തില്‍ ഒരു ഡ്രൈവ് കൂടി. വീണ്ടും ബൗണ്ടറി. അര്‍ധസെഞ്ചുറിയും പിന്നാലെ സെഞ്ചുറിയും നൂറിന് മേല്‍ സ്‌ട്രൈക്ക് റേറ്റിലാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇതിനിടെ പറന്ന സിക്‌സറുകള്‍ 5. ബൗണ്ടറികള്‍
ഇതാദ്യമായിട്ടൊന്നുമല്ല രോഹിത് ഓസ്‌ട്രേലിയയെ അടിച്ച് പറപറത്തുന്നത്. ഈ പരമ്പരയില്‍ തന്നെ മൂന്നാമത്തെ തവണയാണ് രോഹിത് 50 കടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇരട്ടസെഞ്ചുറിയും രോഹിതിന് ഉണ്ട്. കാണാം ഓസ്‌ട്രേലിയ്‌ക്കെതിരെ ഏറ്റവും മികച്ച ശരാശരിയുള്ള കളിക്കാരെ. ക്രിക്കറ്റ് ദൈവം സച്ചിനൊന്നും പട്ടികയിലേ ഇല്ല.

എന്തുകൊണ്ട് ഓസ്‌ട്രേലിയ
ലോകത്തെ ഏറ്റവും കടുപ്പക്കാരായ ടീമാണ് ഓസീസ്. റണ്‍സ് വിട്ടുതരില്ല അവര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് കാരണമായി രോഹിത് പറയുന്നതും ഇത് തന്നെ. ഏറ്റവും കടുപ്പമുള്ള സാഹചര്യത്തില്‍ നമ്മള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും - അഞ്ചാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ചായ ശേഷം രോഹിത് പറയുന്നു.

അവിശ്വസനീയ ശരാശരി
ഓസ്‌ട്രേലിയയ്‌ക്കെതിരെ ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ശരാശരിയുളള ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. 28 കളിയില്‍ 1542 റണ്‍സ്. മികച്ച സ്‌കോര്‍ 209. ശരാശരി എത്രയാണ് എന്നറിയണ്ടേ.. 67.04.

പിന്നില്‍ ആരൊക്കെ
ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് (59.52), ക്ലൈവ് ലോയ്ഡ് (54.22), ജെഫ് ബോയ്‌ക്കോട്ട് (52.77) - ഇതിഹാസങ്ങളാണ് രോഹിത് ശര്‍മയുടെ പേരിന് പിന്നാലെയുള്ളത്.

വിരാട് കോലിയുമുണ്ട്
പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. രോഹിതിന്റെ അത്രയും തന്നെ കളികള്‍. നാന്നൂറ് റണ്‍സ് കുറവ്. 52.77 ശരാശരിയില്‍ 1150 റണ്‍സ്.

സച്ചിനില്ലാത്ത പട്ടിക
വിവ് റിച്ചാര്‍ഡ്‌സ്, ജോനാഥന്‍ ട്രോട്ട്, അജയ് ജഡേജ, അരവിന്ദ ഡിസില്‍വ, ഹാന്‍സി ക്രോണ്യേ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് കളിക്കാര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുടെ റെക്കോര്‍ഡുള്ള സച്ചിന്‍ പട്ടികയിലേ ഇല്ല എന്നതാണ് രസം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications